കാശിനാഥൻ-2: ഭാഗം 40

കാശിനാഥൻ-2: ഭാഗം 40

രചന: മിത്ര വിന്ദ

അങ്ങനെ ഏറെ നാളുകൾക്കു ശേഷം എല്ലാവരും ചേർന്ന്, ചെറിയൊരു സെലിബ്രേഷൻ.. ജാനി കേക്ക് കട്ട്‌ ചെയ്ത് ആദ്യം ഭഗത് ന്റെ വായിൽ വെച്ചു കൊടുത്തു. അതിനൊരു കാരണവും ഉണ്ടായിരുന്നു. കുഞ്ഞുനാൾ മുതൽക്കേ,ബർത്ത്ഡേയ്ക്ക് അവൾ കേക്ക് കട്ട് ചെയ്യുമ്പോൾ, ഭഗദ് ആയിരുന്നു ആദ്യം വായും പൊളിച്ച് ജാനിയുടെ അടുത്ത് നിൽക്കുന്നത്. മറ്റാർക്ക് കൊടുക്കുന്നതിനും മുന്നേ അത്, അവന് വായിൽ വച്ച് കൊടുക്കുകയും ചെയ്യും. അന്നും അതേപോലെതന്നെ സംഭവിച്ചു. ശേഷം അച്ഛൻ അമ്മ, അർജുൻ അങ്കിൾ,കല്ലു ആന്റി എല്ലാവർക്കും കൊടുത്തു.. അച്ഛനും അമ്മയും ചേർന്നു ജാനിയ്ക്ക്  നവരത്നത്തിന്റെ വളയും, കമ്മലും, റിങ്ങും ഒക്കെ ഒരു സെറ്റ് ആയിട്ട് കൊടുത്തു. അർജുൻ ഏറ്റവും പുതിയ മോഡ്ൽ ഐ ഫോണും, ഭഗത് ആണെങ്കിൽ പ്ലാറ്റിനത്തിന്റെ റിങ്ങും ആയിരുന്നു ഗിഫ്റ്റ് നൽകിയത്. എല്ലാവരോടും ഒരു ചിരിയോടെ നിന്നു കൊണ്ട് ഒക്കെ വാങ്ങിക്കുമ്പോളും അറിയാതെ മനസിന്റെ കോണിൽ ഒരു നൊമ്പരം. ഫുഡ്‌ കഴിച്ചു കൊണ്ട് ഇരുന്നപ്പോളായിരുന്നു ജാനിയുടെ വിവാഹത്തെ കുറിച്ച് ഒരു സംസാരം അവർക്കിടയിൽ ഉണ്ടായത്. "മോളെ എത്രകാലമായി നിന്നോട് അച്ഛനും അമ്മയും പറയുന്നു,നിനക്കും ഒരു കൂട്ടു വേണ്ടേ,ആകെക്കൂടി നീ മാത്രമല്ലേ മോളെ ഞങ്ങൾക്കുള്ളൂ,നീ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത്, ഓർക്കുംതോറും അച്ഛന് എത്രമാത്രം വേദനയുണ്ടെന്നോ " അത് പറയുകയും കാശിയുടെ വാക്കുകൾ ഇടറി.അർജുനും അവനെ സപ്പോർട്ട് ചെയ്താണ് ജാനിയോട് സംസാരിച്ചത്. ഇനി ഇങ്ങനെ നിന്നാൽ പറ്റില്ല ജാനി,ഞങ്ങൾ സ്ട്രോങ്ങ് ആയിട്ട് തന്നെ മുന്നോട്ടു പോകുവാണ്,നീ, എതിർത്തൊന്നും പറയാൻ നിൽക്കണ്ട, സമ്മതിച്ചാൽ മാത്രം മതി  " എല്ലാ തവണയും വളരെ സോഫ്റ്റ് ആയിട്ട് പറയുന്ന പാർവതി ഇത്തവണ ഇത്തിരി ബോൾഡ് ആയിട്ടാണ് മകളോട് സംസാരിച്ചത്. ഭഗത്തും കല്ലുവും ഒക്കെ അതേ അഭിപ്രായക്കാരായിരുന്നു.. ജാനിയുടെ വിവാഹം... അതായിരുന്നു അന്നത്തെ അവിടുത്തെ ചർച്ച. യാതൊരു മറുപടിയും പറയാതെ,ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ജാനിയെ,കാശിയും പാർവതിയും ഒരുപോലെ നോക്കിയിരുന്നു. ജാനി.. കാശിയാണ് ആദ്യം അവളെ വിളിച്ചത്. അവൾ മുഖമുയർത്തി. നീ എന്താണ് മോളെ ഒന്നും പറയാത്തത്.? അച്ഛാ എന്റെ തീരുമാനങ്ങളൊക്കെ ഞാൻ എത്ര തവണ പറഞ്ഞു കഴിഞ്ഞു, അതിലൊന്നും ഇനി യാതൊരു മാറ്റവും കാണില്ല, പ്ലീസ് എന്നേ ഒന്ന് വെറുതെ വിട് അച്ഛാ.. Birthday ആയിക്കൊണ്ട് എന്നെ കരയിപ്പിക്കാൻ ആണോ എല്ലാവരുടെയും പ്ലാൻ. അപ്പോളേക്കും ജാനിയുടെ മിഴികൾ നിറഞ്ഞു. നാളെ കാണാം, താൻ ആകെ ക്ഷീണിതയാണെന്നും പറഞ്ഞു അവൾ പെട്ടന്ന് കൈ കഴുകി മുറിയിലേക്ക് പോകാൻ തുടങ്ങി. പെട്ടെന്ന് പാറു അവളുടെ കൈയിൽ കയറി പിടിച്ചു. "ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, നീ അനുസരിച്ചാൽ മാത്രം മതി, അനുസരിപ്പിക്കാനും ഞങ്ങൾക്ക് അറിയാം.... കേട്ടല്ലോ " ഗൗരവത്തിൽ തന്നോട് പറയുന്ന അമ്മയെ ജാനി ഒന്നുടെനോക്കി. എന്നിട്ട് വേഗം മുറിയിലേയ്ക്ക് പോയി.. ** ഒരാഴ്ച്ച നിന്ന ശേഷം അച്ഛനും അമ്മയും ഒക്കെ മടങ്ങിയതു. അമ്പലത്തിൽ ഉത്സവം വരുന്നത് കൊണ്ട് ഉടനെ നാട്ടിലേക്ക് വരും എന്നു പറഞ്ഞു ആയിരുന്നു അവർ തിരികെ പോയതും. ജാനിയുടെ ഒപ്പം കൂട്ടായി നിൽക്കുന്ന പുഷ്പ ചേച്ചിയ്ക്ക് പനി ആയതിനാൽ അവർ രണ്ടു ദിവസത്തേക്ക് സ്വന്തം വീട്ടിലേക്ക് പോയി. അവരുടെ ഭർത്താവ് പക്ഷെ സെക്യൂരിറ്റി ആയിട്ട് അവിടെ ഉണ്ട് താനും. വേറെ ആരെയെങ്കിലും വിളിച്ചു കൂട്ട് നിറുത്താം  മോളെ,എന്നു പാറു വിളിച്ചു പറഞ്ഞു, പക്ഷെ അതൊന്നും കുഴപ്പമില്ലന്നു പറഞ്ഞു ജാനി വിസമ്മതിച്ചു. അന്നും ഫോൺ ചെയ്തപ്പോൾ ജാനിയോട് പാറു വിവാഹകാര്യം സംസാരിച്ചു. ഇത്തിരി ദേഷ്യത്തിൽ ആയിരുന്നു  പറഞ്ഞത്.നീ നിന്റെ ഇഷ്ട്ടം മാത്രം നോക്കി ജീവിയ്ക്ക്, അതാണ് താല്പര്യം എങ്കിൽ ഇനി അങ്ങനെ ആവട്ടെ, അച്ഛനും അമ്മയും പറയുന്നത് കേൾക്കാൻ വയ്യാത്തവൾ, സ്വന്തം ഇഷ്ട്ടപ്രകാരം ജീവിച്ചോളു, അല്ലാതെ ഇനി ഒന്നും പറയാനില്ല... എല്ലാം കേട്ട് കഴിഞ്ഞു ജാനിയ്ക്ക് സങ്കടം ആയിരുന്നു. മുൻ വശത്തെ വാതിൽ അടച്ച ശേഷം ഓടി ചെന്നിട്ട് തന്റെ അലമാര തുറന്നു. അതിൽ ഇരിക്കുന്ന കവർ എടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു.. എന്നിട്ട് ആദിയുടെ ആ വസ്ത്രത്തിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു എവിടെയാ ആദി നീയ്, ഇത്രയും പെട്ടന്ന് എന്നേ മറന്നു പോയോ..... നി വരുന്ന ദിവസവും നോക്കി അല്ലേ ഞാൻ ഇന്നും കാത്തിരിക്കുന്നത്.. ചുവരിലൂടെ ഊർന്നു നിലത്തേക്ക് ഇരുന്നു കൊണ്ട് മടിയിലേക്ക് ആ കവർ വെച്ചു കൊണ്ട് അതിലേക്ക് നോക്കി ഇരുന്നു.. എല്ലാവരും എന്നേ എന്തിക്കെയാണ് പറയുന്നത്, ഇത് വല്ലതും നീ അറിയുന്നുണ്ടോ..... നി.. നി... എവിടെയാണെന്ന് മാത്രം അറിഞ്ഞാൽ മതി, വേറെ ഒന്നും എനിക്ക് വേണ്ട.. കരഞ്ഞു കൊണ്ട് അവൾ പറയുകയാണ്. ജാനിയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് എന്റെ ആദി മാത്രം ആണ്,അല്ലാതെ ഒരാളുടെ മുന്നിൽ തല കുനിയ്‌ക്കേണ്ട അവസ്ഥ വന്നാൽ ആ നിമിഷം തീരും ഈ ജാനി.മടുത്തു.... മടുത്തു എനിക്ക് ഈ ജീവിതം.... അവൾ പിറു പിറുത്തു. എന്നിട്ട് കാൽ മുട്ടിലേക്ക് മുഖം ചേർത്ത് അവൾ വിങ്ങി പ്പൊട്ടി.കുറേ നേരം അതേ ഇരുപ്പ് ഇരുന്നു അവൾ കരഞ്ഞു. പെട്ടെന്ന് ഡ്രസിങ് റൂമിന്റെ അടുത്ത് നിന്നും ആരുടെയോ സാമിപ്യം പോലെ, മുഖം ഉയർത്തി നോക്കിയപ്പോൾ ആരെയും കണ്ടില്ല. ചാടി എഴുന്നേറ്റു,, ഓടി ചെന്നു. കർട്ടൻ വകഞ്ഞു മാറ്റിക്കൊണ്ട് മുറിയിലേക്ക് കയറിയതും പിന്നിൽ നിന്നും ഒരാൾ അവളെ പുണർന്നു കഴിഞ്ഞിരുന്നു. ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതും അയാൾ അവളുടെ വായ മൂടി.. ദേ ശബ്ദം ഉണ്ടാക്കി കുളം ആക്കല്ലേ... ആകെ നാണക്കേട് ആകും കേട്ടോ..ആ സെക്യൂരിറ്റിക്കാരൻ ഉണ്ടന്ന് ഓർത്തോണം... അവന്റെ താടി രോമങ്ങൾ അവളുടെ പിൻ കഴുത്തിനെ ഇക്കിളി കൂട്ടി ഇത് എന്തിക്കെയാണ് എന്റെ ജാനിക്കുട്ടി പറയുന്നത്, ജീവിതം അവസാനിപ്പിക്കുമെന്നോ..... ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ആളാണോ ഇങ്ങനെ ഒക്കെ പറയുന്നത്...അതും ദി ഗ്രേറ്റ്‌ കാശി നാഥന്റെ മകൾ...ചെ... മോശം മോശം..... പറഞ്ഞു കൊണ്ട് അവൻ അവളുടെ വായ പൊത്തി പിടിച്ചിരുന്ന കൈ എടുത്തു മാറ്റി... വിങ്ങിപ്പൊട്ടി കൊണ്ട് ജാനി തിരിഞ്ഞു നോക്കി.. താൻ ആദ്യമായി കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന അതേ കള്ളചിരിയോടെ നിൽക്കുകയാണ് ആദി. അവളുടെ നോട്ടം കണ്ടതും ഒരു പുരികം ഉയർത്തി എന്താണ്ന്നു ചോദിച്ചു. നിറഞ്ഞു തൂവുകയാണ് അവളുടെ മിഴികൾ... ശ്വാസതാളം അതി വേഗത്തിലായി. ഒന്നു ചേർത്ത് പിടിക്കാൻ തുടങ്ങിയതും അവനെ തള്ളി മാറ്റിയ ശേഷം ചെന്നു ജനാലയുടെ അരികിലായി നിന്നു പൊട്ടിക്കരഞ്ഞു കൊണ്ട്.. ജാനിക്കുട്ടി.. വീണ്ടും ആദി അവളുടെ അടുത്തേക്ക് ചെന്നു. നിനക്ക് ദേഷ്യമാണോടാ എന്നോട്...? അത്രമേൽ ആർദ്രമായി അവന്റെ ചോദ്യം. തോളത്തു കൈ വെച്ചു കൊണ്ട് ആദി അവളെ പിടിച്ചു തിരിച്ചു നിറുത്താൻ നോക്കിയതും പെണ്ണ് അവന്റെ നെഞ്ചിലേയ്ക്ക് വീണു. പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.. അതുവരെയും അവൾ അനുഭവിച്ച സങ്കടം മുഴുവനും ആ കണ്ണീരാൽ പുറത്തേക്ക് വരികയായിരുന്നു. എടാ.... കരയാതെ.. പ്ലീസ്... അവളെ ഒന്നു അകറ്റിമാറ്റിയ ശേഷം അശ്വസിപ്പിക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷെ എവിടുന്ന്.. പെണ്ണുണ്ടോ വിടുന്നു.. പിന്നെയും അവനോട് ഒട്ടിചേർന്നു കൊണ്ട് അവൾ ആ സങ്കടം മുഴുവൻ കണ്ണീരെന്ന ഒരൊറ്റ ഭാവത്തിൽ പുറത്തേക്ക് ഒഴുക്കി.........തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story