കാശിനാഥൻ-2: ഭാഗം 48
രചന: മിത്ര വിന്ദ
ഓരോരുത്തരായി, സ്റ്റേജിലേക്ക് കയറിവന്ന ഫോട്ടോസ് എടുക്കുവാനായി വെയിറ്റ് ചെയ്തു. അപ്പോഴായിരുന്നു ജാനി ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കടന്നുവന്നത്. അവൾ ഒരു വേള അന്തിച്ചു നിന്നുപോയി, വർഷങ്ങൾക്ക് ശേഷം പിന്നെയും ഒരു കണ്ടുമുട്ടൽ,ദേവും ഗൗരിയും ഒപ്പം അവരുടെ കുഞ്ഞുവാവയും.
നിറപുഞ്ചിരിയോടെ തന്നെ ജാനി അവരെ സ്വീകരിച്ചു, അച്ഛനായിരിക്കും വിളിച്ചതെന്ന് അവൾ ഊഹിച്ചു.
കൺഗ്രാജുലേഷൻസ് ജാനി,ഹലോ ആദി, ഇരുവരെയും മാറിമാറി ആശംസിച്ച ശേഷം ദേവ്, ഗൗരിയുടെ കയ്യിലിരുന്ന കുഞ്ഞിനെ വാങ്ങി.
ഗൗരി, സുഖം അല്ലെ?
ജാനി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“സുഖം മാഡം, ആദിസാർ വിളിച്ചിരുന്നു, ഉറപ്പായും വരണം എന്ന് പ്രേത്യേകം പറഞ്ഞു, അതുകൊണ്ട് ഞങ്ങൾ ഇന്നലെ രാത്രിയിൽ ആയിരുന്നു എത്തിയത്, ഇത്തിരി ലേറ്റ് ആയി സോറി….”
“ഹേയ്
. ഇട്സ് ഓക്കേ, നിങ്ങൾ രണ്ടാളും എത്തിയല്ലോ അതുതന്നെ വലിയ സന്തോഷം ”
ആദിയും തമ്മിൽ അപ്പോൾ സംസാരിക്കുകയായിരുന്നു. ആദി ഇടയ്ക്കൊക്കെ ദേവിന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ കവിളിൽ പിടിക്കുന്നുണ്ട് ഓമനത്തം തുളുമ്പുന്ന നല്ല ഒരു കുഞ്ഞു വാവ.
ജാനിയും കുഞ്ഞിനെ ഒന്ന് എടുക്കുവാനുള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും പരിചയമില്ലാത്തവരെ കണ്ടതിനാൽ, കുഞ്ഞുവാവ ചെറുതായി കരയാൻ ഒക്കെ തുടങ്ങിയിരുന്നു, അവർക്ക് ആശംസകൾ ഒക്കെ നൽകിയ ശേഷം വൈകാതെ തന്നെ, ദേവും ഗൗരിയും,മടങ്ങി..
ആദ്യേട്ടൻ ഇവരെ വിളിച്ചിരുന്നു അല്ലേ?
ഹ്മ്മ്….
നമ്പർ എവിടുന്ന് കിട്ടി?
അത് ഞാൻ അന്ന് ഓഫീസിൽ വന്നപ്പോൾ നമ്പർ കളക്ട് ചെയ്തായിരുന്നു.
ഹ്മ്മ്…
നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ജാനി?
അവൻ ചോദിച്ചതും മറുപടിയായി ഒരു കൂർത്ത നോട്ടമാണ് അവൾ നൽകിയത്.
നമ്മൾ രണ്ടാളും ഒന്നിക്കുന്നത്, അവരും കൂടി ഒന്ന് കാണണമെന്ന് എനിക്ക് ചെറിയ ഒരു അത്യാഗ്രഹം ഉണ്ടായിരുന്നു അതേ ഉള്ളൂ, നിനക്ക് ഇഷ്ടമായില്ലെങ്കിൽ സോറി ട്ടോ.
പതിയെ അവളോട് പറഞ്ഞശേഷം അവൻ അല്പം കൂടി ചേർന്നുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഇതിനിടയിലൂടെ ഒരു ഇലവൺ കെവി ലൈൻ, പോകുന്നത് ഞാൻ അറിയുന്നുണ്ട് കേട്ടോ മീനാക്ഷി…
സദ്യ കഴിക്കാൻ ഇരുന്നപ്പോൾ ജാനി, മീനാക്ഷിയെ നോക്കി അടക്കം പറഞ്ഞു.
ഒന്നുമില്ല ചേച്ചി വെറുതെ, അയാൾക്ക് ഒരു പണിയില്ല, ചുമ്മാ ഇങ്ങനെ വായിനോക്കി നടക്കുവാ..
ഹ്മ്മ്… വായിനോട്ടം ഒക്കെ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ അവൻ സീരിയസാണ് അതെനിക്ക് പിടികിട്ടി.
ജാനി അതു പറയുകയും മീനാക്ഷി ചെറുതായി ഒന്ന് ഞെട്ടി.
അവൻ, പാവമാടി, യാതൊരു ബാഡ് ഹാബിറ്റ്സും അവനില്ല എന്ന്, എനിക്ക് 100% വ്യക്തമായി അറിയാം. നിന്റെയും ഭാഗത്തിന്റയും വിവാഹം നടന്നാൽ, അതിൽ ഏറ്റവും സന്തോഷിക്കുന്നത് ഈ ഞാനാണ്, കാരണം അത്രമാത്രം നല്ലൊരു ജീവിതം എന്റെ മീനാക്ഷി കുട്ടിക്ക് അവനിലൂടെ കിട്ടുമെന്ന് എനിക്ക് 100% ഉറപ്പാണ്.
കഴിച്ചു കഴിഞ്ഞ് കൈ കഴുകിയശേഷം, സ്വല്പം മാറിനിന്ന് ജാനി, മീനാക്ഷിയോടായി പറഞ്ഞു.
ഭഹദ് ആണെങ്കിൽ, ആ സമയത്തൊക്കെ കാശിയുടെ ഒപ്പം ഓടിനടക്കുകയാണ് ഓരോരോ കാര്യങ്ങൾ കണ്ട്രോൾ ചെയ്യുവാനായി..
ഇവന്റ് മാനേജുമെന്റിന്റെ ടീം ഉണ്ട് ഒക്കെ ശരിയാണ്.പക്ഷേ,ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളെയൊക്കെ സ്വീകരിക്കുവാനും, സംസാരിക്കുവാനും ഒക്കെ കാശിയും, അർജുനും ഭഗത്തും ആണ് നിന്നത്.
ആദിയുടെ അനിയത്തിയുമായി, നിന്ന്, ഓരോ സെൽഫി എടുക്കുകയാണ്, ജാനിയും മീനാക്ഷിയും.
ചെക്കന്റെ വീട്ടിലേക്ക് പുറപ്പെടാൻ സമയമായി എന്ന്
ആ സമയത്ത് കല്ലുവാണ് വന്ന് പറഞ്ഞത്. പെട്ടന്ന് അത് കേട്ടതും ജാനി ഒന്ന് പകച്ചു.
അവൾ ആദിയുടെ കൂടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു.
പാർവതി ആണെങ്കിൽ ഇപ്പൊ പൊട്ടി പ്പോകും എന്ന മട്ടിൽ ആണ് നിൽപ്പ്.
വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനായി ജാനി ആദിയോടൊപ്പം കുനിഞ്ഞു.
ഇരുവരുടെയും നെറുകയിൽ തൊട്ട് അനുഗ്രഹിച്ച ശേഷം കാശി മകളുടെ കൈ പിടിച്ചു ആദിയുടെ വലം കൈയിൽ ഏൽപ്പിച്ചു.
അത്രയും നേരം പിടിച്ചു നിന്നു എങ്കിലും കാശ്ശിയുടെ മിഴികൾ സജലമായി….തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…