കാശിനാഥൻ-2: ഭാഗം 38
രചന: മിത്ര വിന്ദ
എത്ര പെട്ടന്ന് ആണ് ദിവസംങ്ങൾ കടന്നു പോകുന്നത് എന്നോർത്ത് കൊണ്ട് ആണ് അന്ന് ജാനി ഓഫീസിലേയ്ക്ക് പോയതു.
അച്ഛനും അമ്മയും രണ്ട് മാസം നാട്ടിൽ നിന്ന ശേഷം തിരികെ മടങ്ങി പോയപ്പോൾ അവൾ അച്ഛമ്മയുടെയും അച്ചാച്ചന്റെയും അടുത്ത പോയി കുറച്ചു ദിവസം നിന്നു.
എന്നിട്ട് അതിനു ശേഷം വീട്ടിലേക്കു മടങ്ങി.
സെക്യൂരിറ്റി ആയിട്ട് ഒരു ചേട്ടൻ ഉണ്ട്. ഇപ്പൊ ജാനി തനിച്ചു ആയത് കൊണ്ട് അയാളുടെ ഭാര്യ യെ ഇവിടേയ്ക്ക് കൂട്ടി കൊണ്ട്പോന്നു.അവൾക്ക് കൂട്ടിനായിട്ട്. അർജുൻ ആണെങ്കിൽ ഒരു മാസം മുന്നേ വന്നിരുന്നു. ആ കൂട്ടത്തിൽ കല്ലുവും മകന്റെ അടുത്തേക്ക് പോയതു കൊണ്ട് ആയിരുന്നു ജാനി ഒറ്റയ്ക്ക് ആയി പോയത്.
ഇതിനൊടിടയ്ക്ക് മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു.
പതിവ് പോലെ അന്നും ഓഫീസിൽ എത്തിയത് ആയിരുന്നു ജാനി.
ദേവ് കുറച്ചു ലേറ്റ് ആയാണ് വന്നതും. ആദിയുടെ ആക്‌സിഡന്റ്നു ശേഷം ജാനി അന്നാദ്യംആയിട്ട് ഓഫീസിൽ എത്തിയത്.
പെട്ടന്ന് അവളെ ഫേസ് ചെയ്യാൻ ദേവിന് അല്പം ബുദ്ധിമുട്ട് തോന്നി എങ്കിലും, പിന്നീട് അവൻ അവളോട് സംസാരിച്ചു തുടങ്ങി.
അതും തികച്ചും ഒഫീഷ്യൽ മാറ്റേർസ് മാത്രം.
ഉച്ചയ്ക്ക് ശേഷം കുറച്ചു ഫ്രീ time കിട്ടിയപ്പോൾ അവൻ ജാനിയുടെ അടുത്ത് വന്നിരുന്നു.
ജാനി, ഫ്രീ അല്ലേ.?.
അതേല്ലോ.. എന്തെ.
അവൾ ഇരുന്ന ചെയർ ഒന്ന് കറക്കി അവന്റെ നേർക്ക് തിരിഞ്ഞു.
എടോ…. സത്യം പറഞ്ഞാൽ, എനിക്ക് ഒരിക്കലും ഗൗരിയോട് അങ്ങനെ ഒന്നും ഒരിഷ്ടവും ഇല്ലായിരുന്നു.വീട്ടുകാർക്ക് ഇടയിൽ ഇത്തരത്തിൽ ഉള്ള ആലോചനകൾ ഉള്ളതും എനിക്ക് യാതൊരു നിശ്ചയവും ഇല്ലാത്ത കാര്യം ആയിരുന്നു ജാനി.
ഇട്സ് ഓക്കേ ദേവേട്ടാ, അച്ഛൻ എന്നോട് കഴിഞ്ഞ ആഴ്ചയാണ് നിങ്ങളുടെ വിവാഹകാര്യം ഒക്കെ പറഞ്ഞത്. നല്ല കാര്യമാണ്, ഗൗരി… എനിക്ക് അയാളെ ഇഷ്ട്ടമാ. ദേവേട്ടന് മാച്ച് ആണ് കേട്ടോ.
അവൾ അവന്റെ കൈ തണ്ടയിൽ ഒന്ന് തട്ടിക്കൊണ്ട് ആണ് പറഞ്ഞത്.
ഞാൻ…. ഞാൻ ഒരിക്കലും തന്നെ
ചീറ്റ് ചെയ്തെന്നു കരുതരുത്, ഇഷ്ടം ആയിരുന്നു, പക്ഷെ പരിമിതികൾ… അത് എന്നേ തളർത്തിയത്..
ഓക്കേ…. എനിക്ക് മനസിലാകും, ദേവേട്ടന് വിധിച്ചത് ഗൗരിയാണ്, നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചു സന്തോഷം ആയിട്ട് ജീവിയ്ക്ക്, ഇതൊക്കെ ചുമ്മാ….. വിട്ട് കളയെന്നെ.
അവൾ പുഞ്ചിരിച്ചു..
ഗൗരി ഒരു പാവമാണ്, അവൾക്ക് ഇപ്പൊ ആകെ കൂടി ഞങ്ങൾ മാത്രം ഉള്ളു. അവളുടെ മനസ്സിൽ എന്നോട് ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെന്ന് പോലും അറിഞ്ഞില്ലടോ,
അതിനും മറുപടിയായി ജാനി പുഞ്ചിരി തൂകി.
“അവളെ സങ്കടപ്പെടുത്താൻ വയ്യാ, വീട്ടിലും എല്ലാവരും വിവാഹത്തിന് പ്രഷർ ചെയ്യുവാ.”
എന്നത്തേക്ക് ആണ് വിവാഹം?
കുറച്ചു കഴിഞ്ഞതും അവൾ ചോദിച്ചു.
ഗൗരിയുടെ ജാതകവശാൽ എന്തോ മോശം സമയം വരാൻ പോകുന്നു. അതിനു മുന്നേ നടത്തണം എന്ന് പറഞ്ഞു അച്ഛനും അമ്മയും ഇരിക്കുന്നു.
ഹ്മ്മ്… അവരുടെ തീരുമാനം പോലെ ചെയ്യൂ ദേവേട്ടാ, അതല്ലേ നല്ലത്.
മറുപടിയായി അവൻ ഒന്ന് നെടുവീർപ്പെട്ടു.
***
ഓഫീസിൽ എത്തിയ ശേഷം ദേവ് ഇരുന്ന കസേരയിലേയ്ക്ക് അവൾ ഒന്ന് നോക്കി.
അവിടം ശൂന്യമാണ്.
കൃത്യം ഒരു മാസം ആയിരിക്കുന്നു ദേവ് ഇവിടുത്തെ ജോലി ഉപേക്ഷിച്ചു പോയിട്ട് എന്ന് ജാനി ഓർത്തു.
നാളെ ദേവേട്ടന്റെ വിവഹമാണ്. ക്ഷണിച്ചിരുന്നു. പക്ഷെ പോകണോ വേണ്ടയൊ എന്നൊരു ശങ്ക.
ഹ്മ്മ്… ഒരു ദിവസം കൂടി ഉണ്ടല്ലോ, വരട്ടെ, നോക്കാം…
അവൾ കണക്ക്കൂട്ടി.
ഓഫീസ് കാര്യങ്ങൾ ഒക്കെ ജാനി ഒറ്റയ്ക്ക് ആണ് ഇപ്പൊ നോക്കുന്നത്, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാത്രം, ആരോടേലും ഒക്കെ സഹായം ചോദിയ്ക്കും.
ദേവ് ഇപ്പൊ ഹൈദരാബാദിൽ ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത് എന്ന് ഒരു ദിവസം അവൾക്ക് വാട്ട്‌സ്പ്പ് ചെയ്തിരുന്നു.
ഒന്ന് രണ്ട് പുതിയ നീയമനങ്ങൾ അന്ന് ഉണ്ടായിരുന്നത് കൊണ്ട്, അന്ന് അവൾ ഇത്തിരി ബിസി ആയിരുന്നു.ഗൗരിയും ദേവും പോയത് കൂടാതെ വേറെ ഒന്ന് രണ്ടു സ്റ്റാഫ്സ് മാറി പോയിരിന്നു. അത് ലേഡി സ്റ്റാഫ് ആണ്. അവർക്ക് വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ഒപ്പം പുറത്തേക്ക് പോകണം. ആ സ്റ്റേജിൽ ജോലി രാജി വെയ്ക്കുകയല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ നേരം 7മണി ആയിരുന്നു.
പുഷ്പചേച്ചി കൊടുത്ത ചൂട് കാപ്പിയും ഊതി കുടിച്ചു കൊണ്ട് ജാനി തന്റെ മുറിയിൽ ചെന്നു ചടഞ്ഞു കൂടി ഇരുന്നു.
അപ്പോളേക്കും അമ്മയുടെ കാൾ വന്നു.
ഹലോ……
ആഹ് മോളെ.ഇന്ന് ലേറ്റ് ആയില്ലേ വന്നത്.
ഹ്മ്മ്…… അതേ അമ്മേ,ഇന്റർവ്യൂ ഉണ്ടായിരുന്നു.അച്ഛൻ എവിടെ?
ഞങ്ങൾ ഓഫീസിൽ ആണ് മോളെ.അച്ഛൻ ഒരു മീറ്റിംഗിൽ ആണ്.
ഹ്മ്മ്…
ആഹ്, നാളെ ദേവിന്റെ വിവാഹത്തിനു പോകുന്നുണ്ടോ നീയ്.
തീരുമാനിച്ചില്ലമ്മേ….വരട്ടെ സമയം ഉണ്ടല്ലോ.
ആലോചിച്ചു ചെയ്യൂ മോളെ
ഓക്കേ അമ്മാ..
കുറച്ചു സമയം സംസാരിച്ച ശേഷം അവർ ഫോൺ കട്ട് ചെയ്ത് പോയി.
ജാനി ചെന്നു ഒന്ന് കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നു. എന്നിട്ട് ഡിന്നർ കഴിയ്ക്കാൻ വേണ്ടി പോയി.
പുഷ്പചേച്ചിയോട് ഒപ്പം ഇരുന്ന് ആണ് ആഹാരം കഴിച്ചത്. അതിനു ശേഷം കുറച്ചു സമയം ടി വി യും ഫോണും മാറി മാറി നോക്കി ഇരുന്നു.
രാത്രി പത്തര ആയപ്പോൾ അവൾ കിടക്കാനായി പോയതു.
ദേവിനെയും ഗൗരിയെയും വിവാഹവേഷത്തിൽ ഒന്ന് സങ്കല്പിച്ചു നോക്കി.
ഒപ്പം ഇപ്പോളത്തെ അവരുടെ മാനസികവസ്ഥയും.
ഒരായിരം കനവുകൾ ഇരു ഹൃദയങ്ങളിലും താലോലിച്ചു കിടന്നുറങ്ങിയവർ ഇനി നാളെ മുതൽക്കെ ഒന്നിച്ചു അവരുടെ കനവുകൾക്ക് മൊഞ്ച് കൂട്ടും..എന്നും അവര് രണ്ടാളും സന്തോഷം ആയിട്ട് ജീവിക്കട്ടെ, ഈശ്വരൻ ഒപ്പം ഉണ്ടാകട്ടെ..
മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് മിഴികൾ പൂട്ടിയപ്പോൾ ഒരു മുഖം മാത്രം അവളുടെ മിഴികളിൽ തെളിഞ്ഞു വന്നു. ശേഷം അത് അവളുടെ ഹൃദയത്തിൽ ആകമാനം അലയടി തീർത്തു.
ചാടി എഴുന്നേറ്റു ചെന്നു അലമാര തുറന്നു.
അന്ന് ആക്‌സിഡന്റ് നടന്ന ശേഷം, നേഴ്സ് കൊണ്ട് വന്ന ആദിയുടെ രക്തം പുരണ്ട ഡ്രസ്സ്.
കഴുകി ഉണക്കി വെച്ചത് ആണെങ്കിൽ പോലും അവൻ അടുത്ത് വരുമ്പോൾ കിട്ടുന്ന പെർഫ്യൂമിന്റെ സുഗന്ധം..അത് അപ്പോളും നിറഞ്ഞു നിൽക്കുന്നുണ്ട്. ആ ഗന്ധം നുകരുവാൻ വേണ്ടി, ഇടയ്ക്കു ഒക്കെ എടുത്തു മുഖത്തേക്ക് ചേർക്കും.
ഉറക്കം വരാത്ത രാത്രികളിൽ അതും കെട്ടിപിടിച്ചു കിടന്നു ഉറങ്ങും.
ഈ ഒരൊറ്റ കരണം കൊണ്ട് ആണ് ഇവിടെ നിന്നും എവിടെയും പോകാതെ നിൽക്കുന്നത്.
അന്ന് ആദ്യമായി അവന്റെ കുപ്പായവും കെട്ടിപിടിച്ചു കിടന്നപ്പോൾ ജാനിയുടെ മിഴികൾ പെയ്തു കൊണ്ടേ ഇരുന്നു.
എന്റെ ആദി……ട്രീറ്റ്മെന്റനു ആയിട്ട് പുറത്തേക്ക് എവിടെയോ പോയെന്നു അച്ഛൻ പറഞ്ഞു.പക്ഷെ എവിടെയാണെന്നോ, അവസ്ഥ എന്താണെന്നോ ഒന്നും യാതൊരു അറിവും ഇല്ല..
നിവർന്നു കിടന്ന് കൊണ്ട് ആ പൊതി എടുത്തു തന്റെ മാറിലേക്ക് വെച്ചു. ഇരു കൈകളുംകൊണ്ട് പുണർന്നു.
ജാനി ഇനി ആരെയും സ്നേഹിക്കില്ല, ഒരിക്കലും,, പേടിയാ, അതുകൊണ്ടണ് കേട്ടോ…
മൂകമായി അവൾ പറയുകയാണ്.
എവിടെ ആണെങ്കിലും സന്തോഷം ആയിട്ട് ഇരുന്നാൽ മതി.. അത് മാത്രം മതി..
ഏങ്ങലടിച്ചു കൊണ്ട് അവൾ മിഴികൾ ഇറുക്കി പൂട്ടി, അപ്പോളും അവളുടെ ഇരു ചെന്നിയിലും കൂടി കണ്ണീർ ഒഴുകി വരികയായിരുന്നു…….തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…