കാശിനാഥൻ : ഭാഗം 21
Nov 3, 2024, 22:27 IST

രചന: മിത്ര വിന്ദ
"കാശിയേട്ടാ....." "പറയു... എന്താണ് പാർവതി..." "അത്.. നാളെ കാലത്തെ ഏഴു മണിക്ക് ആണ് സഞ്ചയനം . പിന്നെ കർമ്മങ്ങളൊക്കെ.." "മ്മ്...." "എന്നെ ഒന്ന് കൊണ്ടോ പോയി വിടാമോ കാലത്തെ....രാജേന്ദ്രൻ ചേട്ടനെ ഒന്ന് ഏർപ്പാടാക്കി തന്നാലും മതി ആയിരുന്നു " "ആഹ്....." അവൻ ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ട് അവിടെ ഇരിക്കുക ആണ്.. "കാലത്തെ ഏട്ടൻ തന്ന പൈസ ചിലവായി പോയി..നാളത്തെ ആവശ്യത്തിന് എന്തൊക്കെയോ വാങ്ങാൻ ആയിട്ട് വല്യമ്മ പറഞ്ഞപ്പോൾ കൊടുത്തത് ആയിരുന്നു " "എന്തെങ്കിലും അവശ്യത്തിനു വേണ്ടി അല്ലേ നിനക്ക് അത് തന്നത്... പിന്നെ എന്തിനാണ് ഇങ്ങനെ വിശദീകരിച്ചു പറയുന്നേ....." ആ സമയത്തു 15000രൂപ തന്റെ അക്കൗണ്ടിൽ നിന്നും ക്രൗൺ ജ്വല്ലറി യിലേക്ക് അയക്കുക ആയിരുന്നു കാശി. അഭി... ആ ഗോൾഡ് എടുത്തു നി വെച്ചേക്കു കെട്ടോ.. നാളെ ഞാൻ വന്നു മേടിക്കാം...... വാട്ട്‌സപ്പിൽ മെസ്സേജ് അയച്ച ശേഷം,അവൻ പാർവതി യുടെ മുഖത്തേക്ക് നോക്കി ചോദിക്കുക ആയിരുന്നു.. മുഖം കുനിച്ചു കൊണ്ട് നിൽക്കുന്നവളുടെ അടുത്തേക്ക് കാശി എഴുനേറ്റ് ചെന്നു. "എന്തെങ്കിലും ചോദിച്ചാൽ ഇനി മേലിൽ ഇങ്ങനെ തല കുമ്പിട്ടു നിന്ന് പോകരുത്..... പറയാൻ ഉള്ളത് ആരുടെയും മുഖത്ത് നോക്കി, മനസിലാകുന്ന ഭാഷയിൽ പറയുക.. കേട്ടല്ലോ " അവളുടെ താടി പിടിച്ചു തന്റെ ചൂണ്ടു വിരൽ കൊണ്ട് അവൻ മേല്പോട്ട് ഉയർത്തി... അപ്പോളും അവന്റ മിഴികളിൽ നോക്കാതെ അവൾ മറ്റേവിടെക്കോ നോക്കി .. "പാർവതി......." കാശി യുടെ ശബ്ദം ഉയർന്നു പെട്ടന്ന് അവൾ അവന്റ മുഖത്തേക്ക് നോക്കി.. അടക്കി പിടിച്ച സങ്കടം മുഴുവൻ പുറത്തേക്ക് പായാൻ വെമ്പി നിൽക്കുക ആണ് എന്ന് അവനു തോന്നി.. നിറഞ്ഞു തൂവുക ആയിരുന്നു അവളുടെ മിഴികൾ... "എന്തെങ്കിലും പറഞ്ഞാൽ ഉടനെ കരഞ്ഞാൽ മതീല്ലോ അല്ലേ... അപ്പോൾ പിന്നെ പ്രശ്നം തീരും താനും.. അങ്ങനെ ആണല്ലോ വന്നപ്പോൾ മുതൽക്കേ " അവൻ അവളുടെ അടുത്ത് നിന്നും മാറി പോയി കസേരയിൽ ഇരുന്നു. ആ സമയത്ത് ആയിരുന്നു വൈദ്ദേഹി കയറി വന്നത്.. "മോനെ... ഇതെന്താ രണ്ടാളും കൂടി ഇവിടെ ഇരിക്കുന്നെ..... ഇറങ്ങി വാന്നേ....." വൈദ്ദേഹി വന്നു കാശിയേ വിളിച്ചു. "എല്ലാവരും ഫുഡ് ഒക്കെ കഴിക്കട്ടെ ചേച്ചി .. പിന്നെ എനിക്ക് ഒരു കോൺഫറൻസ് കാൾ ഉണ്ട്... അതാണ് ഞാൻ ഇവിടേയ്ക്ക് കയറി പോന്നത്...." . അവൻ ആണെങ്കിൽ ഒരു ഒഴുക്കൻ മട്ടിൽ ചേച്ചി യോട് പറഞ്ഞു. "പാറു.... എന്നാൽ നി ഇറങ്ങി വാന്നേ..... ദേ എല്ലാവരും അവിടെ അല്ലേ ഉള്ളത്... ഇങ്ങനെ മുറിയിൽ കയറി ഇരുന്നാൽ എങ്ങനാ " . "ഞാൻ ഇപ്പൊ വരാം ചേച്ചി..." പാർവതി വേഗം തന്നെ അവളോട് ഒപ്പം പോകാനായി തുനിഞ്ഞു.. "പാർവതി ഇപ്പൊൾ തത്കാലം ഒരിടത്തേക്ക് പോകെണ്ടാ..... ഗസ്റ്റ്നെ ഒക്കെ താൻ കണ്ടതും സംസാരിച്ചത് അല്ലേ...." കാശി അത് പറഞ്ഞപ്പോൾ കടിഞ്ഞാൺ ഇട്ടത് പോലെ പാറു നിന്നുപോയി... അവൻ മനഃപൂർവം ഇറങ്ങി വരാത്തത് ആണെന്ന് മനസിലായതും, വൈദ്ദേഹി പിന്നീട് അവിടെ നിൽക്കാതെ കൊണ്ട് പുറത്തേക്ക് പോയി. "ഞാനും കൂടി...... " "നിന്റെ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ " "മ്ച്ചും " "എന്നാൽ മര്യാദക്ക് ഇവിടെ ഇരുന്നോണം...എവിടേക്കും തത്കാലം പോകുന്നില്ല.. കേട്ടല്ലോ .." പാർവതി സമ്മത ഭാവത്തിൽ തല കുലുക്കി.. കുളിച്ചു മാറാൻ ഉള്ള ഡ്രെസ്സും എടുത്തു കൊണ്ട് അവൾ വേഗം വാഷ് റൂമിലേക്ക് പോയി. കുറച്ചു ഏറെ നേരം ഷവറിന്റെ അടിയിൽ അങ്ങനെ നിന്നു... അല്പം സമാധാനം തോന്നാൻ വേണ്ടി ആയിരുന്നു. കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഫോൺ വീണ്ടും ശബ്ധിച്ചത്. പരിചയം ഇല്ലാത്ത നമ്പർ. കാശി ആണെകിൽ ലാപ്പിൽ എന്തൊക്കെയോ ചെയ്യുക ആണ്.. കാൾ ബട്ടൺ അമർത്തി യ ശേഷം അവൾ ഫോൺ കാതോട് ചേർത്തു. "ഹെലോ....." "ഹെലോ മിസ്സിസ് പാർവതി കാശിനാഥൻ....." "യെസ്....." "എന്നെ മനസ്സിലായോ ഇയാൾക്ക് " "ഇല്ല... ആരാണ്.....". ."ആഹ് നമ്മൾ ഇതേ വരെയും നേരിട്ട് സംസാരിച്ചിട്ടില്ലല്ലോ അല്ലേ...... " "ഇതു ആരായിരുന്നു " അവൾ ഒന്നുടെ ചോദിച്ചു. "ഞാൻ, രാജശേഖരൻ തമ്പി യുടെ ഇളയ മകൻ വരുൺ.. ഇപ്പൊൾ മനസിലായി കാണുമല്ലോ അല്ലേ ഇയാൾക്ക് " വരുൺ എന്ന പേര് കേട്ടതും പാർവതി സ്തംഭിച്ചു നിന്നുപോയിരുന്നു. ഒന്നും മിണ്ടാതേ കൊണ്ട് ഫോണിൽ നോക്കി നിൽക്കുന്ന പാർവതി യേ കണ്ടതും അവനു എന്തോ പന്തികേട് തോന്നി. "നിന്റെ അച്ഛൻ എന്റെ കൈയിൽ നിന്നും 10ലക്ഷം രൂപ മേടിച്ചു എടുത്തു. എന്നിട്ട് തിരിച്ചു ഒന്നും തരാതേ, കൊണ്ട് തെക്കോട്ടു കെട്ടി എടുക്കുകയും ചെയ്തു. ഇനി ഞാൻ എന്താണ് വേണ്ടത്.. ആരോട് ചോദിക്കണം എനിക്ക് കിട്ടാൻ ഉള്ള പണം " അവൻ ചോദിച്ചതും പാറു നെ വിയർക്കാൻ തുടങ്ങി.. "പാർവതിയ്ക്ക് കേൾക്കാമോ ഞാൻ പറയുന്നത് " "കേൾക്കാം..." "Ok ok.... അപ്പോൾ ബാക്കി കാര്യങ്ങൾ ഒക്കെ എങ്ങനെ ആണ് പാർവതി. ഞാൻ എന്താണ് ചെയ്യേണ്ടത്, കൈലാസഗോപുരത്തിലേക്ക് വരട്ടെ " "അയ്യോ... വേണ്ട. ഇവിടേക്ക് വരണ്ട..... കാശ് എത്രയും പെട്ടന്ന് തിരിച്ചു തന്നോളം " "അത് മതി.. എനിക്ക് എന്റെ കാശ് കിട്ടിയാൽ മതി.. എനിവെ, എത്ര ദിവസം എടുക്കും.." "ടു വീക്സ്.... അതിനു ഉള്ളിൽ തരാം...." "അത്രയും കാല താമസം വേണം അല്ലേ... ഓക്കേ... എന്തായാലും താൻ പറഞ്ഞ സ്ഥിതിക്ക് ഞാൻ വെയിറ്റ് ചെയ്യാം... ബൈ " . ഫോൺ കട്ട് ആകുന്ന ശബ്ദം കേട്ടതും ഒരു നെടുവീർപ്പോട് കൂടി പാറു ബെഡിലേക്ക് ഇരുന്നു.. ഇനി അധിക നാൾ ഈ വീട്ടിൽ തുടരാൻ ആവില്ല എന്ന സത്യം അവൾ മനസിലാക്കുക ആയിരുന്നു.. ഇനി എന്തൊക്കെ ആണോ ആവോ സംഭവിക്കാൻ പോകുന്നത്. ന്റെ കൃഷ്ണാ, പരീക്ഷിച്ചു മതിയാകില്ലെങ്കിൽ പിന്നെ ഈ ജീവൻ എടുത്തൂടെ നിനക്ക്... "ആരായിരുന്നു വിളിച്ചത്.." കാശിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി. "അത്, അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകൻ...." "എന്തിനു " "അച്ഛൻ അയാളോട് കുറച്ചു കാശ് മേടിച്ചിരുന്നു, അതു തിരിച്ചു ചോദിച്ചത് ആണ്.." അത് പറയുമ്പോൾ അവളെ വിറച്ചു. "മ്മ്....." അവൻ ഒന്ന് ഇരുത്തി മൂളി. പാർവതി ക്ക് ആണെങ്കിൽ തല ചുറ്റണത് പോലെ ഒക്കെ തോന്നുക ആണ്.. ഈശ്വരാ, അയാൾക്ക് എങ്ങനെ പൈസ തിരിച്ചു കൊടുക്കും.. അതും ഒന്നുരണ്ടുമല്ല... പത്തു ലക്ഷം.. ആരോട് ചോദിക്കും താനിനി. പൈസ കിട്ടാതെ വരുമ്പോൾ അയാൾ ഇങ്ങോട്ട് എങ്ങാനും വരുമോ ദൈവമേ.. പേടിയായിട്ട് വയ്യാ.... എവിടെ എങ്കിലും പോയി തല തല്ലി ചത്തോട്ടെ ഞാന്..ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മം ആയി പോയില്ലേ എന്റെ കണ്ണാ..... പിറു പിറുത്തത് ആണേലും അല്പം ഉച്ചത്തിൽ ആയി പോയിരിന്നു. അവൾ പറയുന്നത് കേട്ടതും കാശിയുടെ നെറ്റി ചുളിഞ്ഞു.. "ഇയാള് എന്തെങ്കിലും പറഞ്ഞൊ " പെട്ടന്ന് അവൻ ചോദിച്ചു.. "ങ്ങെ... ഇൽ... ഇല്ല കാശിയേട്ടാ. തോന്നിയത് ആവും " .. പാർവതി ക്ക് വാക്കുകൾ മുറിഞ്ഞു. കാശി.... ഡോർ തുറന്നു അകത്തേക്ക് കയറി വരിക ആണ് കൈലാസ്.. "ആഹ് ഏട്ടാ...." അവൻ കസേരയിൽ നിന്നും വേഗം എഴുന്നേറ്റു. "എടാ.... ഇറങ്ങി വാടാ നീയ്.. ആ വിവരം ഇല്ലാത്ത സ്ത്രീ യും അവരുടെ ബന്ധുക്കളും ഒക്കെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി,,, നി ഇങ്ങനെ ഇവിടെ വന്നു ഇരിക്കാതെ, രണ്ടാളും കൂടി വാ...." "അതുകൊണ്ട് ഒന്നും അല്ല ഏട്ടാ.. എനിക്ക് ഒന്ന് രണ്ട് കാൾസ് വന്നു.. അതാണ്. ഏട്ടൻ ചെല്ല്, ഞങ്ങൾ വന്നോളാം " "സോറി പാർവതി,,,, അവര് അങ്ങനെ ഒക്കെ സംസാരിച്ചതിൽ... എനിക്ക് വിഷമം ഉണ്ട്. എന്ത് ചെയ്യാനാ, വിവരം ഇല്ലതാണ് " കൈലാസ് വന്നു പാർവതി യോടായി പറഞ്ഞു. "ഹേയ്... അതൊന്നും കുഴപ്പമില്ല ചേട്ടാ... മാളവിക ചേച്ചിടേ മമ്മി പറഞ്ഞതിലും തെറ്റൊന്നും ഇല്ലല്ലോ... ശരിക്കും അതെല്ലാം സത്യം അല്ലേ.... അവർ ആരും അല്ല തെറ്റ് ചെയ്തത്, ഞാനും എന്റെ വീട്ടുകാരും ആണ്....അതെല്ലാം ക്ലിയർ ചെയ്തു കൊണ്ട് എത്രയും പെട്ടന്ന് ഞാൻ ഇവിടെ നിന്നും മടങ്ങിക്കോളാം ." ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് നനുത്ത ഒരു പുഞ്ചിരി യോട് കൂടി അവൾ കൈലാസിനെ നോക്കി പറഞ്ഞു....കാത്തിരിക്കൂ.........