Novel

കാശിനാഥൻ-2: ഭാഗം 31

രചന: മിത്ര വിന്ദ

താൻ പോകാൻ വരട്ടെ, ഇതിന് ഒരു തീരുമാനം ഉണ്ടാക്കാ നമുക്ക്,
തന്റെ ദേവേട്ടനെ തനിക്ക് വേണ്ടേ, ഇത്രമാത്രം സ്നേഹിച്ചിട്ടും പ്രണയിച്ചിട്ടും, ആ ആളെ, കിട്ടുകയില്ല എന്നറിയുമ്പോൾ, ഉള്ള തന്റെ മനസ്സിന്റെ വേദന എത്രത്തോളം ആണെന്ന് എനിക്ക് ഊഹിക്കാം, അതുകൊണ്ട് നിങ്ങളുടെ, വിവാഹം നടത്തുവാനുള്ള എന്തെങ്കിലും ഒരു  വഴി നമ്മൾക്ക് കണ്ടു പിടിക്കാടോ..

ആദി അത് പറയുകയും അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..

അങ്കിൾ നോട്‌ ഞാൻ ഒന്ന് സംസാരിക്കട്ടെ. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാലോ.
ഒരുപക്ഷെ സമ്മതിച്ചാൽ….

ഇല്ല ആദി, ആരൊക്കെ പറഞ്ഞാലും അച്ഛന് അച്ഛന്റെ തീരുമാനം ഉണ്ട്. അതിന്റെ ഇടയിൽ ഇനി ആദിയും കൂടി വലിച്ചിഴക്കപ്പെടേണ്ട… ഒക്കെ ഇനി മറന്ന് കളയാം.. അതാണ് നല്ലത്..പിന്നെ ഞാൻ ഈ കാര്യം ഒന്ന് തുറന്ന് പറഞ്ഞു എന്നേ ഒള്ളു…നേരം വൈകി, ഞാൻ പൊയ്ക്കോട്ടേ..

എടോ, താൻ സങ്കടപ്പെടേണ്ട, സത്യ സന്തമായ സ്നേഹം ആയിരുന്നു നിങ്ങളുടേത് എങ്കിൽ ഉറപ്പായും ചേരേണ്ടവർ ദേവും ജാനിയുമാണ്.m അങ്കിളിനെ കണ്ട് ഞാൻ വിശദമായി ഒന്ന് സംസാരിക്കട്ടെ, എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ അങ്കിൾ നാട്ടിലെത്തുമല്ലോ, അതിനു മുന്നേ പറ്റുമെങ്കിൽ ഇന്നുതന്നെ എനിക്ക് ദേവിനെ ഒന്ന് കാണണം, അയാളെ നേരിട്ട് കണ്ട് എന്താണ് പുള്ളിക്കാരന്റെ മനോഭാവം എന്നൊന്ന് അറിയണം, അതിനുശേഷം നമ്മൾക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാം.

ആദിക്ക് അതിനു ദേവേട്ടനെ പരിചയമുണ്ടോ?

നേരിട്ട് പരിചയമൊന്നുമില്ലല്ലോ,ഇപ്പോൾ തന്റെ വാക്കുകളിൽ കൂടി,ഏകദേശം ആളെ പിടികിട്ടി.എന്തായാലും,അയാളെ ഒന്ന് കാണട്ടെ.ആള് ഇപ്പോഴും നമ്മുടെ ഓഫീസിൽ തന്നെയാണോ വർക്ക് ചെയ്യുന്നത്.

അതെ…  ആദിക്ക് അറിയാമല്ലോ നമ്മുടെ കമ്പനി എവിടെആണെന്ന് അല്ലേ…

യെസ്… അറിയാടോ, ഞാൻ ഈവനിംഗിൽ പോയി കണ്ടോളാം, എന്നിട്ട് തന്നെ വിളിക്കാം.. താൻ ധൈര്യമായിട്ട് ഇരിക്കുന്നേ,നമുക്ക് സെറ്റ് ആക്കാം .

ആദിക്ക് എന്നോട് ദേഷ്യം ഉണ്ടോ?

എന്തിന്… ഒരിക്കലും ഇല്ലടോ … കുറച്ചുകൂടി നേരത്തെ നമ്മൾക്ക് ഒന്ന് തുറന്നു സംസാരിക്കേണ്ടത് ആയിരുന്നു എന്നൊരു പരിഭവം മാത്രം..

സോറി ആദി….

ഇട്സ് ഓക്കേ ഡിയർ.. എങ്കിൽ പിന്നെ വൈകാതെ ചെല്ല്  കെട്ടോ, അമ്മയും ഗ്രാൻഡ് പേരൻസും തന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയല്ലേ..

സോറി ആദി,, തന്നെ ഞാൻ… ഒരിക്കലും ചീറ്റ് ചെയ്തത് അല്ല… സാഹചര്യം കൊണ്ട് ആണ്..

മറ്റൊരുവനെ മനസ്സിൽ താലോലിച്ച് എന്റെ കൂടെ കഴിയുന്നതിലും നല്ലത് ഇപ്പോഴത്തെ തുറന്നുപറച്ചിൽ തന്നെയാണ്. എനിക്ക് വിഷമം ഒക്കെ ചെറുതായി ഉണ്ട്, ബിക്കോസ് ഇനി എന്റെ ഫാമിലിയിൽ ഇത് അറിയുമ്പോൾ ഉണ്ടാകുന്ന പ്രോബ്ലംസ്, യൂ knw നമ്മുടെ വിവാഹത്തിന് ഇനി അധികം ദിവസങ്ങൾ പോലും ഇല്ലായിരുന്നല്ലോ….മ്മ്മ്മ്… എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ അതെല്ലാം റെഡിയാക്കി കൊള്ളാം.ദേവിനെ  ഒന്ന് കാണട്ടെ…പിന്നെ ഞാൻ അയാളെ കാണാൻ ചെല്ലുന്ന കാര്യം ഒരിക്കലും താൻ അങ്ങോട്ട് പറയരുത്…എന്തായാലും വൈകുന്നേരം ഞാൻ വിളിക്കാം ഓക്കേ….

അവൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി.

എന്നിട്ട് ആദിയോട് യാത്ര പറഞ്ഞു പോയി..

അവളു പോകുന്നതും നോക്കി ആദി അല്പസമയം  ഇരുന്നു.
എന്താണെന്നറിയില്ല അവന്റെ മിഴികളിൽ  രണ്ടു ഗോളങ്ങൾ ഉരുണ്ടു കൂടി.നനവ് വരും മുന്നേ മിഴികൾ ഒന്ന് അമർത്തി അടച്ചു കൊണ്ട് അവൻ എഴുന്നേറ്റു.

നല്ല ഒരു പെൺകുട്ടിയാണ് ജാനി.
അവളെ കണ്ടപ്പോൾ തന്നെ അത് മനസിലായതും ആയിരുന്നു. അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ തന്റെ കുടുംബത്തിലെ ഓരോ വ്യക്തികളിലും അവളിൽ ഉള്ള സ്വാധീനം വളർത്തിയിരുന്നു.

ഒരേ ഒരു അബദ്ധം മാത്രം പറ്റിയുള്ളു, അവളോട് ഒന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല..
ഹമ്… ദേവ് ഭാഗ്യം ഉള്ളവൻ ആണ്, ഇവളെ പോലെ ഒരു😘പെൺകുട്ടി‌യേ അവനു തന്റെ ഭാര്യ ആയി കിട്ടുവല്ലേ…

പോകും വഴിയിൽ ഒക്കെ അവൻ ജാനിയെ ഓർത്തു കൊണ്ട് ഇരുന്നു.

**
നീ എവിടെ പോയത് ആയിരുന്നു മോളെ, ഞാൻ എത്ര തവണ വിളിച്ചു നിന്നെ…

കൈലാസ ഗോപുരത്തിൽ വന്നു വണ്ടിയിൽ നിന്നും ഇറങ്ങിയതെ ഉള്ളൂ ജാനി.
അപ്പോളാണ് അമ്മ ഓടി വന്നത്.

അമ്മാ, ഒരു ഫ്രണ്ട്നേ കാണാൻ പോയതാ, അതിനു ഇത്രയ്ക്ക് ടെൻഷൻ ആവണോ..
ജാനി അമ്മയെ നോക്കി ചിരിച്ചു.

വിവാഹം ഉറപ്പിച്ച പെൺകുട്ടിയാ, ആകെ കൂടി വിരലിൽ എണ്ണാവുന്ന ദിവസം മാത്രം ബാക്കി.. അപ്പോളാണ് ഈ കറക്കം… ഒന്നും വേണ്ടട്ടോ.. കഷ്ടകാല നേരത്തു ആണ് ഈ കല്യാണം ഒക്കെ,, സൂക്ഷിച്ചു വേണം എല്ലാം..

ചോറും കറികളും എടുത്തു വെയ്ക്കാൻ അച്ഛമ്മയെ സഹായിക്കുകയാണ് ജാനി.

അപ്പോളാണ് അച്ഛമ്മയുടെ വക ഉപദേശം.

ശോ… ഇതിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല കേട്ടോ, ഒക്കെ ഓരോ അന്തവിശ്വാസം ആണ്..

ഹമ്… ഇപ്പോളത്തെ കുട്ടികൾക്ക് പിന്നെ കാരണവന്മാർ പറയുന്നത് ഒന്നും കേട്ടു കൂടാ… അവർക്ക് അവരുടേതായ തീരുമാനവും പറച്ചിലും അല്ലേ…

സുഗന്ധി സ്വയം പറഞ്ഞപ്പോൾ പാറു അവളെ കണ്ണു കൊണ്ട് മിണ്ടതെ എന്ന് കാണിച്ചു കൊടുത്തു

എന്റെ അച്ഛമ്മേ, അപ്പോളേക്കും സീരിയസ് ആയിട്ട് എടുത്തോ, ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല… പോരേ…

പിന്നിൽ നിന്നും അച്ഛമ്മയെ കെട്ടിപിടിച്ചു കൊണ്ട് ജാനി അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തു. അതോടെ അച്ഛമ്മ ഫ്ലാറ്റ് ആയി.

ചെറിയ തോതിൽ ഒരു സദ്യ ഒക്കെ ഉണ്ടാക്കിയിരുന്നു അച്ഛമ്മ.

മാളു  വിളിച്ചിരുന്നു, next വീക്ക്‌ അവര് രണ്ടാളും എത്തും എന്ന് പറഞ്ഞു കേട്ടോ.

സുഗന്ധി പാറുവിനോടായി പറഞ്ഞു.

മ്മ്.. എനിക്കും മെസ്സേജ് ചെയ്തു… പിന്നെ ഭാഗ്യ മോള് ചിലപ്പോൾ വരുവൊള്ളൂന്നു…. അവൾക്ക് എക്സാം time ആണത്രെ..

വിവാഹക്കാര്യത്തേ കുറിച്ചു ഒക്കെ എല്ലാവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ജാനി തന്റെ ഫോൺ എടുത്തു നോക്കി.
ദേവിൻന്റെ മെസ്സേജ് വല്ലതും വരുന്നുണ്ടോ എന്ന്.
പക്ഷെ ഒന്നും ഉണ്ടായില്ല.

എന്തായാലും ശരി ആദി പ്പോയി സംസാരിക്കട്ടെ, എന്നിട്ട് ആവാം ബാക്കി….

***
വൈകുന്നേരം നാല് മണി ആയപ്പോൾ ആദി ഓഫീസിൽ എത്തി ചേർന്നു.
ഒഫീഷ്യൽ മറ്റേഴ്‌സ് ഡിസ്കസ് ചെയ്യാൻ വന്ന ആരെങ്കിലും ആവും എന്ന് കരുതി, ദേവ് അകത്തേക്ക് വരുവാനുള്ള അനുമതി കൊടുത്തു.

ആദിയേ കണ്ടതും ഒറ്റനോട്ടത്തിൽ തന്നെ ദേവിന് ആളെ പിടികിട്ടി…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button