Novel

കാശിനാഥൻ-2: ഭാഗം 50

രചന: മിത്ര വിന്ദ

മുകളിലെ നിലയിലായിരുന്നു ആദിയുടെ റൂം.
സാന്ദ്രയോടൊപ്പം ജാനിയും അവിടേക്ക് പ്രവേശിച്ചു.

ആദിയേട്ടന്റെ,  ഫേവറേറ്റ് കളർ ആണിത്, അതുകൊണ്ട് ഏട്ടന് സ്വന്തം റൂമ് ഇങ്ങനെ ആവണം എന്നു നിർബന്ധം ആയിരുന്ന്.ഇളം പച്ച നിറം ഉള്ള ഒരു റൂം ആയിരുന്നു അത്. ചുവരുകളും കർട്ടനും, ബെഷീറ്റും, തറയിൽ വിരിച്ചിരിക്കുന്ന പരവതാനിയും എല്ലാം ഒരേ നിറം.

ഒരുപാട് മടുത്തു ക്ഷീണിച്ചായിരുന്നു ജാനി കയറി വന്നതെങ്കിലും,ആ മുറിയിൽ കയറിയപ്പോൾ അവൾക്ക് വല്ലാത്തൊരു കുളിർമ ഫീൽ ചെയ്തു.
കാരണം അത്രയ്ക്ക് മനോഹരമായിരുന്നു അത്.

സാന്ദ്രയോടൊപ്പം ആദിയുടെ ചെറിയച്ഛന്റെ മകൾ,  പൗർണമിയും കൂടി ജാനിയുടെ ഓർണമെൻസ് ഒക്കെ അഴിച്ചു മാറ്റുവാനായി കയറിവന്നു.

ഓർണമെൻസും മുല്ലപ്പൂവും ഒക്കെ അഴിച്ചു മാറ്റിയശേഷം, സാരിയിലെ സേഫ്റ്റി പിന്നുകൾ  കൂടി മാറ്റാം എന്നു പറഞ്ഞ്,  സാന്ദ്ര വന്നപ്പോൾ ജാനി അവളെ തടഞ്ഞു.

കുഴപ്പമില്ലടാ അതൊക്കെ ഞാൻ ചേഞ്ച് ചെയ്തോളാം,

ഇത് കുറെ ഉണ്ടല്ലോ ഏടത്തിക്ക് ഒറ്റയ്ക്ക് പറ്റുമോ, ഞങ്ങള് ഹെൽപ് ചെയ്യാം.

വേണ്ടടാ… ഞാൻ പതിയെ അഴിച്ചോളാം..

നാണമാണോ ഏടത്തി…?
സാന്ദ്ര ചോദിച്ചതും ജാനി ചെറുതായി പുഞ്ചിരിച്ചു.

ആ സമയത്ത് ആയിരുന്നു ആദി അവിടേക്ക് എത്തിയത്.

ഏട്ടൻ വന്നല്ലോ, എങ്കിൽ പിന്നെ ഇനി ഏടത്തിയെ ഏട്ടൻ സഹായിക്കും, വാടി നമുക്ക് പോകാം..
സാന്ദ്ര പൗർണമിയുടെ കയ്യിൽ പിടിച്ചു.

ആദിക്ക് പെട്ടെന്ന് കാര്യങ്ങൾ ഒന്നും പിടികിട്ടിയില്ല.

എന്റെ ഏട്ടാ ഈ സേഫ്റ്റി പിന്നെ അഴിച്ചു മാറ്റാൻ പോലും,ഏടത്തി നിന്ന് തരില്ല. ഭയങ്കര നാണമാണ് ഏട്ടത്തിക്ക്, ഒറ്റയ്ക്ക് ചെയ്തോളാം എന്ന് പറയുന്നത്. ഇനിയിപ്പോ സാരമില്ല ഏട്ടൻ അല്ലേ, ഒന്ന് ഹെൽപ്പ് ചെയ്തേക്കണേ.

പറഞ്ഞുകൊണ്ട് പെൺകുട്ടികൾ രണ്ടാളും പുറത്തേക്കിറങ്ങിപ്പോയി..

ആദി ചെന്നിട്ട് ഡോർ ലോക്ക് ചെയ്തു.
ഇട്ടിരുന്ന കുർത്ത അവൻ അഴിച്ചു മാറ്റാൻ തുടങ്ങിയതും ജാനി മുഖം തിരിച്ചു നിന്നു.

അത് കണ്ടപ്പോൾ ആദിയ്ക്ക് ചിരി പൊട്ടി.

ടി പെണ്ണേ…. ഇപ്പൊ ഇങ്ങനെ മുഖം തിരിച്ചാലേ വല്യപാടയിരിക്കും കേട്ടോ,ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.

ജാനിയുടെ മുഖം പിടിച്ചു മേല്പോട്ട് ഉയർത്തിയ ശേഷം അവൻ സാവധാനം പറഞ്ഞു. ഒരു പിടച്ചിലോടെ അവൾ അവനെ നോക്കിയപ്പോൾ എന്താണന്ന ഭാവത്തിൽ ആദി പുരികം ഉയർത്തി.

അവന്റെ അല്പം കൂടി അടുത്ത് വന്നപ്പോൾ അവന്റെ നഗ്നമായ നെഞ്ചിലെ രോമത്തിലേക്ക് അവൾ മിഴികൾ നട്ടു. എന്നിട്ട് പെട്ടന്ന് ദൃഷ്ടി മാറ്റി.

“ജാനികുട്ടിയേ ഇതൊക്കെ മാറ്റാൻ ചേട്ടൻ ഹെല്പ് ചെയ്യട്ടെ…”

അവളുടെ കവിളിലേക്ക് ആദി മുഖം അടുപ്പിച്ചപ്പോൾ ജാനി വിറച്ചു.

അവളുടെ വിയർപ്പിന്റെയും ഒപ്പം അഴിഞ്ഞു കിടക്കുന്ന ആ മുടിയിഴകളിലെ മുല്ലപ്പൂ സുഗന്ധം, കൂടെ അവളുടെ പെർഫ്യൂന്റെയും..

എല്ലാം ചേർന്ന് അവളിലിൽ നിന്നും ഉതിർന്നു വരുന്ന സുഗന്ധം അവനെ മറ്റേതോ ലോകത്തു എത്തിച്ചിരുന്നു.

ഒന്നു ആഞ്ഞു പുൽകിയപ്പോൾ അവൾ തന്റെ നഗ്നമായ നെഞ്ചിലേക്ക് പറ്റി ചേർന്ന് നിന്നു.
ആ നെറുകയിൽ ഒരു മുത്തം കൊടുത്തു.
താൻ ചാർത്തിയ കുംകുമം പടർന്നു കിടക്കുന്നുണ്ട് പെണ്ണിന്റെ നെറുകയിലും നെറ്റിയിലും ഒക്കെ..
അവൻ തന്റെ മുഖം താഴ്ത്തി
കടിച്ചു തിന്നാൻ തോന്നുന്നു പെണ്ണേ….ആകെ കണ്ട്രോള് മൊത്തം പോയിരിക്കുവാ…

അവൻ പറഞ്ഞതും ജാനി അവ്നിൽ നിന്നും അകന്നു മാറി.

ആദിയേട്ടാ… എനിക്ക് ഡ്രസ്സ്‌ മാറണം. ഒന്നു പുറത്തേക്ക് പോകു.. പ്ലീസ്.
അപ്പോളേക്കും ആരോ വന്നു വാതിലിൽ കൊട്ടി.

ജാനിയോടെ ഡ്രസിങ് റൂമിലേക്ക് പോയ്കോളാന് ആദി പറഞ്ഞു.
അവൾ പെട്ടെന്ന് തന്നെ അവിടേക്ക് കയറിപ്പോയി ഡോർ ലോക്ക് ചെയ്തു.

ഏട്ടാ.ഏട്ടന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്ഒരു രോഹിത്തും, വൈഫും.സാന്ദ്ര വന്നു പറഞ്ഞു.

എടാ ഒരു അഞ്ചുമിനിറ്റ്, ജാനി ഡ്രസ്സ് ചേഞ്ച് ചെയ്യുവ..  അവരോട് വെയിറ്റ് ചെയ്യാൻ പറയണേ, ഞാനൊന്നു കുളിച്ചു ഫ്രഷ് ആവട്ടെ.

ഓക്കേ ഏട്ടാ…

സാന്ദ്ര വീണ്ടും താഴേക്ക് ഇറങ്ങി പോയി.

ജാനി.

അവൻ ഡോറിൽ ചെന്നു കൊട്ടി.

എന്തോ…
എന്റെ ഹെല്പ് വേണോടാ

വേണ്ടഏട്ടാ… ഞാൻ മാറിക്കോളാം..

ഓക്കേ… ഞാനൊന്ന് കുളിക്കട്ടെ എന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്..തനിക്ക് ഡ്രസ്സ്‌ ഒക്കെ അവിടെ ഇരിപ്പുണ്ട് കേട്ടോ.

ഹമ്..ശരിയേട്ടാ..

ആദി കുളിച്ചു ഇറങ്ങി വന്നപ്പോൾ ജാനി വേഷം ഒക്കെ മാറ്റി ഒരു ടോപ്പും പലസോ പാന്റും ഇട്ട്കൊണ്ട് നിൽപ്പുണ്ട്.,

എനിക്ക് ഒന്നു കുളിക്കണമായിരുന്നു ആദിയേട്ട.

എടാ എന്റെ,ഒരു ഫ്രണ്ടും വൈഫും ആണ് വന്നിരിക്കുന്നത്.  ജസ്റ്റ് അവരെ ഒന്ന് കണ്ടിട്ട് വന്നിട്ട് കുളിച്ചാൽ പോരേ,  അവർക്ക് ഇന്ന് വൈകിട്ട് മുംബൈക്ക് പോണം..
ആദി പറഞ്ഞതും അവൾ സമ്മതിച്ചു.
ഇരുവരും കൂടി ഇറങ്ങി വന്നപ്പോൾ ആദിയിടെ ഫ്രണ്ടും വൈഫും വിസിറ്റിംഗ് റൂമിൽ ഉണ്ടായിരുന്നു.

ജനിയെ അവർക്ക് ഒക്കെ അവൻ പരിചയപ്പെടുത്തി കൊടുത്തു.

ചായയും സ്നാക്ക്സും ഒക്കെ കഴിച്ച ശേഷം അവർ വൈകാതെ ഇറങ്ങുകയും ചെയ്തു.

ജാനി… ഇനി ഇപ്പൊ കുളിക്കേണ്ട, രാത്രിയിൽ ഞാൻ കുളിപ്പിയ്ക്കാം കേട്ടോ
ആദി ശബ്ദം തഴ്ത്തി പറഞ്ഞതും അവൾ കലിപ്പിച്ചു ഒന്നു അവനെ നോക്കി…..തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button