കാശിനാഥൻ-2: ഭാഗം 47
രചന: മിത്ര വിന്ദ
വാതിൽ അടയുന്ന ശബ്ദം കേട്ടതും മീനാക്ഷി ഞെട്ടി തിരിഞ്ഞു.
നോക്കിയപ്പോൾ കുറ്റിയിട്ട ശേഷം അകത്തേക്ക് കയറി വരുന്ന ഭഗത്തിനെ ആണ് അവൾ കണ്ടത്.
പെണ്ണൊന്നു ഞെട്ടി..
ഹ്മ്മ്…. സുന്ദരി ആയിട്ടുണ്ടല്ലോ എന്റെ മീനുട്ടി.
വന്നിട്ട് അവളുടെ മുഖത്തിന് രണ്ടു കൈ കൊണ്ടും ഒഴിഞ്ഞു അവന്റെ കാതുകളുടെ പിന്നിലേക്ക് വെച്ചു ന്ന് ഞൊട്ട വിട്ടു.
എന്താ… എന്തിനാ ഇങ്ങോട്ട് വന്ന്.. ആരേലും കാണും..
മീനാക്ഷി ആകെ പരവശയായി.
ഞാൻ വന്നത് എന്റെ മീനുട്ടിയെ ഒന്ന് അടുത്ത് കാണാൻ വേണ്ടിയാ, ഒപ്പം ഒരു ഉമ്മ തരാനും…
അവൻ അവളുടെ മിഴികളിൽ നോക്കി പറഞ്ഞതും പെണ്ണിന്റെ കിളി പോയ അവസ്ഥ ആയിരുന്നു..
ചേട്ടാ, ആരെങ്കിലും കാണും.. പ്ലീസ്.. എനിക്ക് പേടിയാ, ഒന്ന് ഇറങ്ങിപോകുമോ.
ഹ്മ്മ്..ശരി ശരി.. എന്റെ കൊച്ച് പേടിക്കണ്ട കേട്ടോ, ഞാൻ പോയേക്കാം. പക്ഷെ എനിക്ക് ഉമ്മ തന്നെ പറ്റു… അത് ഇന്ന് തന്നെ തരും…. ഏത് പാതിരാത്രി ആയാലും ശരി.
അവളുടെ കാതിലേക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞ ശേഷം ഭഗത് ഒന്നും അറിയാതെ പുറത്തേക്ക് പോകുകയും ചെയ്തു.
**
10:15ഓട് കൂടി
എല്ലാവരുടെയും അനുഗ്രഹാശിസ്സ്കളോടെ ജാനി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിവാഹ സ്ഥലത്തേക്ക് പുറപ്പെട്ടു.
ടൗണിലെ പ്രധാനപ്പെട്ട കൺവെൻഷൻ സെന്റർ ഇൽ വെച്ച ആയിരുന്നു ചടങ്ങ്.
ഏറ്റവും മുന്തിയ രീതിയിൽ ആയിരുന്നു അവിടമാകെ അലങ്കരിച്ചത്. കേരള തനിമ വിളിച്ചു ഓതുന്ന രീതിയിൽ ഉള്ള അറേഞ്ച്മെന്റസ് ആണ്.
കഥകളിയും തിരുവാതിരയും ചെണ്ടമേളവും ഒക്കെ ചേർന്നു ആകെ കൂടി ഉത്സവം പോലെ.
ചെക്കനും കൂട്ടരും എത്തി ചേർന്നിട്ടുണ്ട്.
കാശിയും പാറുവും അർജുനും കൈലാസും.. ഒപ്പം കൃഷ്ണമൂർത്തിയും സുഗന്ധിയും…എല്ലാവരും ചേർന്ന് ഇറങ്ങി ചെന്ന് ചെക്കനെയും അവന്റെ ആളുകളെയും സ്വീകരിച്ചു.
ഭഗത് ആയിരുന്നു ജാനിയുട സഹോദരന്റെ സ്ഥാനത്തു നിന്നത്.
രവിശങ്കറും ഭാര്യയും ഒക്കെ സന്തോഷത്തോടെ കാശിയും പാറുവും ആയിട്ട് ചേർന്നു നിന്നു.
ഗോൾഡൻ നിറം ഉള്ള ഒരു കുർത്തയും കസവു മുണ്ടും ആയിരുന്നു ആദിയുടെ വേഷം. ആ ഒരു ലുക്കിൽ അവൻ ബോളിവുഡ് ആക്ടറേ പോലെ ശോഭിച്ചു..
അകത്തേക്ക് വന്നു ഇരുന്നപ്പോൾ അവന്റെ മിഴികൾ നാല് പാടും തിരിഞ്ഞു.
ജാനിയെ ഒന്ന് കാണാനായി.
പാവം ആദി, അവന്റെ ഫോൺ ഒന്നും എടുത്തു നോക്കാൻ പോലും ഉള്ള ടൈം ചെക്കന് കിട്ടിയില്ല..
അതുകൊണ്ട് ജാനി എങ്ങനെ ആണ് ഒരുങ്ങിയത് എന്നൊന്നും അവനു യാതൊരു നിശ്ചയവും ഇല്ലയിരുന്നു.
അല്പം നിമിഷം കഴിഞ്ഞപ്പോൾ ജാനിയെ താളമേളങളുടെ അകമ്പടിയോടെ സ്വീകരിച്ചുകൊണ്ട് വരുന്നത് അവൻ ഒരു നോക്ക് കണ്ടു. ആദിയുടെ ചൊടികളിൽ ഒരു പൂ പുഞ്ചിരി വിരിഞ്ഞു.
അവന്റെ അരികിലായി ഇരുന്ന സഹോദരി ആദിയുടെ കൈത്തണ്ടയിൽ ഒന്ന് പിച്ചി.
“അതേയ്.. എന്റെ ഏടത്തിയമ്മയെ കണ്ണു വെയ്ക്കല്ലേ പ്ലീസ്…പാവം അല്ലെ ആ കൊച്ചു ”
അവന്റെ കാതിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട്, പതിയെ ശബ്ദം താഴ്ത്തി പറയുകയാണ് അനുജത്തി.
മറുപടിയായി അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് ആദി മണ്ഡപത്തിലേക്ക് നോക്കി ഇരുന്നു.
ജാനി വന്നിട്ട് സദസിനെ വണങ്ങിയ ശേഷം അച്ഛന്റെയും അമ്മയുടെയും അരികിലായി നിന്നു.
ആദി അവളുടെ അരികിലായി വന്നു നിന്നപ്പോൾ ജാനിയ്ക്ക് ഹൃദയത്തിൽ ഒരു വേലിയേറ്റം പോലെ.
അവന്റെ സാമിപ്യം, അത്രമേൽ ആഗ്രഹിച്ച നിമിഷം, പ്രാർത്ഥിച്ച നിമിഷം, അത്… അത് ഇന്ന് സാധ്യമാകുകയാണ്.
ക്ഷേത്ര പുരോഹിതൻ ഉറക്കെ മന്ത്രോച്ചാരണങ്ങൾ ജപിച്ചു. ശേഷം, മഞ്ഞ ചരടിൽ കോർത്ത പൂത്താലി എടുത്ത് അദ്ദേഹം കാശിയുടെ കൈയിലേക്ക് കൊടുത്തു. കാശിയാണ് അത് ആദിക്ക് കൈമാറിയത്. 33 കോടി ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടായിരുന്നു കാശിനാഥൻ അത് അവന് നൽകിയത്. ഒരു മന്ദസ്മിതത്തോടെ ആദി ആ താലി ഏറ്റുവാങ്ങി, ജാനിയുടെ മുഖത്തേക്ക് അവൻ ഒന്ന് മെല്ലെ നോക്കി. അവൾ വിങ്ങി പൊട്ടി നിൽക്കുകയാണ്.
എന്റെ ജാനി, ഇത്രനാളും അവൾ തനിക്ക് വേണ്ടി കാത്തിരുന്നു. തന്റെ വരവിനായി പ്രാർത്ഥിച്ചു കൊണ്ട് ഓരോ നിമിഷവും പ്രതീക്ഷ കൈവിടാതെ അവൾ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായിരുന്നു എന്ന് തനിക്ക്,മറ്റു ആരെക്കാളും വ്യക്തമായി അറിയാം.മഹാദേവ നീയാണ് തുണ.ഞങ്ങളെ ഇനിയും പരീക്ഷിക്കാതെ, നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കേണമേ.
മനസ്സാൽ മന്ത്രിച്ചു കൊണ്ട്, അവൻ ജാനിയുടെ കഴുത്തിൽ താലി ചാർത്തി.അവളുടെ സീമന്തം അവൻ തന്റെ തൊടുവിരലിനാൽ ചുവപ്പിച്ചു.പരസ്പരം മാല ഇട്ടപ്പോൾ ഇരുവരുടെയും കണ്ണ് നിറഞ്ഞു.
അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങും മുന്നേ ജാനി അച്ഛമ്മയുടെയും അച്ചാച്ചന്റെയും കാലിൽ തൊട്ടു വണങ്ങി.സുഗന്ധിയും കൃഷ്ണ മൂർത്തിയും അവർക്ക് രണ്ടാൾക്കും മുത്തം കൊടുത്തു.
അതൊക്ക കണ്ട് കൊണ്ട്
പാർവതി തന്റെ ഈറൻ മിഴികൾ ഒപ്പിയപ്പോൾ കാശി അവളെ ചേർത്തു പിടിച്ചിരുന്നു.
ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളും അതേപോലെതന്നെ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അങ്ങനെ നിരവധി നിരവധി ആളുകൾ ആയിരുന്നു ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയത്. വളരെ ലളിതമായ രീതിയിൽ, ഒരുപാട് ആളുകളെ ഒന്നും ക്ഷണിക്കാതെ, നടത്തണം എന്നൊക്കെയായിരുന്നു ജാനിയുടെ, ആഗ്രഹം. പക്ഷേ, ഓരോരുത്തരെയായി ക്ഷണിച്ചു വന്നപ്പോൾ ഒരു നീണ്ട ലിസ്റ്റ് തന്നെയായിരുന്നു. ഒടുവിൽ, വളരെ നല്ല രീതിയിൽ തന്നെയായിരുന്നു ചടങ്ങുകൾ ഒക്കെ പ്ലാൻ ചെയ്തത്.
ഓരോരുത്തരായി, സ്റ്റേജിലേക്ക് കയറിവന്ന ഫോട്ടോസ് എടുക്കുവാനായി വെയിറ്റ് ചെയ്തു. അപ്പോഴായിരുന്നു ജാനി ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കടന്നുവന്നത്…..തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…