കാശിനാഥൻ-2: ഭാഗം 7
Aug 23, 2024, 22:03 IST

രചന: മിത്ര വിന്ദ
അച്ഛമ്മയെയും അച്ചാച്ചനെയും ഒക്കെ കാണുവാൻ വേണ്ടി വന്നത് ആണ് ജാനി. ഇന്ന് മുതൽ ഓഫീസിൽ പോയ് തുടങ്ങണം. അതിനു അവരുടെ അനുഗ്രഹം മേടിക്കാൻ വേണ്ടി എത്തിയത് ആണ്. " കാലത്തെ അമ്പലത്തിൽ ഒക്കെ പോയ് ല്ലേ മോളെ " അച്ഛമ്മ വാത്സല്യത്തോടെ ജാനിയുടെ നെറുകയിൽ തലോടി. ഹ്മ്മ്... ഐശ്വര്യം ആയിട്ട് ഒരു കാര്യത്തിലേക്ക് കടക്കുവല്ലേ, ഭക്തി സാന്ദ്രം ആയിട്ട് തന്നെ അങ്ങട് തുടങ്ങാം എന്ന് കരുതി. . അച്ചമ്മ കൊടുത്ത ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ട് ഇരുന്നു അവൾ പറഞ്ഞു. "നിന്റെ അച്ചന് ആകെ തിരക്ക് ആണല്ലോ, ഒന്ന് വിളിച്ചു സംസാരിക്കാൻ പോലും നേരം ഇല്ലാത്ത അവസ്ഥയാണ് " അച്ചച്ചൻ തന്റെ പരിഭവം കൊച്ച്മോളോട് പങ്ക് വെച്ചു. "സ്വന്തം മകളായ എന്നേ പോലും വിളിക്കാൻ നേരം ഇല്ലാ, അപ്പോളാണോ ഇവിടെ അച്ചച്ചനെ വിളിക്കുന്നത്....ഇന്ന് ആദ്യം ആയിട്ട് ഞാൻ ജോലിക്ക് കേറുവാ, അതിനു പോലും വരാൻ അവർക്ക് രണ്ടാൾക്കും ടൈം ഇല്ല... പാരിസിൽ നിന്നും ഒരു പാർട്ടി വരും എന്ന് ഇന്നലെ രാത്രിയിൽ എനിക്ക് മെസ്സേജ് ചെയ്തു." ജാനിയുടെ കലുപില വർത്താനം കേട്ട് കൊണ്ട് അവർ രണ്ടാളും ചിരിച്ചു കൊണ്ട് ഇരുന്നു. അര മണിക്കൂറു ഇരുന്ന ശേഷം ജാനി വേഗം വീട്ടിലേക്ക് തിരിച്ചു. അവളെയും കാത്തു കല്ലു ഉമ്മറത്ത് ഉണ്ടായിരുന്നു. ഭഗത് നെ വീഡിയോ കാൾ ചെയ്യുന്നുണ്ട്. അവനോട് ജനിയും രണ്ടു മിനിറ്റ് സംസാരിച്ചു. എന്നിട്ട് റെഡി ആവാനായി റൂമിലേക്ക് പോയി. ഇളം പിങ്ക് നിറം ഉള്ള ഒരു കോട്ടൺ സാരി ആയിരുന്നു അവളുടെ വേഷം. വേറെന്തെങ്കിലും ഡ്രസ്സ് ഇടാൻ കല്ലു ആന്റി പറഞ്ഞു എങ്കിലും അവൾക്ക് ഇഷ്ട്ടം അത് ആയിരുന്നു. കൃത്യം ഒൻപതു മണിയ്ക്ക് തന്നെ ജാനി അവിടെ നിന്നും ഓഫീസിലേക്ക് പുറപ്പെട്ടു.ഇറങ്ങാൻ നേരത്തു കല്ലുവിന് പിടിച്ചു അവളുടെ കവിളിൽ ഒരു മുത്തവും കൊടുത്തു. 22ആ മത്തെ പിറന്നാളിന് അച്ഛനും അമ്മയും വാങ്ങി കൊടുത്ത തന്റെ പ്രിയപ്പെട്ട വൈറ്റ് കളർ എ ക്ലാസ്സ് ബെൻസിൽ ആയിരുന്നു അവൾ ഓഫീസിൽ എത്തിയത്. കാർ കൊണ്ട് വന്നു പാർക്കിങ്ങിൽ കയറ്റി ഇട്ട ശേഷം ജാനി ഇറങ്ങിയപ്പോ സെക്യൂരിറ്റി ആയിട്ട് നിൽക്കുന്ന ചേട്ടന്മാർ ഒക്കെ ഓടി അവളുടെ അരികിലേക്ക് വന്നു. രണ്ടു മൂന്ന് തവണ ഓഫീസിൽ പോയിട്ടുണ്ട് എങ്കിലും അവൾക്ക് ആരും ആയിട്ട് അത്ര പരിചയം ഒന്നും പോരാ.. എല്ലാവരെയും നോക്കി പുഞ്ചിരിയോടെ ജാനി അകത്തേക്ക് കയറി. സ്റ്റാഫ്സ് എല്ലാവരും ചേർന്നു ബോക്കെയ് ഒക്കെ കൊടുത്തു അവളെ അകത്തേക്ക് സ്വീകരിച്ചു. ദേവ് സാറിന്റെ അസിസ്റ്റന്റ് ആയിട്ട് ആണ് മാഡത്തെ നിയമിക്കുന്നത് എന്നാണ് കാശിനാഥൻ സാറ് വിളിച്ചു പറഞ്ഞത്. ഒരു പെൺകുട്ടി വന്നു വളരെ ഭവ്യതയോടെ ജാനിയോട് പറഞ്ഞു. ഓക്കേ.... അച്ഛൻ ഈ കാര്യം എന്നോടും അവതരിപ്പിച്ചിരുന്നു. എവിടെയാണ് അദ്ദേഹത്തിന്റെ റൂം. "വരു മാഡം, തേർഡ് ഫ്ലോറിൽ ആണ് " പറഞ്ഞു കൊണ്ട് ആ പെൺകുട്ടി ലിഫ്റ്റിന്റെ അടുത്തേക്ക് പോയ്. "സാറ് വന്നില്ലേ ഇതേ വരെ ആയിട്ടും " ജാനി സംശയത്തോടെ ആ പെൺകുട്ടിയോട് ചോദിച്ചു. "എത്തി, സാറിന് അത്യാവശ്യ ആയിട്ട് ഒരു കോൺഫറൻസ് കാൾ ഉണ്ടായിരുന്നു, അതാണ് ഇറങ്ങി വരാഞ്ഞത്...." "ഓക്കേ... റൂം കാണിച്ചു തന്നാൽ മതി.. ഞാൻ പോയ്കോളാം " ഓക്കേ മാഡം, ദേ ആ കാണുന്നത് ആണ് സാറിന്റെ റൂം. അവൾ പറഞ്ഞ ഭാഗത്തേക്ക് ജാനി നോക്കി. Mr Dev Krishnan C E O Board name വായിച്ചു കൊണ്ട് ജാനി ആ പെൺകുട്ടിയെ നോക്കി തല കുലുക്കി. ആ ഫ്ലോറിനു ചുറ്റും ഒന്ന് ജാനി നോക്കി. വേറെയും ഒന്ന് രണ്ടു റൂമുകൾ ഉണ്ട്. തികച്ചും പ്രൈവറ്റ് ആയിട്ട് ഉള്ള പ്ലേസ് ആണ് അത് എന്ന് അവൾക്ക് തോന്നി. ബിസിനസ് സീക്രെട്സ് എല്ലാം അവർ കൈകാര്യം ചെയ്യുന്നത് അവിടെ വെച്ചു ആണ്. വേറെ ക്ലയന്റസ് വരുമ്പോൾ അവരെ ഒക്കെ കാണുന്നതും മറ്റും രണ്ടാമത്തെ ഫ്ലോറിൽ ആണ്. മീറ്റിങ്‌സ് ഒക്കെ കൂടുന്നത് ആണെങ്കിൽ ഏറ്റവും മുകളിലെ ഫ്ലോറിലും. കൂടെ വന്ന പെൺകുട്ടി അവളോട് കാര്യം വിശദീകരിച്ചു. എല്ലാം കേട്ട് കൊണ്ട് ജാനി തല കുലുക്കി. "ഇയാള് പൊയ്ക്കോളൂ, ഞാൻ റൂമിലേക്ക് ചെന്നോളം കേട്ടോ " "ഓക്കേ മാഡം " ആ പെൺകുട്ടി പെട്ടന്ന് ലിഫ്റ്റിൽ കയറി താഴേക്ക് പോകുകയും ചെയ്തു. ദേവ് ന്റെ റൂമിന്റെ വാതിൽക്കൽ ചെന്നു ഒന്ന് കൊട്ടിയ ശേഷം അല്പം ടൈറ്റ് ആയിട്ട് അടച്ചിരുന്ന ആ വാതിൽ തള്ളി തുറക്കാൻ ജാനി ഭാവിച്ചതും വാതിൽ തുറന്നതും ഒരുപോലെ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ പെട്ടന്ന് അവൾ മുന്നോട്ട് ആഞ്ഞു പോയ്. വീഴും മുന്നേ ഒരുവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു. അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് ജാനി ഒന്ന് ഉയർന്നതും ആദ്യം അവൾ കണ്ടത് ആ കാപ്പിപൊടി നിറം ഉള്ള മിഴികൾ ആയിരുന്നു.....തുടരും.......