Novel

കാശിനാഥൻ-2: ഭാഗം 35

രചന: മിത്ര വിന്ദ

ഏകദേശം നാല് മണിയോട് കൂടി കാശിനാഥൻ ഹോസ്പിറ്റലിൽ എത്തി ചേർന്നു..
പാറു അപ്പോളേക്കും ഫ്ലോറിന്റെ ഡീറ്റെയിൽസ് ഒക്കെ അവനു അയച്ചു കൊടുത്തിരുന്നു. അത് വെച്ചു കൊണ്ട് കാശി നേരെ അവിടേക്ക് കയറി വന്നു.
അവനെ ആദ്യം കണ്ടതു ജാനി ആയിരുന്നു.

അച്ഛാ…… ഉറക്കെ വിളിച്ചു കൊണ്ട് അവൾ കാശിയുടെ അടുത്തേക്ക് ഓടി ചെന്നു.

മകളെയും ചേർത്തു പിടിച്ചു കൊണ്ട് കാശി വന്നപ്പോൾ രവി ശങ്കറും ശ്രീലതയും ഒക്കെ നിറ മിഴികളോടെ എഴുന്നേറ്റു നിന്നു.

ആദിയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്, ഡോക്ടർ എന്തേലും പറഞ്ഞൊ..,?

അവരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒക്കെ എല്ലാവരും കൂടി കാശിയോട് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത്.

ഒന്ന് കേറി കാണാൻ പറ്റുമോ എന്ന് ഡ്യൂട്ടി ഡോക്ടറോട് കാശി ചോദിച്ചു എങ്കിലും അവർ വിസമ്മതിച്ചു. രാത്രി ഒൻപതു മണിക്ക് ഇനി കേറാൻ പറ്റുവൊള്ളൂ അല്ലെങ്കിൽ ഇനി നാളെ രാവിലെ 10ന് എന്ന് പറഞ്ഞു അവർ കാശിയെ മടക്കി അയച്ചു.
കുറച്ചു സമയം അവരോട് സംസാരിച്ചു ഇരുന്ന ശേഷം കാശിയും പാറുവും കൂടി തിരികെ വീട്ടിലേക്ക് പോകാൻ വേണ്ടി എഴുന്നേറ്റു.
ഇന്നലെ രാത്രിയിൽ വന്നത് അല്ലേ, അതുകൊണ്ട് നിങ്ങൾ ഇനി പൊയ്ക്കോളൂ, ആകെ മടുത്തു എല്ലാവരും അല്ലേ… എന്ന് പറഞ്ഞു കൊണ്ട് രവി അവരെ പറഞ്ഞു അയക്കുകയും ചെയ്തു.
‘അമ്മേ… നാളെ പത്തു മണിക്ക് മുൻപ് വരാം, ആദിയേ കാണാൻ പറ്റുല്ലോ അല്ലേ,
ഇറങ്ങുന്നതിനു മുന്നേ ജാനി, അമ്മയോട് ചോദിച്ചു.
പറ്റും മോളെ, നാളെ ഇനി ഐ സി യു വിലേയ്ക്ക് മാറ്റുമല്ലോ.അത് കഴിഞ്ഞാൽ ഒരുപക്ഷെ നമ്മൾക്ക് ഇടയ്ക്ക് ഒക്കെ കയറി കാണാൻ സാധിക്കുമായിരിക്കും.
ശ്രീലത പറഞ്ഞു.

വൈകാതെ തന്നെ മൂവരും കൂടി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി.

“കാശിയേട്ട, നമ്മൾക്ക് ഒരു കോഫി കുടിച്ചിട്ടു പോകാം,വല്ലാത്ത തല വേദനയാ ”
പാർക്കിങ്ങിലേയ്ക്ക് ഇറങ്ങി വരുമ്പോൾ പാറു കാശിയോട് അവശ്യപ്പെട്ടു.
ഹമ്…….
കാശി ഒന്ന് മൂളി.ശേഷം ഒരു കോഫി ഷോപ്പിന്റെ പേരും മകളോട് പറഞ്ഞു കൊടുത്തു.. പരിചിതം ആയതിനാൽ ജാനി നേരെ പോയത് അവിടേക്ക് ആയിരുന്നു.
പാറു എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും കാശിയും ജാനിയും നിശബ്ദർ ആയിരുന്നു.
തന്റെ മകളുടെ ഭാവി… അതിനെ കുറിച്ചു മാത്രം ആയിരുന്നു കാശിയുടെ ആലോചന.
പുഞ്ചിരിച്ചു കൊണ്ട് പ്രസരിപ്പോടെ താൻ കണ്ട ആദി…… അവന്റെ കൂടെ തന്റെ മകൾ സന്തോഷവതിയായി കഴിയുന്നതും ഓർത്തുകൊണ്ട് വെറുതെ മനക്കോട്ട കെട്ടിപടുത്തുയർത്തി. എന്നിട്ട് ഒടുക്കം……
ഇടയ്ക്ക് ഒക്കെ കാശി മുഖം തിരിച്ചു മകളെ നോക്കും. ഡ്രൈവ് ചെയ്യുകയാണെങ്കിൽ പോലും അവളുടെ മനസ് ഇവിടെ ഒന്നും അല്ലെന്ന് അവനു വ്യക്തമായി അറിയാം..
വീട്ടിൽ എത്തിയ ശേഷം ജാനി മുറിയിൽ കയറി വാതിൽ അടച്ചു. എന്നിട്ട് ബാഗിൽ ഇരുന്ന കവർ പുറത്തേക്ക് എടുത്തു. ഹോസ്പിറ്റലിൽ നിന്നും ലഭിച്ച ആദിയുടെ വേഷം.
അത്  എടുത്തതും അവളുടെ കൈയിൽ ഇരുന്നു വിറ കൊണ്ടു.. അത്രമേൽ അടക്കി വെച്ചിരുന്ന നൊമ്പരം മുഴുവനും ഒരു പേമാരി യായി ആർത്തിരമ്പി പുറത്തേക്ക് വന്നു. ആദിയുടെ രക്തത്തിന്റെ മണം… അത് അവളുടെ നാസികത്തുമ്പിൽ കൂടി അവളുടെ ഓരോ സിരകളിലും വ്യാപിച്ചു.
ആദി……………
മെല്ലെ അവൾ അവന്റെ ആ രക്തക്കറ പുരണ്ട വാ
സ്ത്രത്തിൽ മുഖം പൂഴ്ത്തിയിരുന്നു.

ആ ഇരുപ്പിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനവും അവൾ എടുക്കുകയായിരുന്നു.

അതേ……. തന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ, തന്നെ ഒരുവൻ താലി ചാർത്തുന്നുണ്ടെങ്കിൽ അത് മറ്റാരും അല്ല… അതന്റെ ആദി മാത്രം ആയിരിക്കും.മറ്റൊരാളുടെയും മുന്നിൽ താൻ കഴുത്തു നീട്ടില്ല. ഉറപ്പ്..

മാറോടടക്കി പിടിച്ചിരിക്കുന്ന അവന്റെ ആ ഗന്ധം… അതിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ ശപഥം ചെയ്തു…

ഫോൺ ഇരമ്പുന്ന ശബ്ദം കേട്ടപ്പോൾ എഴുന്നേറ്റു വന്നു അതെടുത്തു നോക്കി.

ഭഗത് ആയിരുന്നു അത്.
ഹെലോ…..

ആഹ് എടി നീ വീട്ടിൽ വന്നോ.

ഹമ്.. വന്നു.

ഓക്കേ.. അങ്കിൾ എപ്പോൾ എത്തി..

5pm ആയപ്പോൾ….

ഹമ്… എങ്ങനെ ഉണ്ട് ആദിയിടെ കണ്ടിഷൻ…

ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ അവൾ അവനെ ധരിപ്പിച്ചു.
കുറച്ചു സമയം അവനോട് സംസാരിച്ച ശേഷം ജാനി ഫോൺ കട്ട്‌ ചെയ്ത്.
ഒരിക്കൽ പോലും ദേവേട്ടൻ ഒന്ന് വിളിച്ചു പോലും ഇല്ലാലോ… അതോത്തപ്പോൾ അവൾക്ക് വല്ലത്ത വിഷമം തോന്നി..
താൻ അത്രമാത്രം ഇഷ്ട്ടപ്പെട്ടിട്ടു… കൂടെ കൂടാൻ ആഗ്രഹിച്ചിട്ട്…ഹമ്….. അച്ഛൻ പറയുമ്പോലെ പ്രായത്തിന്റെ ചാപല്യം ആകും.. അല്ലെങ്കിൽ ആൾക്ക് എന്നോട് അങ്ങനെ ഒരു വികാരം ഇല്ലായിരുന്നിരിക്കും…
പോട്ടെ…. അയാൾക്ക് വിധിച്ചത് വേറെ ഏതെങ്കിലും ഒരു പെൺകുട്ടി ആവും. അതുകൊണ്ട് ആയിരിക്കും ഒരുപക്ഷെ ഇങ്ങനെയൊക്കെ സംഭവിച്ചത്.പക്ഷെ എന്റെ പ്രണയം സത്യമായിരുന്നു. ആത്മാർത്ഥവും….സത്യമായ പ്രണയം വിജയിക്കും എന്ന് മുൻപ് എവിടെയോ വായിച്ചു. എന്നിട്ടോ….

ഒരിക്കൽ എങ്കിലും, ഒരേ ഒരു തവണ എങ്കിലും ദേവേട്ടൻ ഒന്നു വിളിച്ചുവോ… തനിയ്ക്ക് ആ ശബ്ദം ഒന്ന് കേൾക്കാതെ ഉറക്കം പോലും വരില്ലായിരുന്നു, ഓഫീസിൽ വെച്ച് കണ്ടിട്ടും സംസാരിച്ചിട്ടും പോരുന്നത് ആണെങ്കിൽ പോലും veetil എത്തിയ ശേഷം കുളി കഴിഞ്ഞാൽ ഉടനെ താൻ വിളിയ്ക്കും.. കഴിച്ചോ… കുളിച്ചോ.. കുടിച്ചോ…. എല്ലാം അറിയണമായിരുന്നു..

എന്നാൽ ഇനി വേണ്ട.. താൻ ഒക്കെ മറന്നു…. ഹോസ്പിറ്റലിൽ ആദിയേ കയറി കണ്ട നിമിഷം മുതൽക്കേ, കഴിഞ്ഞത് ഒക്കെ താൻ മറന്നു കഴിഞ്ഞു..അത്രമാത്രം താൻ ദേവേട്ടനെ സ്നേഹിച്ചുവൊള്ളോ എന്ന് പലവട്ടം ഓർത്തു..
പക്ഷെ..
തനിയ്ക്ക് വേണ്ടി… അതും വെറും ഒന്നര മാസത്തെ ഒരു പരിചയം, അതിനേക്കാൾ ഉപരി ഒരേ ഒരു ദിവസത്തെ സംസാരം കൊണ്ട് മാത്രം, വളരെ ആത്മാർത്ഥമായിട്ട് ദേവിനോട് സംസാരിക്കാൻ പോയത് ആയിരുന്നു പാവം ആദി.
എന്നിട്ട് ആ പാവത്തിന് സംഭവിച്ചത്… പാതി ജീവൻ നഷ്ടം ആയത് താൻ ഒരാൾ കാരണം ആണ്.തന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്തേ തീരൂ….

ഒരു നെടുവീർപ്പോട് കൂടി അവൾ എഴുന്നേറ്റു..

കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ അച്ഛൻ സെറ്റിയിൽ ശിരസ് പിന്നിലേക്ക് ചേർത്തു വെച്ചു കൊണ്ട് മിഴികൾ പൂട്ടി ഇരിപ്പുണ്ട്.

അവളും ചെന്നു അയാളുടെ അടുത്ത ഇരുന്നു.
അച്ഛാ……വിളിച്ചു കൊണ്ട് അവൾ അച്ഛന്റെ കൈത്തണ്ടയിൽ പിടിച്ചു

ഹമ്…പെട്ടന്ന് അയാൾ കണ്ണു തുറന്നു മകളെ നോക്കി
എന്താ മോളെ..

എന്താണ് ഇത്രയും കാര്യമായ ആലോചന…

ഹേയ് ഒന്നുല്ല.. വെറുതെ..

അച്ഛൻ ഇപ്പൊ കൂടുതൽ ആയിട്ട് ഒന്നും ചിന്തിച്ചു വിഷമിക്കേണ്ട.. എല്ലാം ഈശ്വരനിശ്ചയം പോലെ നടക്കട്ടെ കേട്ടോ..
അയാളുടെ കൈയിൽ ഒന്നാമർത്തിക്കൊണ്ട് അവൾ പറഞ്ഞു.

പേരുപോലെ തന്നെ അനിർവചനീയം ആണ് നിന്റെ കാര്യങ്ങൾ അല്ലേ….

കാശി ചോദിച്ചതും ജാനിയ്ക്ക് പെട്ടന്ന് ഒന്നും മനസിലായില്ല.

സാക്ഷാൽ പ്രകൃതിയുടെ ഓരോ ഭാവവും ചലനവും ഒന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. അത് പോലെ ആണല്ലോ മോളെ നീന്റെ കാര്യങ്ങളും..

തന്റ ഇടത് കൈ നീട്ടി അവൻ മകളുടെ മൂർദ്ധാവിൽ തലോടി.

മറ്റാർക്കും പ്രവചിക്കാൻ കഴിയില്ലയിരിക്കും. ശരിയാണ്.. പക്ഷെ എനിക്ക് സാധിക്കും അച്ഛാ.. കഴിഞ്ഞ കാലം എനിക്ക് അറിഞ്ഞു കൂടാ, എന്നാൽ ഇനി മുതൽ മുന്നോട്ട് എങ്ങനെ ആവണം എന്ന് ഉള്ളത് എനിക്ക് നിശ്ചയം ആണ്. അത് അതുപോലെ തന്നെ പോകണം എന്നാണ് എന്റെ ആഗ്രഹവും തീരുമാനവും.

വളരെ ബോൾഡ് ആയിട്ട് എന്നാൽ ചെറിയൊരു പ്രസന്നതയോടെ അവൾ കാശിയേ നോക്കി പറഞ്ഞു…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button