കാശിനാഥൻ : ഭാഗം 18
രചന: മിത്ര വിന്ദ
ഉച്ചയ്ക്ക് ശേഷം ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ടയിരുന്നു ദേവ്.. എല്ലാ ഡിപ്പാർട്മെന്റ്ന്റെയും ചീഫ് ഹെഡ് നോട് കൃത്യം രണ്ട് മുപ്പത്തിന് എത്തി ചേരാൻ ആണ് അറിയിച്ചത്.
ബിസിനസ് ഹാൾ നാലാമത്തെ ഫ്ലോറിൽ ആയിരുന്നു..
ജാനിയെ കുറച്ചു വർക്കുകൾ ഏൽപ്പിച്ച ശേഷം അവൻ മുകളിലേക്ക് കയറി പോയി.
അവൻ കാര്യങ്ങൾ വിശദീകരിയ്ക്കാൻ തുടങ്ങിയപ്പോൾ തനിക്ക് എല്ലാം അറിയാം എന്നും ഇന്നലെ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്തത് ആണെന്നും പറഞ്ഞു ജാനി നിസാര മട്ടിൽ ഇരുന്നത് ആയിരുന്നു, പക്ഷെ ഫയൽ ഓപ്പൺ ചെയ്തതും
എല്ലാം അറിയാം എന്ന് പറഞ്ഞു ഇരുന്ന ജാനി ആകെ പെട്ടു പോയ അവസ്ഥയിൽ ആയിരുന്നു
സംശയം ചോദിക്കാൻ വേണ്ടി വിളിച്ചു എങ്കിലും ദേവ് ഫോൺ എടുത്തതും ഇല്ല..
രണ്ടും കല്പിച്ചു അവൾ അറിയാവുന്ന രീതിയിൽ ഒക്കെ സെറ്റ് ചെയ്തു വെച്ചു.
രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ദേവ് ഇറങ്ങി വന്നത്.
ജാനി അപ്പോൾ വാഷ് റൂമിൽ ആയിരുന്നു.
വർക്ക് ഷീറ്റ് ഓപ്പൺ ചെയ്തതും ദേവിന് ദേഷ്യം വന്നു.
ജാനി….
അവന്റെ അലർച്ച കേട്ടു കൊണ്ട് ജാനി തിടുക്കത്തിൽ അകത്തേക്ക് കയറി വന്നു.
“താൻ എന്താണ് കാണിച്ചു വെച്ചത്, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ പോരായിരുന്നോ, കൃത്യം അഞ്ച് മണിക്ക് അയക്കേണ്ട മെയിൽ ആണിത്, താൻ ഒരുമാതിരി പരിപാടി കാണിച്ചു വെച്ചത്.
കലി കയറി അവൻ വായിൽ വന്നത് എല്ലാം വിളിച്ചു കൂവി.
എന്നിട്ട് തലയ്ക്കു കയ്യും കൊടുത്തു സിസ്റ്റത്തിന്റെ മുന്നിൽ ഇരുന്നു.
“ഞാൻ വിളിച്ചത് ആയിരുന്നു, ദേവേട്ടന്റെ ഫോൺ ഇവിടെ ഇരുന്നത് കൊണ്ട് ആണ്, സോറി ”
ഒരു പ്രകാരത്തിൽ അവൾ പറഞ്ഞു ഒപ്പിച്ചു.
“ഞാൻ ഉടലോടെ സ്വർഗത്തിലേക്ക് ഒന്നും പോയിട്ടില്ലായിരുന്നല്ലോ, തനിക്ക് മുകളിലേക്ക് വന്നു കൂടായിരുന്നോ, അല്ലെങ്കിൽ സെക്യൂരിറ്റിയെ പറഞ്ഞു വിട്ടാൽ പോരായിരുന്നോ, അതും അല്ലെങ്കിൽ ആരോടേലും ഒന്ന് ചോദിച്ചു കൂടായിരുന്നോ ”
. അപ്പോളേക്കും കാശിയുടെ ഫോൺ ദേവിനെ തേടി എത്തി.
“ധാ… സാറ് വിളിക്കുന്നുണ്ട്, എടുത്തിട്ട് എന്താണ് ന്നു വെച്ചാൽ പറഞ്ഞൊ ”
അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി.
പക്ഷെ ജാനി അത് മേടിക്കാതെ പിന്നോട്ട് മാറി.
ഒടുവിൽ ദേവ് തന്നെയാണ് ഫോൺ എടുത്തത്.
“സാർ.. ഒരു 15മിനുട്സ് എടുക്കും, ഞാൻ ഇപ്പൊ അയക്കാം, വേറേ കുറച്ചു തിരക്കുകൾ ആയിരുന്നു..”
“പെട്ടന്ന് ആകട്ടെ ദേവ്, എല്ലാം നേരത്തെ പറഞ്ഞത് അല്ലായിരുന്നോ തന്നോട് ”
“ഓക്കേ സാർ.. ഫോൺ വെച്ചോളൂ, ഞാൻ അയക്കാം ”
പെട്ടെന്ന് സംഭാഷണം അവസാനിപ്പിച്ചിട്ട്, ദേവ് വർക്ക് തുടർന്ന്.
ഒന്നും മിണ്ടാതെ കൊണ്ട് ജാനി അവന്റെ അരികിൽ ഇരിക്കുക മാത്രം ആണ് ചെയ്‌തത്.
വേഗത്തിൽ സൂക്ഷ്മതയോട് കൂടി ഓരോന്നും ചെയ്യുന്ന ദേവിനെ പെണ്ണ് ആരാധനയോടെ നോക്കി ഇരുന്നു.
കാശി പറഞ്ഞ ടൈമിൽ തന്നെ മെയിൽ സെന്റ് ചെയ്ത ശേഷം ദേവ് തന്റെ വലത് കൈ മുകളിലേക്ക് ഉയർത്തി ഒന്ന് കുടഞ്ഞു..
എന്നിട്ട് മുഖം ചെരിച്ചു നോക്കിയപ്പോൾ ജാനി തന്റെ ചുണ്ട് കൊണ്ട് അവനു ഒരു കിസ്സ് കൊടുത്ത ശേഷം താങ്ക്സ് പറയുന്നത് ആണ് അവൻ കണ്ടത്..
പെട്ടന്ന് കിളി പോയ അവസ്ഥയിൽ ആയിരുന്നു അവൻ.
അരികിൽ ഇരിക്കുന്നവളെ ഒന്നൂടെ നോക്കി.
ഒന്നും അറിയാത്തത് പോലെ ജാനി മുന്നിൽ ഇരിക്കുന്ന ലാപ്പിലേയ്ക്ക് നോക്കി..
കാശിയുടെ ഫോൺ വന്നപ്പോൾ ദേവ് അത് അറ്റൻഡ് ചെയ്തു.
എല്ലാം ഓക്കേ ആയിന്നു പറഞ്ഞു അവനെ അഭിനന്ദിക്കുന്ന അച്ഛന്റെ വാക്കുകൾ ജാനി കേൾക്കുണ്ട്..
ജസ്റ്റ് ഒരു താങ്ക്സ്il മാത്രം ഒതുക്കുന്നവനെ ഇടയ്ക്കു ഒക്കെ പെണ്ണ് ഒളിക്കണ്ണാൽ നോക്കി.
ഇത്രയ്ക്ക് വിനയമോ… എന്തെങ്കിലും ഗിഫ്റ്റ് തരാൻ പറയു സാറെ… അതല്ലേ അതിന്റെ ഒരു ഇത്?
ഫോൺ കട്ട് ചെയ്ത ശേഷം കസേരയിലേക്ക് ചാരി ഇരിക്കുന്ന ദേവിനെ നോക്കി ജാനി പറഞ്ഞു.
“ഒരു ഫോർച്യൂണർ, അല്ലെങ്കിൽ ഓഡിയോ ക്രിസ്റ്റയോ, ഏതെങ്കിലും ഒരെണ്ണം നിഷ്പ്രയാസം വാങ്ങിത്തരാൻ കാശി സാറിന് കഴിയില്ലേ, അതുകൊണ്ട് അങ്ങട് ചോദിക്ക്, അതോ എന്റെ റെക്കമെന്റേഷൻ വല്ലതും വേണോ ”
ജാനിയാണെങ്കിൽ വിടുന്ന ലക്ഷണമില്ല.
” ഒന്നും വേണ്ട മാഡം, അല്ലാതെ തന്നെ ഒരുപാട് ഉപകാരങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടുണ്ട് സാറ്, അതൊന്നും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്, അതൊക്കെ തന്നെ ധാരാളം”
“മാഡം…. അങ്ങനെയല്ലല്ലോ മിസ്റ്റർ ദേവ് കുറച്ചു മുന്നേ എന്നെ വിളിച്ചത്, ജാനി എന്നു അലറുകയായിരുന്നല്ലോ എന്നിട്ട് എന്തേ പെട്ടെന്ന് ഒരു മാറ്റം,”
“അത് പിന്നെ.. ഞാൻ ഓർക്കാതെ, സോറി ”
“ഓഹ് പിന്നെ.. ആർക്കു വേണം ഇയാളുടെ ഒരു അവിഞ്ഞ സോറി.. കൊണ്ട് പോയി വല്ല ആറ്റിലോ തോട്ടിലോ കളയാൻ നോക്ക് മനുഷ്യാ..”
ചുണ്ട് കൂർപ്പിച്ചു ഇരുന്ന് ഒരു പ്രേത്യേക താളത്തിൽ പറയുകയാണ് അവള്.
അവളുടെ ഓരോ ഭാവങ്ങളും കാണും തോറും ദേവിന് ഉള്ളിൽ ചിരി വരുന്നുണ്ട് എങ്കിലും മുഖത്ത് ഗൗരവത്തിന്റ ആവരണം അണിഞ്ഞു അവൻ ഇരുന്നു.
മാഡം, എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടേ, ഇന്നത്തെ വർക്ക് ഒക്കെ almost കഴിഞ്ഞത് ആണ് ”
വാച്ചിലേക്ക് നോക്കിക്കൊണ്ട് ദേവ് ജാനിയോട് പറഞ്ഞു.
ഓഹ് ഞാൻ അത് മറന്നു, എന്നാൽ പിന്നെ ഇറങ്ങാം അല്ലേ.
ജാനിയും ഇരിപ്പിടത്തിൽ നിന്ന് അപ്പോളേക്കും എഴുന്നേറ്റു.
“അങ്ങോട്ട് ഗിഫ്റ്റ് ഒന്നും വേണ്ടാത്ത സ്ഥിതിക്ക്, ഇങ്ങോട്ട് ട്രീറ്റ് വല്ലതും തരാൻ ഉദ്ദേശം ഉണ്ടോ ദേവ് സാറിന് ”
ബാഗ് എടുത്തു തോളിലേക്ക് ഇട്ട് കൊണ്ട് തിരിഞ്ഞു ജാനി ചോദിച്ചു.
“കാശി സാറ് തന്നോളും മാഡം.. നമ്മൾ ഒക്കെ പാവങ്ങൾ ആണ് ”
അവൻ പെട്ടെന്ന് പറഞ്ഞു…..കാത്തിരിക്കൂ………