കാശിനാഥൻ-2: ഭാഗം 9
രചന: മിത്ര വിന്ദ
സാറിന്റെ മോൾ എങ്ങനെ ഉണ്ടെടാ, ജാഡ ആണോ ”
ജ്യോതിഷ് ചോദിച്ചു.
“അറിയില്ല, വന്നത് അല്ലേ ഒള്ളു, നോക്കാം ”
ഹ്മ്മ്… താഴെ സ്റ്റാഫ്സ് എല്ലാവരും പറഞ്ഞു കണ്ടിട്ട് ഒരു പാവം ആണെന്ന്, ”
“ആഹ്,അങ്ങനെ പെട്ടന്ന് ഒന്നും ആരെയും വിലയിരുത്താൻ പറ്റില്ലടാ, വന്നു കണ്ട ആ നിമിഷം തന്നെ,ഒന്നും പറയാറായിട്ടില്ല,നോക്കാം നമ്മൾക്ക് ”
ഊണ് കഴിക്കുന്നതിനിടയിൽ ദേവ് കൂട്ടുകാരനോട് പറഞ്ഞു.
“പിന്നെ, അവര് വന്നു എന്ന് കരുതി നമ്മൾക്ക് എന്താ,നമ്മളുടെ ജോലി നേരെ ചൊവ്വേ ചെയ്തു തീർക്കുക, ശമ്പളം മേടിച്ച് വീട്ടിൽ പോവുക അത്രമാത്രം ”
“ഹ്മ്മ്….”
അവൻ പറയുന്നത് എല്ലാം കേട്ട് കൊണ്ട് ജ്യോതിഷും തല കുലുക്കി ഇരുന്നു.
സാധാരണ ആയിട്ട് ഒരു മണിക്കൂർ ബ്രേക്ക് ടൈം ഉള്ളത് ആണ്. പക്ഷെ ദേവിന് വർക്ക് തീരാത്തത് കൊണ്ട് അവൻ പെട്ടന്ന് ഫുഡ് കഴിച്ചു എഴുന്നേറ്റ് റൂമിലേക്ക് തന്നെ പോയി.മിക്കവാറും ദിവസങ്ങളിൽ അവൻ അങ്ങനെ തന്നെയാണ്,തന്റെ ജോലി വളരെ ആത്മാർത്ഥമായിട്ട് ആണ് ആളു ചെയ്തു തീർക്കുന്നത്. അതിന്റെതായ എല്ലാ ഡെവലപ്പ്മെന്റസും കമ്പനിയ്ക്ക് ഇന്ന് ഉണ്ട്.
ഇത്രയും ചെറിയ പ്രായത്തിൽ കമ്പനിയുടെ CEO സ്ഥാനത്തു ഒക്കെ എത്തണം എങ്കിൽ അവൻ അത്രമാത്രം ടാലെന്റെഡ് ആയിട്ട് ഉള്ള ആളാണ് താനും..
കാശിനാഥനും പാർവതിയ്കും നൂറു ശതമാനം വിശ്വാസം ആണ് അവനെ. അങ്ങനെയാണ് ഇന്ന് ഈ പൊസിഷനിൽ തന്റെ 30ആ മത്തെ വയസിൽ അവൻ ഇരിയ്ക്കുന്നത് പോലും.
കല്ലുവാന്റി കൊടുത്തു വിട്ട ചോറും കറികളും ഒക്കെ കഴിച്ച ശേഷം ടേബിളിൽ തല ചായ്ച്ചു വെറുതെ കിടന്നത് ആയിരുന്നു ജാനി.
ദേവ് വന്നു നോക്കുമ്പോൾ ആള് നല്ല ഉറക്കത്തിൽ ആണ്.
സാരിയുടെ ഒരു ഭാഗം മാറി കിടക്കുന്നതിനാൽ ആലില വയറും നാഭി ചുഴിയും വരെ കാണാമായിരുന്നു…
അവൻ ഒന്നേ നോക്കിയൊള്ളു.
എന്നിട്ട് പെട്ടന്ന് മിഴികൾ പിൻവലിച്ചു.
നേരെ തന്റെ ചെയറിൽ പോയ് ഇരുന്നു.
. തൊട്ടരികത്തു തന്നെയാണ് അവളും ഇരിയ്ക്കുന്നത് എങ്കിൽ പോലും അനാവശ്യം ആയിട്ട് ഒരൊറ്റ തവണ പോലും ദേവ് അവളെ നോക്കിയതേ ഇല്ല.
അര മണിക്കൂർ കഴിഞ്ഞു കാണും ജാനി ഉറക്കം തെളിയുമ്പോൾ.
അതും ദേവ് ന്റെ സംസാരം കേട്ട് കൊണ്ട് ആയിരുന്നു..
ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ജനാലയുടെ അരികിലായി പോയ് നിൽപ്പുണ്ട് അവൻ.
അവൾ എഴുന്നേറ്റു വാഷ് റൂമിലേക്ക്പോയി.
ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് ഒരു ഉന്മേഷം ഒക്കെ തോന്നിയത്.
“മാഡം,”
ദേവ് വിളിക്കുന്നത് കേട്ട് കൊണ്ട് അവൾ മുഖം തിരിച്ചു നോക്കി .
ഞാൻ ഇപ്പോൾ ഒരു മെയിൽ അയച്ചിട്ടുണ്ട്, അതിനു റിപ്ലൈ കൊടുക്കാൻ പറ്റുമോ എന്നൊന്ന് മാഡം ശ്രെമിച്ചു നോക്കാമോ.?
ഓക്കേ… ട്രൈ ചെയ്യാം കെട്ടോ.
അവൾ പുഞ്ചിരിയോടെ അവനെ നോക്കി മറുപടി പറഞ്ഞു കൊണ്ട് സിസ്റ്റത്തിൽ വന്ന മെയിൽ ചെക്ക് ചെയ്ത്.
കുറച്ചു കാര്യങ്ങൾ ഒക്കെ പിടി കിട്ടി എങ്കിലും അധികം ഒന്നും അവൾക്ക് അറിയില്ലായിരുന്നു.
ദേവിനോട് അത് തുറന്ന് സമ്മതിച്ചപ്പോൾ അവൻ ആണ് ബാക്കി ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തത്.
3.30pm നു ടീ ടൈം ആയിരുന്നു.
ചായയും പഴം പൊരിയും ആയിട്ട് ഒരു ചേട്ടൻ കയറി വന്നു.
വളരെ വിനയത്തോടെ അയാൾ ജാനിയെ നോക്കി.
മാഡം കോഫി ഓർ ടീ.?
കോഫി മതി.
ഓക്കേ മാഡം.
റൂമിന്റെ തൊട്ടപ്പുറത്തു ആണ് പ്രൈവറ്റ് പ്ലേയ്സ് ഉള്ളത്. അവിടെ വെച്ചു ആണ് ഭക്ഷണം കഴിക്കലും ചായ കുടിയും ഒക്കെ..
അയാൾ അവൾക്ക് കോഫിയും സ്നാക്ക്സും ഒക്കെ എടുത്തു ഒപ്പം തന്നെ ദേവിനും ഉള്ളത് കൂടി വെച്ചിട്ട് ഇറങ്ങി പോയ്.
ദേവ് ആണെങ്കിൽ എന്തോ വർക്ക് തീരാൻ ഉള്ളത് കൊണ്ട് കോഫി കുടിയ്ക്കാൻ ഒന്നും എഴുന്നേറ്റു വന്നില്ല.. ജാനി കുറച്ചു സമയം അവനെ വെയിറ്റ് ചെയ്ത ശേഷം ഒന്ന് വിളിച്ചു നോക്കി.
മാഡം പോയി ചായ കുടിച്ചോളു. ഞാൻ ലേശം ബിസി ആണ്,,
അവൻ പറഞ്ഞപ്പോൾ ജാനി എഴുന്നേറ്റു പോകുകയും ചെയ്തു.
കുറച്ചു സമയ കഴിഞ്ഞിട്ടും അവളെ കാണാതെ വന്നപ്പോൾ, ദേവ് ചെന്നു നോക്കി.
ചായ കുടിക്കാതെ കൊണ്ട് അപ്പോളും അവൾ അവിടെ ഇരിപ്പുണ്ട്.
ആഹ്, ഇരിയ്ക്കുന്നെ, എനിക്ക് ആണെങ്കിൽ ഒരു കമ്പനി ഇല്ലാതെ കോഫി കുടിക്കുന്നതും, ഫുഡ് കഴിക്കുന്നതും ഒക്കെ വളരെ മടി ഉള്ള കാര്യം ആണ്.
അവനെ കണ്ടതും ചെയർ വലിച്ചു നീട്ടി ഇട്ട് കൊണ്ട് ജാനി പറഞ്ഞു.
സത്യം പറഞ്ഞാൽ ദേവിന് അവളുടെ ഒപ്പം ഇരുന്നു ചായ കുടിയ്ക്കുവാൻ എന്തോ ബുദ്ധിമുട്ട് പോലെ ആയിരുന്നു.
അതാണ് മനഃപൂർവം താമസിച്ചത് പോലും.
പക്ഷെ പതിനഞ്ചു മിനിറ്റ് ആയിട്ടും ജനിയെ കാണാഞ്ഞത് കൊണ്ട് ആണ് അവൻ വന്നു നോക്കിയത്.
ദേവിന്റെ വീട്ടിൽ ആരൊക്ക ഉണ്ട്.
ചൂട് ചായ ഊതി ഊതി കുടിയ്ക്കുകയാണ് ജാനി. ഇടയ്ക്ക് അവൾ ദേവിനോടായ് ചോദിച്ചു.
അച്ഛൻ അമ്മ, പിന്നെ രണ്ടു അനുജത്തിമാരും.
അനുജത്തിമാര് പഠിക്കുവാണോ?
എന്റെ നേരെ ഇളയവൾക്ക് ആറു മാസം മുന്നേ, അടുത്ത് ഉള്ള സ്കൂളിൽ ടീച്ചർ ആയിട്ട് ജോലി കിട്ടി, കാശിസാറ് മേടിച്ചു തന്നത് ആണ്, പിന്നെയുള്ളവൾ എം കോം കഴിഞ്ഞു നിൽക്കുന്നു. ബാങ്ക് കോച്ചിങ്ങിനു പോകാൻ തുടങ്ങിയിട്ടുണ്ട്.
“ഹ്മ്മ്… മൂത്ത ആൾ ഏത് വരെ പഠിച്ചു ”
.
“എം സ് സി ഫിസിക്സ് ആയിരുന്നു, അത് കഴിഞ്ഞു ബി എഡും എം എഡും കൂടി എടുത്തു ”
“ഓഹ് ഗ്രേറ്റ്, ദേവ് എവിടെയാ പഠിച്ചത് ”
“ഞാൻ എം ബി എ ആയിരുന്നു ചെയ്തത്, നെഹ്‌റു കോളേജ് കോയമ്പത്തൂര്,
അവൻപടിച്ച വർഷവും സിലബസും ഒക്കെ ജാനിയോട് പറഞ്ഞു.
ഓഹ് അത് ശരി,കണ്ടാൽ age ഒന്നും തോന്നിക്കില്ലലോ,അതാണ് ഞാൻ പേര് വിളിച്ചത്… സോറി ട്ടൊ,അപ്പോൾ ദേവ് അല്ല,ദേവേട്ടൻ ആണ് അല്ലേ….
അവളുടെ പറച്ചിലും വിളിയും കേട്ടതും ദേവിന് ആകെ കൂടി ഒരു തരിപ്പ് ആണ് തോന്നിയത്.
മാഡം.. എന്നേ ദേവ് എന്ന് വിളിച്ചാൽ മതി.. അതാണ് എനിക്ക് ഇഷ്ട്ടം.
പെട്ടന്ന് അവൻ പറഞ്ഞു.
എന്നാൽ എനിക്ക് ഇഷ്ട്ടം ദേവേട്ടൻ എന്ന് വിളിക്കാനാ, ഇനി മുതൽ ഞാൻ അങ്ങനെയെ വിളിക്കൂ..
അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ജാനി എഴുന്നേറ്റു വെളിയിലേക്ക് ഇറങ്ങി പോയ്…..തുടരും…….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…