കാശിനാഥൻ : ഭാഗം 10
രചന: മിത്ര വിന്ദ
ഞാൻ ശ്രീപ്രിയ… ഈ ഹോസ്പിറ്റലിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്….. കാശിയേട്ടന്റെ അമ്മാവന്റെ മകളാണ്…”
. “സോറി… എനിക്ക് പരിചയം ഇല്ലായിരുന്നു ”
“ഇറ്റ്സ് ഓക്കേ പാർവതി…. ഞാൻ നിങ്ങളുടെ മാര്യേജിനും വന്നിരുന്നില്ല….. എനിക്ക് അത്യാവശ്യം ആയിട്ട്, ഒന്ന് രണ്ട് പ്രോഗ്രാം ഉണ്ടായിരുന്നു…”
..
.
“മ്മ്….”
പാർവതി അവളെ നോക്കി ഒന്ന് ചിരിച്ചു.
അപ്പോളേക്കും കാശി യും അവരുടെ അടുത്തേക്ക് വന്നിരുന്നു.
ഏട്ടാ…..
എന്താ പ്രിയേ..
ഡോക്ടർ വരുൺ മോഹൻ ആണ് ഇപ്പോൾ കാഷ്വാലിറ്റിയിൽ ഉള്ളത്….. ആ ഡോക്ടറെ കണ്ടാൽ പോരേ…. ”
“ഹ്മ്മ്… ഏതെങ്കിലും മതി പ്രിയ…… ഇവിടേക്ക് കൊണ്ടുവരേണ്ട ആവശ്യം പോലും ഇല്ലായിരുന്നു പിന്നെ എല്ലാവരും കൂടി ബഹളം വെച്ചപ്പോൾ……”
അതും പറഞ്ഞുകൊണ്ട് കാശി മുഖം വെട്ടിച്ചു…
“സ്റ്റിച് ഇടേണ്ട കാര്യം ഇല്ല… ഒന്നു ഡ്രസ്സ് ചെയ്തു മരുന്ന് വെച്ചാൽ മതി…”
അവളെ നോക്കിയ ശേഷം ഡോക്ടർ വരുൺ മോഹൻ അഭിപ്രായപ്പെട്ടു.
പ്രിയയോടൊപ്പം തന്നെയാണ്, പാർവതി,നേഴ്സിങ് റൂമിലേക്ക് പോയത്……
മുറിവ് നോക്കിയ ശേഷം ഒരു നേഴ്സ് വന്നു അതു ക്ലീൻ ചെയ്തു.
ശേഷം മരുന്ന് വെച്ചു കെട്ടി..
അല്പം കഴിഞ്ഞു അവൾ ഇറങ്ങി വന്നപ്പോൾ കണ്ടു പ്രിയയും ആയിട്ട് സംസാരിച്ചു നിൽക്കുന്ന, കാശി യേ..
കഴിഞ്ഞോ പാർവതി..
പ്രിയ അവളുടെ അടുത്തേക്ക് വന്നു..
മ്മ്… കഴിഞ്ഞു….
വേദന ഉണ്ടോ….
ഹേയ് ഇല്ല… പാറു ഒന്ന് പുഞ്ചിരി ച്ചു.
എന്നാൽ പിന്നെ കാണാം കേട്ടോ പ്രിയേ…… ഇറങ്ങട്ടെ…നീ അടുത്ത ആഴ്ച വരില്ലേ അങ്ങോട്ട്
കാശി പറഞ്ഞതും പ്രിയ തലയാട്ടി..
പാർവതി യും അവളോട് യാത്ര പറഞ്ഞു…
ശേഷം
കാശി യുടെ പിന്നാലെ പതിയെ നടന്നു.
വീട്ടിൽ എത്തും വരേയ്ക്കും പരസ്പരം രണ്ടാളും ഒന്നും സംസാരിച്ചില്ല.
വെളിയിലേക്ക് നോക്കി കണ്ണ് നട്ടു കൊണ്ട് പാറു ഇരിക്കുക ആണ്.
അച്ഛനും അമ്മയും ആയിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത് അപ്പോളും….
എന്റെ കണ്ണാ…. എന്തിനാണ് ഇങ്ങനെ ഒരു വിധി എനിക്കു തന്നത്..
എന്റെ അച്ഛനും അമ്മയും എന്ത് പാവം ആയിരുന്നു…
അവർക്ക് രണ്ടാൾക്കും ഇങ്ങനെ ഒരു ജന്മം ആണോ നീ നൽകിയേ…
അവൾ ശബ്ദം ഇല്ലാതെ തേങ്ങി.
ടി…..
കാശി യിടെ ശബ്ദം കേട്ടതും പാർവതി ഞെട്ടിപോയിരുന്നു.
ആരെ സ്വപ്നം കണ്ടു ഇരിക്കുവാ നീയ്..
അവന്റെ അലർച്ച കേട്ടതും പാറു ചുറ്റിലും നോക്കി.
കാശിയുടെ വീട് എത്തിയിരുന്നു അപ്പോള്.
അവൾ ഡോർ തുറന്ന് ഇറങ്ങി യപ്പോൾ എല്ലാവരും വെളിയിലേക്ക് വരുന്നത് കണ്ടു..
ഡോക്ടർ എന്ത് പറഞ്ഞു..സ്റ്റിച് ഇട്ടോ പാർവതി…?
വൈദ്ദേഹി ആണ് ആദ്യം അവളുടെ അടുത്തേക്ക് വന്നത്.
ഇല്ല ചേച്ചി…. മരുന്ന് വെച്ചു വിട്ടു..
അവൾ മറുപടി പറഞ്ഞു.
മ്മ്… കേറി വാ….
വൈദ്ദേഹി യുടെ പിന്നാലെ അവളും സിറ്റ് ഔട്ടിലേക്ക് കയറി.
വേദന ഉണ്ടോ മോളെ….?
“കുഴപ്പമില്ല അച്ഛാ…”
കൃഷ്ണ മൂർത്തിക്ക് അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു… അയാളുടെ അത്രയ്ക്ക് വലിയൊരു സ്നേഹിതൻ ആയിരുന്നു അവളുടെ അച്ഛൻ സേതുമാധവൻ…
സുഗന്ധി യും മാളവികയും ഒന്നും മിണ്ടാതെ നിന്നത് മാത്രം…
കുളിച്ചു ഈ വേഷം ഒക്കെ മാറി വാ… ഫുഡ് കഴിക്കാം..
വൈദ്ദേഹി പറഞ്ഞപ്പോൾ പാറു തല കുലുക്കി.
പാർവതിക്ക് റൂം ഏതാണെന്ന് അറിയാമോ….
സുഗന്ധിയാണ് അവളോട് ചോദിച്ചത്..
അവൾ ഒന്നും മിണ്ടാതെ കൊണ്ട് സുഗന്ധിയുടെ മുഖത്തേക്ക് നോക്കി..
മുകളിലെ നിലയിൽ ഇടതു വശത്തു നിന്നും രണ്ടാമത്തെ റൂമാണ് കാശിയുടെ ..
ആരോട് ചോദിച്ചിട്ടാണ് അമ്മ ഇവളെ എന്റെ റൂമിലേക്ക് വിടുന്നത്….
പെട്ടെന്ന് കാശിനാഥന്റെ ശബ്ദം അവിടെ മുഴുകി..
പെട്ടെന്ന് എല്ലാവരും സ്തംഭിച്ചു പോയി.
” എന്റെ അനുവാദമില്ലാതെ, ഇവളെ ആ റൂമിലേക്ക് അയക്കാൻ ഞാൻ സമ്മതിക്കുകയില്ല… ഇവിടെ വേറെയും റൂമുകൾ ഉണ്ട് ഏതാണെന്ന് വെച്ചാൽ, അമ്മ ഇവൾക്കായി കൊടുത്തേക്ക്… ”
അതും പറഞ്ഞുകൊണ്ട് കാശിനാഥൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി..
എല്ലാവരും ആകെ വിഷമത്തിൽ നിന്ന് പോയിരുന്നു..
പാർവതിയാണെങ്കിൽ അപമാന ഭാരത്താൽ മുഖം ഒന്നു ഉയർത്താനാവാതെ നിൽക്കുകയാണ്….
” പാർവതി… കാശി അവന്റെ ദേഷ്യം കൊണ്ടും വിഷമo കൊണ്ടും ഒക്കെ പറയുന്നതാണ്… നീ അത് കാര്യമാക്കേണ്ട കേട്ടോ…”
വൈദേഹി വന്നു അവളെ സമാധാനിപ്പിച്ചു…
അപ്പോഴാണ് അവൾ കണ്ടത് തന്നെ അവജ്ഞയോടെ കൂടി ഉറ്റു നോക്കുന്ന മാളവികയെ….
“വൈദ്ദേഹി… നീ ഇവളെ കാശിയുടെ റൂമിലേക്ക് ഒന്ന് ആക്കിയിട്ടു വരൂ…”
സുഗന്ധി,, മകളോട് ആവശ്യപ്പെട്ടു…
ഓരോ സ്റ്റെപ്പ് കയറി മുകളിലേക്ക് പോകുമ്പോൾ പാർവതിക്ക് തന്റെ കാലിടറുക ആയിരുന്നു…..
“കാശി…..”
ഡോറിൽ മുട്ടിയശേഷം, വൈദേഹി, പാർവതിയെയും കൂട്ടി അകത്തേക്ക് കയറി..
ബെഡ്റൂമിനോട്, ചേർന്ന് ഒരു ചെറിയ ഇടനാഴി പോലെ ഒരു ഭാഗം ഉണ്ട്, അതിന്റെ അപ്പുറത്തായി മറ്റൊരു മുറി ആണെന്നുള്ളത് പാർവതിക്ക് ഇന്നാണ് മനസ്സിലായത്….
വൈദേഹിക്ക് പിന്നാലെ അവളും അവിടേക്ക് ചലിച്ചു.
ചെന്നപ്പോഴാണ് കണ്ടത്,,, ഒരു മദ്യക്കുപ്പി എടുത്ത്, അടപ്പ് പൊട്ടിച്ച് തുറക്കുന്ന കാശിയെ…
അടുത്തായി ഒരു ഗ്ലാസും,തണുത്ത വെള്ളത്തിന്റെ ഒരു ബോട്ടിലും ഉണ്ട്..
കാശി… വേണ്ടാത്ത ശീലങ്ങളൊക്കെ നീ ആരംഭിച്ചു അല്ലേ…..
ചോദിച്ചുകൊണ്ട് വൈദേഹി അവന്റെ അടുത്തേക്ക് എന്ന്, മദ്യക്കുപ്പി പിടിച്ചു വാങ്ങിച്ചു…
” ചേച്ചി വെറുതെ ഒരു സീൻ ഉണ്ടാക്കാതെ അത് ഇങ്ങോട്ട് തരുന്നുണ്ടോ ”
അവന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു നിന്നു….
” നീ എന്നുമുതലാണ് ഈ പരിപാടിയൊക്കെ ആരംഭിച്ചത്… ഞാൻ അച്ഛനോടും,അമ്മയോടും പറയുന്നുണ്ട് കേട്ടോ…”
. അവൾക്കും ദേഷ്യം ആയി..
” കാശി എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്, നീ അപ്പുറത്തേക്ക് ഒന്ന് വരൂ ”
” ഞാൻ എവിടേക്കും വരുന്നില്ല ചേച്ചിക്ക് എന്തെങ്കിലും പറയണമെങ്കിൽ അത് ഇവിടെ വച്ചാവാം….”
അവൻ വാശിയിൽ ആണ്.
“എടാ…. ഈ നിൽക്കുന്ന പാർവതി, നിന്റെ ഭാര്യയാണ്…. കുറച്ച് സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ, ഓരോ പ്രോബ്ലംസ് ഉണ്ടായി അത് സത്യമാണ്… എന്ന് കരുതി, ഇനി അതും പറഞ്ഞുകൊണ്ടും,ഓർത്തുകൊണ്ടും ഇരുന്നിട്ട് കാര്യമില്ല,,, നീ എഴുന്നേറ്റു പോയ് കുളിക്ക്… എന്നിട്ട് ഫുഡ് കഴിക്കുവാൻ ആയി താഴേക്ക് വരു… എല്ലാവരും നിന്നെ വെയിറ്റ് ചെയ്യുവാ ”
‘ എത്ര നിസ്സാരത്തോടുകൂടിയും ലാഘവത്തോടെ കൂടിയും ആണ് ചേച്ചി സംസാരിച്ചു കഴിഞ്ഞത്… നഷ്ടങ്ങളെല്ലാം സംഭവിച്ചത് എനിക്കാണല്ലോ അല്ലേ… ”
“എന്ത് നഷ്ടങ്ങൾ സംഭവിച്ചു എന്നാണ്…. ഈ നിൽക്കുന്ന പാർവതിയുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന സ്ത്രീധന എടുത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് നീ ആഗ്രഹിച്ചിരുന്നോ കാശി “..കാത്തിരിക്കൂ………