Novel

കാശിനാഥൻ-2: ഭാഗം 6

രചന: മിത്ര വിന്ദ

പ്രകൃതി

കുഞ്ഞ്വാവയുടെ പേര് കേട്ടതും ആളുകൾ എല്ലാവരും കൈ അടിച്ചു.

. “ഇഷ്ടം ആയോ പേര് ”

ചോദിച്ചു കൊണ്ട്
കാശി പാറുവിനെ നോക്കിയതും അവൾ പുഞ്ചിരിച്ചു.
.
“നല്ല പേരാണ് ഏട്ടാ, ആദ്യം ആയിട്ട് ഞാൻ കേൾക്കുന്നത് ”

“ഹ്മ്മ്…. അതാണ്,”

അവൻ ചുമൽ ഒന്ന് ഇളക്കി കാണിച്ചു.

” ഈ ലോകത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് പ്രകൃതി ആണ്, അതാണ് സത്യവും….നീ കണ്ടുപിടിച്ച പേര് സൂപ്പർ ആണ് മോനേ, ഒരുപാട് ഇഷ്ട്ടം ആയി കെട്ടോ ”

കാശിയുടെ ബിസിനസ്‌ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് മാധവൻ സാർ.അവന്റെ ഒരു ഗുരുനാഥൻ കൂടി ആണ് അദ്ദേഹം
കാശിയുടെ കൈക്ക് പിടിച്ചു കുലുക്കി കൊണ്ട് സാറ് പറഞ്ഞതും കാശി പുഞ്ചിരിച്ചു.

അദ്ദേഹം ആയിരുന്നു ആദ്യം വന്നത് കുഞ്ഞിന്റെ അരികിലേക്ക്. എന്നിട്ട് ഇരു കൈകളിലും  വളകൾ ഇട്ടു കൊടുത്തു..വാവയുടെ കവിളിൽ ഒന്ന് തൊട്ട് തലോടിയ ശേഷം, പാറുവിനും ആശംസകൾ ഒക്കെഅറിയിച്ചു മടങ്ങി പോയി.

പിന്നീട് ഓരോരുത്തർ ആയിട്ട് കയറി വന്നു.

കുഞ്ഞിന്റെ രണ്ടു കൈകളും വളകൾ കൊണ്ട് നിറഞ്ഞപ്പോൾ പാറു അതെല്ലാം ഊരി മായ ചേച്ചിയെ ഏൽപ്പിച്ചു.

“സൂക്ഷിച്ചു വെച്ചോണം, ഇതിനൊക്കെ എണ്ണം ഉള്ളത് ആണ് കേട്ടോ, ഒരെണ്ണം എങ്കിലും നഷ്ടം ആയെങ്കിൽ നിങ്ങള് മേടിച്ചു തന്നോണം ”

സുഗന്ധി അത് പറഞ്ഞപ്പോൾ മായ അടി ഏറ്റത് പോലെ വിളറി പോയി..

“അമ്മേ….”

കാശിയുടെ ശബ്ദം കേട്ട് അവർ ഒന്ന് തിരിഞ്ഞു.

“അമ്മയെക്കാൾ വിശ്വാസം ആണ് എനിക്ക് മായച്ചേച്ചിയെ….ദേ ഇപ്പോൾ പറഞ്ഞത് പറഞ്ഞു… ഇനി ഇമ്മാതിരി ഡയലോഗ് ഇറക്കി കൊണ്ട് വന്നു പോകരുത് കേട്ടോ,എനിയ്ക്കും എന്റെ പാറു ട്ടനും ഈ നിൽക്കുന്ന മായ്ച്ചേച്ചി മാത്രം ആയിരുന്നു ഏക ആശ്രയം, ഒരു വാക്കു കൊണ്ടോ നോക്ക് കൊണ്ടോ ചേച്ചിയെ ആരും വേദനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല താനും ”
കടുപ്പത്തിൽ അവർക്കും മായ ചേച്ചിയ്ക്കും കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് കാശി അവരുടെ അടുത്ത് നിന്നും നടന്നു പോയി

സുഗന്ധിയ്ക്ക് ആണെങ്കിൽ താൻ ഒരുപാട് അപമാനിക്കപ്പെട്ടത് ആയി തോന്നിയ നിമിഷംl6ആയിരുന്നു അത്.കാശി പോകുന്നത് നോക്കി അവർ പല്ലിരുമ്മി നിന്നു.ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഇറങ്ങി പോകാൻ മനസ് ഉണ്ട്, പക്ഷെ ഒന്നും മേലാത്ത അവസ്ഥ ആയി പോയില്ലേ…

**

28കെട്ടു ചടങ്ങ് ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു എത്തിയപ്പോൾ നേരം മൂന്നു മണി ആയി.

പാറുവും കല്ലുവും ഒരുപോലെ തളർന്നു പോയിരുന്നു.

കുഞ്ഞുങ്ങളും അതേ അവസ്ഥയിൽ തന്നെ.

പലരും എടുത്തു പിടിച്ചു ഒക്കെ നടന്നത് കൊണ്ട് ദേഹത്തിന് ഒക്കെ നല്ല വേദന ആയിരുന്നു.

മായചേച്ചി ആണെങ്കിൽ ചെറു ചൂട് വെള്ളത്തിൽ രണ്ടാളെയും കുളിപ്പിച്ച് അമ്മമാരുടെ കൈയിൽ കൊടുത്തു.

ശേഷം പാലൊക്കേ കുടിപ്പിച്ചു കിടത്തി രണ്ടാളെയും ഉറക്കി.

കാശിയും അർജുനും ഒക്കെ നന്നായി ഒന്ന് മിനുങ്ങി കൊണ്ട് ഫ്രണ്ട്സ് എല്ലാവരും ആയിട്ട് ഒരു റൂമിൽ ഒത്തു കൂടിയിട്ടുണ്ട്.

അവരുടെ സഭ കഴിഞ്ഞപ്പോൾ ഏഴു മണി ആയി.

അന്നേരം ആണ് ശിവനും സഞ്ചനയും കുഞ്ഞും ഒക്കെ കൂടി എത്തിയത്.

പിന്നീട് വീണ്ടും ആകെ ബഹളം ആയിരുന്നു എല്ലാവരും ചേർന്നു.

***

അങ്ങനെ സന്തോഷം നിറഞ്ഞ ഒരാഴ്ച കൂടി കടന്നുപോയി.

കാശിയുടെ കുഞ്ഞിന്റെ ചടങ്ങ് നടന്ന അതേ സ്ഥലത്ത് വച്ച് തന്നെയായിരുന്നു അർജുന്റയും കല്ലുവിന്റെയും കുഞ്ഞുവാവയുടെ നൂലുകെട്ട്.

ഭഗത് എന്നായിരുന്നു കുഞ്ഞിന് ഇട്ട പേര്..അത് കണ്ട് പിടിച്ചത് കല്ലു ആയിരുന്നു.

ആ ചടങ്ങും വളരെ കേമമായിട്ട് തന്നെ നടന്നു.

ആ ദിവസത്തെ സന്തോഷം ഇരട്ടിയായത് കാശി താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ലോറിൽ അർജുനും കല്ലുവും കൂടി ഇന്ന്മുതൽ താമസം മാറ്റുന്നു എന്നുള്ളത് ആയിരുന്നു.

തൊട്ടടുത്തു ആയതിനാൽ ആർക്കും വേറെ വിഷമം ഒന്നും ഇല്ല.

എപ്പോൾ വേണമെങ്കിലും ഇരുവർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാം.

പിന്നെ കല്ലുവിനെയും കുഞ്ഞിനേയും നോക്കാൻ നിന്ന സാലമ്മ ചേച്ചിയെയുംകൂടി അവർ അവരുടെ ഫ്ലാറ്റ്ലേക്ക് കൂട്ടി കൊണ്ട് പോകാൻ തീരുമാനിച്ചു.

അങ്ങനെ അന്നത്തെ ചടങ്ങ് കഴിഞ്ഞ ശേഷം നേരെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങ് ആയിരുന്നു..

തലേ ദിവസം ഗണപതിഹോമവും സരസ്വതി പൂജയും ഒക്കെ നടത്തി യിരിന്നു.

അങ്ങനെ ഐശ്വര്യം ആയിട്ട് കല്ലുവും അർജുനും ചേർന്ന് അവരുടെ പുതിയ വീട്ടിൽ താമസം ആക്കി..

**

പ്രകൃതിയെ വീട്ടിൽ എല്ലാവരും  വിളിക്കുന്നത് ജാനി എന്നാണ്. പാറുവിന്റെ ഗ്രാൻഡ് മദർന്റെ പേര് ജാനകി എന്നാണ്, അത് ഷോട്ട് ആക്കി ജാനി എന്ന് ആക്കി..

ഭഗത് ന്റെ പേര് കേശു എന്നും.

***

പ്ലേ സ്കൂൾ മുതൽ ഇരുവരും ഒരുമിച്ചു ആയിരുന്നു.

ഒരേ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങി,,
പത്താം ക്ലാസ്സിലും പ്ലസ് two വിലും ഒക്കെ രണ്ടാളും നന്നായി പഠിച്ചു നല്ല മാർക്ക്‌ സ്കോർ ചെയ്തു.

കുടുംബപരമായിട്ട് ബിസിനസ്‌ ഫീൽഡ് ആയത് കൊണ്ട് കുട്ടികൾ രണ്ടാളും അത് തന്നെ ചൂസ് ചെയ്തു..

ഹയർ സ്റ്റഡീസിനു വേണ്ടി ഭഗത്
വിദേശത്തേയ്ക്ക് പറന്നപ്പോൾ ജാനി നാട്ടിൽ തന്നെ പഠിച്ചത്.

.

കാശിയുടെ ബിസിനസ്‌ സാമ്രാജ്യം വിദേശത്തേക്ക് കൂടി വളർന്നപ്പോൾ ആകെ തിരക്കുകൾ നിറഞ്ഞ ജീവിതത്തിൽ ആയിരുന്നു പിന്നീട് പാറുവും കാശിയും അർജുനും കഴിഞ്ഞുപോയത്.

അവര് മൂവരും നാട്ടിൽ നിൽക്കുന്ന ദിവസങ്ങൾ പിന്നീട് വിരലിൽ എണ്ണാവുന്നത് മാത്രം ആയി ചുരുങ്ങി.

അപ്പോളൊക്കേ ജാനിയ്ക്ക് കൂട്ടായി ഉള്ളത് കല്ലുആന്റി ആയിരുന്നു.

എന്തിനും ഏതിനും അവൾക്ക് കൂട്ടായി കല്ലുആന്റി ഉണ്ടായിരുന്നു.

കോളേജിൽ ഒക്കെ എന്തെങ്കിലും പ്രോഗ്രാം ഉള്ളപ്പോൾ ആന്റിയെ ആണ് അവൾ കൂട്ടിക്കൊണ്ട് പോയിരുന്നുന്നത്.

അവളുടെ ഫ്രണ്ട്സ് ഒക്കെ വീട്ടിൽ വരുമ്പോൾ കല്ലു നല്ല അസ്സൽ ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചു നോക്കി ഇരിയ്ക്കുമായിരുന്നു.

**

ഋതുക്കൾ അങ്ങനെ മാറി മാറി വന്നിട്ട്.

ശിശിരവും വർഷവും ഹേമന്തവും ഒക്കെ ആർക്കും വേണ്ടി കാത്തു നിൽക്കാതെ അങ്ങനെ പോയ് മറഞ്ഞു.

ജാനിയുടെ പഠനം എല്ലാം അവസാനിച്ചു.

നാട്ടിലെ ബിസിനസ്‌ ഗ്രൂപ്പിലേക്ക് ആയിരുന്നു  കാശി ആദ്യം മകളെ നിയമിച്ചത്.

ഇവിടെ ഒന്ന് സെറ്റ് ആയി വന്ന ശേഷം പുറത്തേക്ക് കൊണ്ടുപോകാം എന്ന് പാറുവും പറഞ്ഞു.

ജാനിയ്ക്ക് അതായിരുന്നു ഏറെ ഇഷ്ട്ടവും.

എന്താണെന്ന് അറിയില്ല, നാടും ആയിട്ട് വല്ലാത്തൊരു ആത്മ ബന്ധം ആയിരുന്നു അവൾക്ക് എപ്പോളും.

അവധികാലത്തു ഒക്കെ കാശിയും പാറുവും മകളെ വിളിക്കും എങ്കിലും വിരലിൽ എണ്ണാവുന്ന അത്ര ദിവസം നിന്നിട്ട് അവൾ തിരിച്ചു പോരും.

ജാനിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഇപ്പോൾ അവർ അങ്ങനെ നിർബന്ധിക്കാറില്ല.

അവർക്കും സമയം ഇല്ലാത്ത സ്ഥിതി ആയിരുന്നു……തുടരും…….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button