കാശിനാഥൻ-2: ഭാഗം 44

കാശിനാഥൻ-2: ഭാഗം 44

രചന: മിത്ര വിന്ദ

അതിരാവിലെ ജാനി ഉണർന്നു. നേരം അപ്പോൾ 5.30.. കണ്ണു രണ്ടും അമർത്തി തിരുമ്മി കൊണ്ട് അവൾ എഴുന്നേറ്റു ബെഡിൽ ഇരുന്നു. എന്നിട്ട് കൈകൾ കൂപ്പി ഭഗവാനോട് തൊഴുതു പ്രാർത്ഥിച്ചു.. തലേ രാത്രിയിലേ സംഭവങ്ങൾ ഒന്നൊന്നായി അവളുടെ മനസിൽ തെളിഞ്ഞു വന്നു. ആദിയേ കാണാൻ വീണ്ടും ആഗ്രഹംപോലെ... ഒരു മന്ദസ്മിതത്തോടെ അവൾ എഴുന്നേറ്റു. കുളിയും പല്ല് തേപ്പും ഒക്കെ കഴിഞ്ഞു അവൾ നേരെ പൂജാ മുറിയിൽ ചെന്നു. വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. ഭാഗവാനേ, കൃഷ്ണാ, ഒരുപാട് വേദനകൾ അനുഭവിച്ചു തീർത്തു. ഒരു ആയുസ് മുഴുവൻ കരഞ്ഞു തീർക്കാൻ ഉള്ളത്ര കണ്ണീർ ഇതുവരെ ഒഴുക്കി. എന്നാലും എന്റെ കണ്ണനോട് ഉള്ള പ്രാർത്ഥന മുടക്കിയില്ല,എത്രയൊക്കെ സഹിച്ചാലും ശരി, നീ ഒടുവിൽ എന്റെ പ്രാർത്ഥന കേൾക്കും എന്ന് എനിയ്ക്ക് ഉറപ്പയിരുന്നു.എന്റെ ആദിയെ പൂർണ ആരോഗ്യവനായി നീ ഇവിടെ കൊണ്ട് വന്നു എത്തിച്ചല്ലോ.. മതി.. അത് മാത്രം മതി. ഈയുള്ളവൾക്ക് ജീവിക്കാൻ വീണ്ടും പ്രതീക്ഷ നൽകിയില്ലേ നീയ്. ജാനിയുടെ മിഴികൾ നിറഞ്ഞു.. കുറേ സമയം പൂജാ മുറിയിൽ അവൾ ഇരുന്നു. എല്ലാ പരിഭവവും ദുഖവും സന്തോഷവും ഒക്കെഭഗവാന്റെ മുന്നിൽ അവൾ പങ്ക് വെച്ചു കഴിഞ്ഞപ്പോൾ ആകെക്കൂടി മനസിന് ഒരു സന്തോഷം.. പതിയെ എഴുന്നേറ്റ് മുറിയിൽ നിന്നും അടുക്കളയിൽ വന്നു. അങ്ങനെ പതിവായി കോഫി കുടിക്കുന്ന ശീലം ഒന്നും ഇല്ലാ. എന്നാലും മനസ് ഉഷാറാകുമ്പോൾ കാലത്തെ ഒരു കാപ്പി, അതും സ്ട്രോങ്ങ്‌ ആയിട്ട് കുടിയ്ക്കും. പാൽ എടുത്തു പൊട്ടിച്ചു പാത്രത്തിൽ ഒഴിച്ച്. സ്റ്റോവ് ഓൺ ആക്കി. അതിലേക്ക് വെച്ചു.. ആവശ്യത്തിന് പൊടിയും പഞ്ചസാരയും ചേർത്ത് ഇളക്കി, നല്ല അസ്സൽ ഒരു കാപ്പി ഉണ്ടാക്കി.. രണ്ടു ഗ്ലാസ്സിലായി പകർന്നു സെക്യൂരിറ്റി ചേട്ടന്റെ അടുത്തേക്ക് ചെന്നു. അയാൾക്ക് കൊടുത്ത ശേഷം ന്യൂസ്‌ പേപ്പർ എടുത്തു അവൾ തിരികെ വന്നു. കോഫി കുടിക്കാൻ തുടങ്ങും മുന്നേ ആദിയുടെ ഫോണിലേക്ക് ഒരു ഗുഡ് മോണിംഗ് അയച്ചു. ഉറക്കം ആയിരിക്കും, എന്ന് ഊഹിച്ചവൾക്ക് തെറ്റ് പറ്റി. അപ്പോൾ തന്നെ അവൻ അവളെ തിരിച്ചു വിളിച്ചു. ഹലോ ആദി... നോ നോ കാൾ മി ആദിയേട്ടൻ.. ഉറക്ക ചടവോടെ ചെക്കന്റെ ശബ്ദം. ജാനി.... എന്തോ.. വീഡിയോ കാളിൽ വാടാ, എനിക്ക് കാണണം... അവൻ ആവശ്യപ്പെട്ടതും ജാനി ഒന്ന് പുഞ്ചിരിച്ചു. ശേഷം വാട്ട്‌സാപ്പിൽ കേറി. ജാനിമോളെ... ഐ ലവ് യു...ചുണ്ട് കൊണ്ട് അവൾക്ക് മുത്തം കൊടുക്കുന്ന ആദിയേ സ്‌ക്രീനിൽ കണ്ടതും ജാനി പുഞ്ചിരി തൂകി.. എഴുന്നേറ്റില്ലേ ആദി, ഓഹ് സോറി ആദിയേട്ടാ.... ഹ്മ്മ്.. ഗുഡ് ഗേൾ.. ഇങ്ങനെ വേണം കേട്ടോ.. അവൻ കൈ വിരൽ ഉയർത്തി കാണിച്ചുകൊണ്ട് അവളോടായി പറഞ്ഞു. എന്റെ കൊച്ച് കാലത്തെ കുളിയൊക്കെ കഴിഞ്ഞു ഐശ്വര്യം ആയിട്ട് ഇരിക്കുവാ അല്ലെ....മ്മ്.... അടിപൊളി ആയിട്ടുണ്ട് കേട്ടോ.. അവൻ അഭിനന്ദിച്ചപ്പോൾ ജാനി ചിരിച്ചു. കുറച്ചു നേരം ഇരുവരും ഓരോന്ന് സംസാരിച്ചു ഇരുന്നു. അച്ഛനും അമ്മയും വരുന്ന കാര്യം ഒക്കെ അവൾ അവനോട് പറഞ്ഞു. നെക്സ്റ്റ് വീക്ക്‌ മാര്യേജ് നടത്തം എന്നായിരുന്നു അവന്റെ അപ്പോളത്തെയും തീരുമാനം... ജാനി എതിർത്തു ഒരു വാക്കുപോലും പറഞ്ഞതുമില്ല. വൈകുന്നേരം ഔദ്യോഗികമായി ഇവിടെ നിന്നും എല്ലാവരും വരുന്നുണ്ടന്നു അവൻ ജാനിയോട് പറഞ്ഞു. ഇടയ്ക്ക് അവനു ഒരു കാൾ വന്നപ്പോൾ സംഭാഷണം അവസാനിപ്പിച്ചു... ജാനി ചെന്നിട്ട് ചപ്പാത്തിയും കടല കറിയും ഒരു വെജ് സാലഡ് ഉം ഉണ്ടാക്കി.എന്നിട്ട്  അത് തന്നെ ലഞ്ച് ബോക്സിലും വെച്ചിട്ട് ഓഫീസിൽ പോകാൻ തയ്യാറായി.. ഒരുങ്ങി ഇറങ്ങി വന്ന ശേഷം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.. അച്ഛനും അമ്മയും ഉച്ചയ്ക്ക് എത്തി ചേരും എന്ന് അച്ഛൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്. ജാനി ഒരു ലവ് ഇമോജി കാശിയുടെ ഫോണിൽ അയച്ചു. . കൃത്യം 8.30ന് അവൾക്ക് ഓഫീസിൽ എത്തണം. അതുകൊണ്ടാണ് നേരത്തെ ഇറങ്ങിയതു പോലും...അങ്ങനെ പെന്റിങ് ആയിട്ട് ഉള്ള ഫയൽസ് ഒക്കെ അവൾ എടുത്തു ചെക്ക് ചെയ്തു. സിസ്റ്റത്തിൽ അപ്പ്‌ലോഡ് ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ അപ്‌ലോഡ് ചെയ്തു. ശേഷം ചെറിയൊരു മീറ്റിംഗ് വിളിച്ചു.വേണ്ട നിർദ്ദേശം ഒക്കെ ടീം ഹെഡ്ന് കൊടുത്തു എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ നേരം 1മണി. ഫോൺ എടുത്തു നോക്കിയപ്പോൾ അച്ഛൻ കാളിങ്. കറക്റ്റ് ടൈം ആണല്ലോ എന്ന് കരുതി ജാനി ഫോൺ എടുത്തു കാതിലേക്ക് വെച്ച്. ഹലോ അച്ഛാ.. ആഹ് മോളെ ബിസി ആണോ നീയ്. അല്ല.. പറയു അച്ഛാ, എവിടെയാണ് ഇപ്പൊ. ദേ ഇവിടെ ഉണ്ടല്ലോ. ജാനി വാതിൽക്കലേക്ക് നോക്കി. അച്ഛനും അമ്മയും കൂടെ കയറി വരുന്നത് കണ്ടതും അവൾ ഓടി ചെന്ന്. ഇരുവരെയും കെട്ടിപ്പുണർന്നു... മൂവരും കൂടി കരഞ്ഞു പോയിന്നു വേണം പറയാൻ........തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story