Novel

കാശിനാഥൻ : ഭാഗം 1

രചന: മിത്ര വിന്ദ

പാർവതി……….

ഇടി മുഴക്കം പോലെ കാശിനാഥന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു…🔥🔥🔥

 

നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവൾ കാശിയെ മെല്ലെ നോക്കി.

 

“ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എനിക്ക്…… അതുo നിന്റെ നാവിൽ നിന്നും….ഉത്തരം സത്യസന്ധം ആകണം എന്നൊരു നിർബന്ധം മാത്രം എനിക്ക് ഒള്ളു…..”

 

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

വിറച്ചു കൊണ്ടാണ്
അവൾ സമ്മത ഭാവത്തിൽ തല കുലുക്കിയത്

.

“നിന്റെ അച്ഛൻ സേതു മാധവൻതമ്പി നിനക്കായി സ്ത്രീധന,തന്ന ഈ 250പവൻ സ്വർണം മുക്കു പണ്ടം ആണെന്നുള്ള കാര്യം നിനക്ക് അറിയാമായിരുന്നോ അല്ലയോ…..”

 

എല്ലാവരുടെയും ദൃഷ്ടി അവളിലേക്ക് ആണ്..

എന്താണ് അവളുടെ മറുപടി എന്നറിയുവാൻ…..

“ചോദിച്ചത് കെട്ടില്ലെടി നീയ്…..”

അവന്റ ശബ്ദം ഉയർന്നതും പാർവതിയെ ഞെട്ടി വിറച്ചു.

“നിനക്ക് അറിയാമായിരുന്നോ ടി നിന്റെ തന്തേടെ ഈ തരം താഴ്ന്ന കളി ”

അവൾ തല കുലുക്കിയതും അവന്റെ കണ്ണിൽ കനൽ എരിഞ്ഞു തുടങ്ങി.

“ഉറക്കെ പറയെടി പുല്ലേ……..”

“എനിക്ക്…. എനിക്ക് അറിയാമായിരുന്നു…..”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ വലത് കൈ പത്തി ഒരു ഊക്കോട് കൂടി അവളുടെ കവിളിൽ പതിഞ്ഞിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

 

Related Articles

Back to top button