Novel

കാശിനാഥൻ-2: ഭാഗം 39

രചന: മിത്ര വിന്ദ

ജാനിയുടെ ജീവിതം എന്ന് പറയുന്നത് ഓഫീസും വീടും മാത്രമായി ചുരുങ്ങുകയായിരുന്നു.സധാ നേരവും അവൾ ജോലികളിൽ വ്യാപ്രതയാണ്.
വളരെ കൃത്യമായും വെടിപ്പായും യാതൊരു വിധ മിസ്റ്റേക്ക്കളും ഇല്ലാതെ ഓരോ പ്രൊജക്റ്റ്‌ അവൾ ചെയ്തു തീർത്തു.
അച്ഛനെയും അമ്മയെയുംകാൾ കേമത്തിൽ മകൾ കഴിവ് തെളിയിച്ചു എന്ന് വേണം പറയാൻ..അത്രയ്ക്ക് എഫിഷേന്റ് ആയിരുന്നു അവൾ.

ഇടയ്ക്ക് ഒക്കെ അച്ഛനും അമ്മയും നാട്ടിൽ വരും. മകളോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിക്കും.

എപ്പോളൊക്ക വന്നാലും അവർക്ക് ആവശ്യപ്പെടാൻ ഒരെ ഒരു കാര്യം മാത്രം ഒള്ളു.
ഒരു വിവാഹം…
മകളുടെ വിവാഹം നടന്നു കാണണം എന്ന് ഇരുവർക്കും അത്രമേൽ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ജാനി വിസമ്മതിച്ചു.

തനിയ്ക്ക് ഇങ്ങനെ ഒക്കെ അങ്ങ് പോയാൽ മതിഎന്നും, താൻ വളരെ ഹാപ്പി ആണെന്നും, റീലാക്സ്ഡ് ആണെന്നും ഒക്കെ അവൾ അവരോട് മറുപടി പറഞ്ഞു.
***
വർഷങ്ങൾ മൂന്നു പിന്നിട്ടു.
ദേവ് വിവാഹം കഴിഞ്ഞു ഗൗരിയോട് ഒത്തു ഹൈദരാബാദിൽ ആയിരുന്നു താമസം.ഇരുവർക്കും അവിടെ ആണ് ജോലിയും.
ഇടയ്ക്ക് ഒരു തവണ ഇൻസ്റ്റായിൽ യാദൃശ്ചികം ആയിട്ട് ജാനി ഒരു പിക് കണ്ടു.
അവർക്ക് ഒരു ആൺകുട്ടി ജനിച്ചു എന്നത് ആയിരുന്നു.
ഒരു പുഞ്ചിരിയോട് കൂടി ജാനി ആ ഫോണിന്റെ സ്‌ക്രീനിൽ നോക്കി കുറച്ചു സമയം ഇരുന്നു.

എന്നും സന്തോഷം ആയിരിക്കട്ടെ ആ കുടുംബം എന്ന് അവൾ മനസ്സിൽ പ്രാർത്ഥിച്ചു..

അവന്റെ വിവാഹ കഴിഞ്ഞ ശേഷം ഒരിക്കൽ പോലും ജാനി അവരെ കണ്ടിരുന്നില്ല.ശ്രെമിച്ചതുമില്ല.

എന്നാൽ അവൾക്ക് അറിയാൻ ഏറെ ആഗ്രഹം ഉണ്ടായിരുന്നത് ആദിയെ ക്കുറിച്ചു ആയിരുന്നു…
പലപ്പോഴും അവൾ ആരെങ്കിലും ഒക്കെ മുഖേന തിരക്കിയിരുന്നു എങ്കിലും, പക്ഷെ ഒരു വിവരവും ലഭിച്ചില്ല.

എവിടെയോ ചികിത്സ തേടി പോയി എന്നും അത് വിദേശത്തു ആണെന്നും മാത്രം അവൾക്ക് അറിയാം. അത്ര മാത്രം.
***.
ജാനിയുടേ പിറന്നാൾ ആണിന്നു. ആകെ കൂടി വല്ലപ്പോഴും മാത്രം അമ്പലത്തിൽ പോകുന്നത്.
പിറന്നാൾ ആയത് കൊണ്ട് തേവരെ പോയ്‌ തൊഴുതു പ്രാർത്ഥിക്കണം എന്ന് അച്ഛമ്മ തലേ ദിവസം വിളിച്ചു പറഞ്ഞിട്ടുണ്ട്.അതുകൊണ്ട്
കാലത്തെ എഴുന്നേറ്റ് കുളിച്ചു കരിപ്പച്ച കളർ ഉള്ള സെറ്റും മുണ്ടും ഒക്കെ ഉടുത്തു അവൾ അമ്പലത്തിലേയ്ക്ക് പുറപ്പെട്ടു..

വർക്കിംഗ്‌ ഡേ ആയത് കൊണ്ട് ആകെ തിരക്കും ആണ്.വന്ന ശേഷം ഓഫീസിൽ പോണം.

അമ്പലത്തിൽ എത്തിയപ്പോൾ അത്യാവശ്യം തിരക്ക് ഒക്കെ ഉണ്ട്. എങ്കിലും ജാനി പെട്ടന്ന് കയറി തൊഴുതു.
കോവിലിന്റെ മുന്നിൽ നിന്ന് കൊണ്ട് ആ മൂർത്തിയോട് മിഴികൾ കൂപ്പി പ്രാർത്ഥിക്കുമ്പോൾ മനസിന്‌ ആകെ ഒരു ഉണർവ്. ഒപ്പം വല്ലാത്ത ശാന്തതയും.

ചുറ്റി പ്രദക്ഷിണം വെച്ച ശേഷം, തീർത്ഥവും ചന്ദനവും വാങ്ങിച്ചു കൊണ്ട് പെട്ടന്ന് അവൾ വെളിയില്ക്ക് ഇറങ്ങി.വലം കൈയിൽ ഇരുന്ന ഇല ച്ചീന്തിൽ നിന്നും അല്പം
ചന്ദനമെടുത്തു നെറ്റിമേൽ ഒന്ന് വരച്ചു. എന്നിട്ട്
വേഗത്തിൽ പാർക്കിങ്ങിലേക്ക് നടന്നു..
അവളുടെ നടപ്പും ഭാവവും ഒക്കെ നോക്കി കൊണ്ട് ഒരുവൻ പുഞ്ചിരിയോടെ സാകൂതം നിരീക്ഷിക്കുന്നത് ജാനി കണ്ടിരുന്നില്ല…

അവൾ കാറിൽ കയറി പോയതിന്റെ പിന്നാലെ, അവനും ഇറങ്ങി.

ഭണ്ഡരപ്പെട്ടിയിൽ നേർച്ച ഇട്ടുകൊണ്ട് പുറത്തു നിന്നു പ്രാർത്ഥിച്ചു..

ഇനി ഈ ശ്രീകോവിലിന്റെ അകത്തെയ്ക്ക് കയറി വരുന്നുണ്ടങ്കിൽ അത് തന്റെ ജാനിയോടൊപ്പം മാത്രം ആണ് കേട്ടോ..

മൂകമായി പറഞ്ഞു കൊണ്ട് അവൻ കുറച്ചു നിമിഷം നിന്നു. എന്നിട്ട് അവൾ പോയ വഴിയേ മിഴികൾ നട്ടു.

ജാനി അമ്പലത്തിൽ നിന്നും തിരിച്ചു വീട്ടിൽ എത്തി. ഡ്രസ് മാറിയ ശേഷം, ഒരു ചുരിദാർ എടുത്തു അണിഞ്ഞു,വേഗംതന്നെ പുഷ്പചേച്ചി എടുത്തു വെച്ച ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു, കൊണ്ട് അവൾ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

അന്ന് ഓഫീസിൽ ആകെ തിരക്കുകൾ ഉള്ള ദിവസം ആയിരുന്നു. നാല് മീറ്റിംഗ് ആയിരുന്നു അറേഞ്ച് ചെയ്‌തത്. എല്ലാം മൾട്ടി നാഷണൽ കമ്പനിസ്.
പത്തു മുപ്പതിന് തുടങ്ങിയ മീറ്റിങ്സ് അവസാനിച്ചത് രാത്രി 8മണിക്ക് ആണ്. അപ്പോളേക്കും ജാനി ആകെ തളർന്നു പോയിരിന്നു.വണ്ടി ഓടിക്കാൻ പോലും പറ്റാത്ത അവസ്‌ഥ.

അതുകൊണ്ട് അവൾ ഡ്രൈവറെ വിളിച്ചു. തന്നെ വീട്ടിലേക്ക് കൊണ്ട് ചെന്നു വിടാൻ ആവശ്യപ്പെട്ടു.

കാറിൽ കയറിയതും അവൾ മിഴികൾ അടച്ചു കൊണ്ട് കിടന്നു.
ആ കിടപ്പിൽ ഉറങ്ങി പോകുകയും ചയ്തു.

വീട്ടിൽ എത്തിയ ശേഷം ഡ്രൈവർ വിളിക്കുമ്പോൾ ആയിരുന്നു ജാനി കണ്ണ് തുറന്നത്.

വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം അയാളെ തിരികെ അയച്ചു. കാളിംഗ് ബെല്ലിൽ വിരൽ അമർത്തി നിന്നപ്പോൾ വാതിൽ തുറക്കപ്പെട്ടു.
അകത്തേക്ക് കയറിയതും, ലൈറ്റ് ആരോ ഓഫ് ചെയ്തു,ഒരു ഹാപ്പി birthday ട്യൂൺ അവിടമാകേ മുഴങ്ങി..

പുഷ്‌പേച്ചി…
അവൾ വിളിച്ചു കൊണ്ട് സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് കൈ കൊണ്ട് പരതി..
അപ്പോളേക്കും മാറ്റരോ ലൈറ്റ് ഓൺ ചെയ്ത്.

അടുത്ത് നിൽക്കുന്നവനെ നോക്കി.
ഭഗത് ആയിരുന്നു അത്.

എടാ… നീയോ… സർപ്രൈസ് ആയല്ലോട..
അവൾ പുഞ്ചിരിച്ചു കൊണ്ട് ഭഗത്തിന്റെ കവിളിൽ തട്ടി.

അവളെ കെട്ടിപിടിച്ചു ബർത്ത്ഡേ വിഷ് ചെയ്ത ശേഷം അവൻ ആയിരുന്നു പിടിച്ചു തിരിച്ചു നിറുത്തിയത്.
നോക്കിയപ്പോൾ അച്ഛൻ അമ്മ കല്ലു ആന്റി അർജുൻ അങ്കിൾ…

ഈശ്വരാ… ഇത് ഭയങ്കര സർപ്രൈസ് ആയല്ലോ… ശോ, എല്ലാവരും കൂടി എന്നേ പറ്റിച്ചുല്ലെ…

അവൾ കുറുമ്പോട് കൂടി അവരുടെ അരികിലേക്ക് ചെന്നു നിന്നു.

28th ബർത്തഡേ അല്ലേ. അപ്പോൾ നമ്മൾക്ക് അങ്ങ് കൊഴുപ്പിക്കാം എന്ന് കരുതിടി.

ഭഗത് ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി.

ഒരു സൂചന പോലും തന്നില്ലാലോ എന്ന് പറഞ്ഞു കൊണ്ട് അവൾ അച്ഛനോടും അമ്മയോടും ഏറെ പരിഭവം മൊഴിഞ്ഞു.
“കേക്ക് കട്ട്‌ ചെയ്തിട്ട് മതി ബാക്കി. “അർജുൻ അങ്കിൾ അവളുടെ തോളിൽ തട്ടി.
ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം, ഒരഞ്ചു മിനുട്ട്..
ജാനി മുറിയിലേയ്ക്ക് പോകാൻ തുടങ്ങിയതും ഭഗത് അവളെ വിലക്കി.
നീ ഇത് കഴിഞ്ഞിട്ട് പോയാൽ മാത്രം മതി,
അവൻ ആണ് ജാനിയെ പിടിച്ചു ടേബിളിന്റെ അടുത്ത് കൊണ്ട് പോയ്‌ നിറുത്തിയത്.

അങ്ങനെ ഏറെ നാളുകൾക്കു ശേഷം എല്ലാവരും ചേർന്ന്, ചെറിയൊരു സെലിബ്രേഷൻ…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button