കാശിനാഥൻ-2: ഭാഗം 43
Sep 28, 2024, 22:02 IST

രചന: മിത്ര വിന്ദ
ആദി.. ഒരുപാട് ലേറ്റ് ആയല്ലോ, വണ്ടി ഓടിച്ചുപോകാൻ ബുദ്ധിമുട്ട് ഉണ്ടോ...? അതിനു ആരാണ് വണ്ടി ഓടിച്ചു പോകുന്നത്, ഞാൻ ഇന്ന് ഇവിടെ എന്റെ കൊച്ചിന്റെ കൂടെയാണ് കിടക്കാൻ പോകുന്നത്. കുസൃതിചിരിയോടെ ആദി പറഞ്ഞപ്പോൾ ജാനിയുടെ നെറ്റി ചുളിഞ്ഞു.. ഇവിടെയോ,അതെങ്ങനെ ശരിയാകും ആദി. അതൊക്കെ ശരിയാകും നീ വന്നേ പറയട്ടെ.. വേണ്ട ആദി ഇപ്പോൾ തൽക്കാലം പോകാൻ നോക്ക്, നമുക്ക് പിന്നീട് പോരേ. അവൾ വിഷണ്ണയായി അവനെ നോക്കി.. എന്ത് പോരെന്നു... എനിക്ക് മനസിലായില്ല്ലോ. ആദി അവളുടെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് തന്നോട് ചേർത്തു നിറുത്തി. അതേയ്... ഇപ്പൊ പോകാൻ നോക്കെന്നെ.. അച്ഛനും അമ്മയും ഒക്കെ കാത്തിരിക്കുവല്ലേ. അവരെ വിഷമിപ്പിക്കാതെ പോയിട്ട് വാ.. സാരമില്ലന്നെ... ഞാൻ ഇത്രേം കാലം എന്റെ കൊച്ചിനെ വിഷമിപ്പിച്ചു അല്ലെ നടന്നത്. അതിന്റെ ഒരംശം പോലും അവർക്ക് ഇപ്പൊ തോന്നില്ല. കാരണം ഞാൻ ഇവിടേക്ക് ആണ് വന്നത് എന്ന് അവർക്ക് ഒക്കെ വ്യക്തമായി അറിയാം.. പറഞ്ഞു കൊണ്ട് അവൻ ജാനിയെയും ആയിട്ട് അവളുടെ മുറിയില്ക്ക് പോയി.. ഇത് തന്നെയല്ലേ നിന്റെ റൂം? ഹ്മ്മ്... അതേ... ഓക്കേ.... ആദി ചെന്ന് ബെഡിലേക്ക് ഇരുന്നു. എന്നിട്ട് ജനിയെയും പിടിച്ചു ഇരുത്തി. അപ്പോളേക്കും അവളെ വിറയ്ക്കാൻ തുടങ്ങി. തൊണ്ട ഒക്കെ വരണ്ട് വറ്റി, പെണ്ണിന്റെ നെഞ്ചിടിപ്പ് പോലും ഉയർന്നു വന്നു. അവനു ആണെകിൽ അത് കണ്ടിട്ട് ചിരി പൊട്ടി. കിടന്നാലോടാ... കുറച്ചു കഴിഞ്ഞതും ആദി ഭയങ്കര റൊമാന്റിക് മൂഡില് ജാനിയെ നോക്കി ചോദിച്ചു. ആദി സെക്യൂരിറ്റി ചേട്ടൻ പുറത്തുണ്ട്, നീ വന്ന വിവരം, ആൾക്ക് വ്യക്തമായി അറിയാം, ആ സ്ഥിതിക്ക് ഇന്നിവിടെ സ്റ്റേ ചെയ്യുന്നത് മോശമല്ലേ? പുള്ളിക്ക് ഇത്തിരി പൈസ ഒക്കെ കൊടുത്ത് ഒതുക്കാടി നീ വിഷമിക്കാതെ,, അവൻ ആണെങ്കിൽ വിട്ടു പോകുന്ന ലക്ഷണമില്ല. പിന്നെ എനിക്കൊരു കാര്യം ജാനിയോട് പറയാനുണ്ട് കേട്ടോ, സംസാരിച്ച കൂട്ടത്തിൽ അതുമാത്രം വിട്ടുപോയി. എന്താണെന്ന ഭാവത്തിൽ അവൾ അവനെ നോക്കി.. നീയ്,എടാ,പോടാ എന്നൊന്നും ഭർത്താവിനെ വിളിക്കേണ്ട കാര്യമില്ല കേട്ടോ. ആദിയേട്ടാ എന്ന് എന്നെ സ്നേഹത്തോടെ വിളിച്ചാൽ മതി.... അവന്റെ പ്രത്യേക ഈണത്തിലുള്ള പറച്ചിൽ കേട്ടതും, ജാനി വാപൊത്തി ചിരിച്ചു. എന്നാൽ പിന്നെ സമയം കളയാണ്ട് നമ്മൾക്ക് കിടക്കാം അല്ലേ.. ആദി ബെഡിലേക്ക് നോക്കി കൈ രണ്ടും ഒന്നുയർത്തി കുടഞ്ഞു.. പ്ലീസ് ആദി, ഓ സോറി അല്ല ആദിയേട്ടാ, ഇപ്പോൾ ദയവുചെയ്ത് വീട്ടിലേക്ക് പോകുന്നെ, നമ്മുടെ കാര്യങ്ങളൊക്കെ ഞാൻ അച്ഛനോടും അമ്മയോടും സംസാരിക്കട്ടെ, എന്നിട്ട് ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ, ഏതെങ്കിലും ക്ഷേത്രത്തിൽ വച്ച് വളരെ സിമ്പിൾ ആയിട്ട് നമ്മുടെ വിവാഹം നടത്തണം,, അതിനുശേഷം മതി ഇനി ഒരുമിച്ചുള്ള കിടപ്പൊക്കെ. വളരെ ഗൗരവത്തോടുകൂടി തന്നെ നോക്കി പറയുന്ന ജാനിയെ ആദി സൂക്ഷിച്ചു നോക്കിയിരുന്നു കുറച്ചു സമയം. അവളുടെ മാനസിക പിരി മുറുക്കം ഓർത്തപ്പോൾ അവനു സങ്കടം ആയി. പെട്ടെന്ന് അവൻ എഴുന്നേറ്റു, ടാ... ഞാൻ നിന്നെ ഒന്ന് പറ്റിയ്ക്കാൻ വേണ്ടി ഇരുന്നത് അല്ലെ... ചുമ്മാ,, ജാനിയുടെ കവിളിൽ പിടിച്ചു അവൻ കുലുക്കി. ശേഷം അവളുടെ നെറുകയിൽ ഒന്ന് മുത്തി. പൊയ്ക്കോട്ടെ,,,, നാളെ അമ്മയെയും അച്ഛനെയും ഒക്കെ ആയിട്ട് വരാം, എന്നിട്ട് എത്രയും പെട്ടന്ന് എന്റെ ജാനികുട്ടിയേ കൊണ്ട് പോയ്കോളാം.... ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ വീണ്ടും അവളുടെ കവിളിൽ ഒന്ന് തലോടിയ ശേഷം മുറിയിൽനിന്നിം ഇറങ്ങി.. പ്രധാന വാതിലിന്റെ അരികിലായി അവൻ വന്നു നിന്നപ്പോൾ ജാനി പെട്ടെന്ന് അവന്റെ കൈയിൽ കയറി പിടിച്ചു. ആദി... ഹ്മ്മ്... എന്താടാ. സൂക്ഷിച്ചു വേണം പോകാന്.. എനിക്ക് പേടിയാ, അതുകൊണ്ടാ... ഹേയ്... പേടിക്കുവൊന്നും വേണ്ട കൊച്ചേ, ഞാൻ ഓവർ സ്പീഡിൽ ഒന്നും പോകാറില്ലന്നെ, നന്നായി ശ്രദ്ധിച്ചു തന്നെയാണ് ഓടിക്കുന്നത്.അന്ന് പിന്നെ എന്റെ കഷ്ടകാലം കൊണ്ട് അങ്ങനെ ഒക്കെ സംഭവിച്ചു.. അത്ര തന്നെ.. " പറഞ്ഞു കൊണ്ട് ആദി സിറ്റ് ഔട്ടിലേക്ക് ഇറങ്ങി. ആദിയേട്ടൻ... ഇനി അങ്ങനെ മാത്രം വിളിയ്ക്കാവൂ കേട്ടോ.. പറഞ്ഞപ്പോൾ അവൾ തല കുലുക്കി. എന്നിട്ട് ജാനിയോടെ യാത്ര പറഞ്ഞു പോയി ഡോർ അടച്ചു ലോക്ക് ചെയ്ത ശേഷം ജാനി നേരെ റൂമിലേക്ക് ചെന്നു.. കഴിഞ്ഞ കാര്യങ്ങൾ ഓർക്കും തോറും അവൾക്ക് നടന്നത് സ്വപ്നം ആണോ എന്നുപോലും ഓർമ്മയായിരുന്നു.. ഒരായിരം തവണയെങ്കിലും വിശ്വസിക്കുന്ന ഈശ്വരൻമാരോട് ഒക്കെ നന്ദി പറഞ്ഞു. അപ്പോളേക്കും അവളുടെ ഫോൺ റിങ് ചെയ്തു. അമ്മയാണ്. ഹല്ലോ അമ്മേ.. ആഹ് മോളെ നീ കിടന്നോ. ഹ്മ്മ്.. വെറുതെ കിടന്നു, ഉറങ്ങിയില്ല. ഓക്കേ.. ഞാനും അച്ഛനും കൂടി ഇവിടെന്നു പുറപ്പെട്ടു. നാളെ ഉച്ചക്ക് ശേഷം എത്തും കേട്ടോ. ഇത്ര പെട്ടന്ന്, അത് വേണമായിരുന്നോ അമ്മേ....? പിന്നെ... ഇനി ഒരു ദിവസം പോലും വെച്ചു താമസിപ്പിക്കാൻ പറ്റില്ല മോളെ, നാളെ വൈകുന്നേരം ആദിയുടെ ഫാമിലിയിൽ നിന്നും ഏറ്റവും വേണ്ടപ്പെട്ടവർ ഒക്കെ എത്തും. എന്നിട്ട് കാര്യങ്ങൾ ഒക്കെ വേഗം മുന്നോട്ട് കൊണ്ട് പോകും. അമ്മേ....ആദി വന്നത് അല്ലെ ഒള്ളു. കുറച്ചു കഴിഞ്ഞിട്ട് പോരേ.. പോര ജാനിമോളെ, എന്തൊക്കെയായാലും ഞങ്ങൾ ഓരോ നിമിഷവും അനുഭവിച്ചു കൂട്ടുന്ന ടെൻഷൻ.. ഇനി അത് വയ്യാ.... എന്തയാലും അമ്മയും അച്ഛനും കൂടി വരൂ.. എന്നിട്ട് ആവാംബാക്കി. മ്മ്... ഓക്കേ മോളെ ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് അമ്മാ. ജാനി ഫോൺ കട്ട് ചെയ്തിട്ട് ആദിയ്ക്ക് ഒരു മെസ്സേജ് അയച്ചു. അവൻ വീട്ടിൽ എത്തിയോ എന്നറിയാൻ ആയിരുനു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ആദി ഫോൺ വിളിച്ചു. കുളിക്കുവായിരുന്നു എന്നും, അതാണ് എടുക്കാഞ്ഞത് എന്നും ആയിരുന്നു അവൻ പറഞ്ഞത്. കുറച്ചു സംസാരിച്ച ശേഷം ജാനി സംഭാഷണം അവസാനിപ്പിച്ചു. എന്നിട്ട് മിഴികൾ അടച്ചു. . നാളത്തെ പുലരി, അവർക്കായി ഉദിച്ചത് ആയിരുന്നു, എല്ലാമൊന്നു കെട്ടടങ്ങി ശാന്തമാകുക കയാണ് എന്ന് അവൾക്ക് തോന്നി.......തുടരും......