Novel

കാശിനാഥൻ-2: ഭാഗം 41

രചന: മിത്ര വിന്ദ

എവിടായിരുന്നു ആദി നീയ്,. എത്രകാലം ആയി നിന്റെ വിവരം ഒക്കെ അറിഞ്ഞിട്ട്. ഞാൻ എത്രമാത്രം വിഷമിച്ചുന്നോ…. എന്നെങ്കിലും നീ വരുമെന്ന് കരുതി ഞാൻ കാത്തിരിക്കുകയായിരുന്നു.  ഒരിക്കൽപോലും നീയൊന്ന് ഫോൺ പോലും വിളിചില്ലല്ലോ.

അവനെ ഇറക്കി പുണർന്നുകൊണ്ട് അവൾ മൊഴിഞ്ഞു..

ടി… ഇങ്ങനെ ഉടുമ്പിറുക്കുന്നതുപോലെ പിടിച്ചാൽ ഞാൻ എങ്ങനെയാണ് കാര്യങ്ങളൊക്കെ പറയുന്നത്.. ആദ്യം എന്നേ ഒന്ന് റിലീസ് ചെയ്യ്.എന്നിട്ട് ആവാം ബാക്കി.

ശബ്ദം താഴ്ത്തി അവൻ മെല്ലെ പറഞ്ഞതും അവൾ കൈ അയച്ചു.എന്നാലും അവ്നിൽ നിന്നും അകന്നു മാറാൻ അവൾ കൂട്ടാക്കിയില്ല..

ടി ജാനിക്കുട്ടി… കേൾക്കണ്ടേ നിനക്ക് എന്റെ കഥ…. അതിനല്ലേ രണ്ട് കാലിൽ നടക്കാൻ തുടങ്ങിയ ശേഷം ഞാൻ ഓടി വന്നത് പോലും….അതും എന്റെ കൊച്ചിനേ കാണാൻ വേണ്ടി.

അവൻ അല്പം ബലം പ്രയോഗിച്ചു തന്നെ അവളെ അടർത്തി മാറ്റി. എന്നിട്ട് ബെഡിലേക്ക് കൊണ്ട് പോയി ഇരുത്തി
അപ്പോളാണ് ജാനി പോലും ശരിയ്ക്കും ആദിയെ കാണുന്നത്.
അവന്റെ മുഖത്തൂടെ ഒക്കെ വിരൽ ഓടിച്ചുകൊണ്ട് അവൾ അവനെ തഴുകികൊണ്ട് ആ കാലുകളിൽ നോക്കി.

ഇപ്പൊ കുഴപ്പമില്ലടി കൊച്ചേ.. ഞാൻ ഓക്കേയായി…

അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
ഒരുപാട് ക്ഷീണിച്ചുല്ലോ ജാനി നീയ്. എത്ര അഴകുള്ള മിഴികൾ ആയിരുന്നു, ദേ ഇപ്പൊ ആ തെളിച്ചം ഒക്കെ പോയില്ലോ…

ഇരു മിഴികളും ഒരു വേള കോർത്തു. ജാനിയുടെ അടിവയറ്റിൽ ഒരു തിര വന്നു അലയടിച്ചത് പോലെ തോന്നി.

പെട്ടെന്ന് അവൾ മുഖം താഴ്ത്തിയതും ആദി അവളുടെ മുഖത്തേക്ക് ഒന്ന് ഊതി വിട്ടു.

പിടച്ചിലോടെ ജാനി അവനെ നോക്കി നെറ്റി ചുളിച്ചു. അപ്പോളും അവന്റെ മുഖത്ത് കള്ളച്ചിരിയാണ്..

ഈ ഒരു നിമിഷം, ഇതിനായി ഞാൻ എത്രയോ നാളുകളായി കാത്തിരിക്കുകയായിരുന്നു എന്നോ,  നിന്റെ മിഴികളിലേക്ക് നോക്കി ഈ മുഖം കൈക്കുമ്പളിൽ എടുത്ത്,  നിന്റെ കവിളത്തു ഒരായിരം ചുംബനങ്ങൾ നൽകുവാൻ ഞാൻ ഓരോ നിമിഷവുo കൊതിയ്ക്കുകയായിരുന്നു..

അവളുടെ നെറ്റിയിലേക്ക് വീണ മുടിച്ചുരുളുകൾ ഒക്കെ മെല്ലെ മാടി ഒതുക്കി കൊടുത്തു കൊണ്ട് ആദി അവളെ കണ്ണിമ ചിമ്മാതേ നോക്കി ഇരുന്നു

അച്ഛന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് ആയിരുന്നു ഞങ്ങൾ ന്യൂയോർക്കിലേക്ക് പോയത്. ട്രീറ്റ്മെന്റ്ന് വേണ്ടി..നിന്നോട് പറയാതെ പോകാൻ ഒരു കാരണം ഉണ്ടായിരുന്നു ജാനി, ദേവ് നിന്നിലേക്ക് ചേരട്ടെ എന്നത് എന്റെ സ്വകാര്യമായ ഒരു ആഗ്രഹം ആയിരുന്നു.ഉള്ളിന്റെ ഉള്ളിൽ ഒരുപാട് വേദന ഉണ്ടായിരുന്നു എങ്കിലും നിന്റെ സന്തോഷം മാത്രമായിരുന്നു അപ്പോൾ എനിക്ക് വലുത്. അതുകൊണ്ട് എന്റെ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞത് പാതി ചത്തുപോയ എനിക്ക് ഇനി ജാനിയെ വേണ്ടെന്ന് ആയിരുന്നു. നിനക്ക് നല്ല ഒരു ലൈഫ് കിട്ടട്ടെ,നീ സന്തോഷം ആയിട്ട് കഴിയട്ടെ എന്നൊക്കെ ഞാൻ അവരോട് പറഞ്ഞു.. എന്റെ ഈ അവസ്ഥ ഓർത്തപ്പോൾ അവരും എതിർത്തു ഒന്നും പറഞ്ഞില്ല. കാശിഅങ്കിളിനോട്‌ പോലും ഞങ്ങൾ ഇവിടെ വിട്ട് പോകുന്നത് വിളിച്ചു പറയാൻ ഞാൻ സമ്മതിച്ചുമില്ല. നിശ്ചയിച്ച മുഹൂർത്തത്തിൽ നിന്നെ ദേവ് വിവാഹ ചെയ്യും എന്നു തന്നെയാണ് ഞാൻ കരുതിയത്.പക്ഷെ വിവാഹം നടന്നില്ല എന്ന് പിന്നീട് ഞങൾ അറിഞ്ഞു..
കുറച്ചു നാളുകൾ കൊണ്ട് എല്ലാം ശരിയാകുമെന്നും നിന്റെ ആഗ്രഹം പോലെ എല്ലാം നടക്കും എന്നും വീണ്ടും ഞാൻ ഓർത്തു.

പക്ഷെ വർഷം ഒന്ന് കഴിഞ്ഞിട്ടും നീ ഇങ്ങനെ തുടർന്നപ്പോൾ, അതിനിടയിൽ ദേവിന്റെ വിവാഹം കഴിഞു എന്ന് അറിഞ്ഞപ്പോൾ, എനിക്ക് വല്ലാത്ത വേദന തോന്നി.

അത് വരെയും ട്രീറ്റ്മെന്റ്നോട്‌ അകൽച്ച കാണിച്ചിരുന്ന ഞാൻ, പിന്നീട് ജീവിതത്തില്ക്ക് മടങ്ങി വന്നാലോ എന്നോർത്ത്കൊണ്ട് വീണ്ടും ഒരു പരീക്ഷണത്തിനു മുതിർന്നു..ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയ എന്റെ ചികിത്സ വീണ്ടും ആരംഭിച്ചു.

ഒന്നര വർഷത്തോളം വേണ്ടി വന്നു എനിക്ക് ഒന്ന് നേരെയാകുവാൻ. ആദ്യ ചികിത്സയുടെ ഗ്യാപ് വന്നത് കൊണ്ട് പിന്നീട് നല്ല പോലെ ശ്രെദ്ധ വേണമായിരുന്നു.. അമ്മ എന്റെ കൂടെ ത്തന്നെ നിന്നു. ഞാൻ എഴുന്നേറ്റ് നടന്നു കണ്ട ശേഷം ഇനി നാട്ടിലേക്ക് ഒള്ളു എന്ന് ആളു ശപഥം ചെയ്തു.അങ്ങനെ ജീവിതത്തോട് പോരാടി ഒടുവിൽ ഞാൻ ഒറ്റയ്ക്ക് എഴുന്നേറ്റു നടന്നു.

കഴിഞ്ഞ ബുധനാഴ്ച ആണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത്. നാട്ടിൽ ലാൻഡ് ചെയ്ത ശേഷം നേരെ ഇവിടേക്ക് വന്നു.നിന്നെ കാണാൻ വേണ്ടി.. പക്ഷെ സെക്യൂരിറ്റി ആണ് പറഞ്ഞത്, കുട്ടീടെ പിറന്നാൾ ആയതു കൊണ്ട് അമ്പലത്തിൽ പോയീന്നു.
ഒന്നും നോക്കിയില്ല, നേരെ അമ്പലത്തിലേയ്ക്ക് വന്നു. എന്റെ കൊച്ചിനെ കാണാൻ വേണ്ടി കാത്ത് കിടന്നു. അന്നേരമുണ്ട് ഒരു കരിപ്പച്ച കളർ ഉള്ള സെറ്റ് ഒക്കെ ഉടുത്തു പിറന്നാള്കാരി ഇറങ്ങി വരുന്നു. നേരെ വന്നു മിണ്ടാൻ ആഗ്രഹം തോന്നിയെങ്കിലും, എന്തോ ഒരു തടസ്സം പോലെ.
നിന്നെ നേരിട്ട് കണ്ടപ്പോൾ എനിക്ക് കാലുകൾ കുഴയും പോലെ തോന്നി. എവിടെ എങ്കിലും വീണ് പോയാലോ എന്നോർത്ത് കൊണ്ട് ഞാൻ വണ്ടിയിൽ ഇരുന്നു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button