കാശിനാഥൻ : ഭാഗം 28

കാശിനാഥൻ : ഭാഗം 28

രചന: മിത്ര വിന്ദ

കാശി വിളിക്കുന്നത് കേട്ട് കൊണ്ട് സുഗന്ധി അകത്തേക്ക് കയറി വന്നു. പെട്ടന്ന് അവൻ കൈ എടുത്തു വിലക്കി. അല്ലെങ്കിൽ വേണ്ട.. ഞാൻ അങ്ങട് വന്നോളാം അമ്മേ... മാളവിക യും പ്രിയ യും കൂടി എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുക ആണ്.. കാശിയെ കണ്ടതും പ്രിയ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുക ആണ് ആ വേഷത്തിൽ അവൻ അതീവ സുന്ദരൻ ആയിരുന്നു. അവളുടെ നോട്ടം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് കാശി ഉമ്മറത്തേയ്ക്ക് നടന്നു വന്നു. "നീ എന്തിനാ മോനെ വിളിച്ചത്.." സുഗന്ധി ചോദിച്ചതും, അവൻ അവരെ മൂവരെയും മാറി മാറി നോക്കി. "എന്ത് പറ്റി കാശിയേട്ടാ... എനി പ്രോബ്ലം ' പ്രിയ യുടെ ശബ്ദം കേട്ടതും അവൻ അവളുടെ നേർക്ക് തിരിഞ്ഞു... "പ്രിയാ....." "എന്താണ് കാശിയേട്ടാ...." " നിന്നോട് പറയാൻ ഉള്ളത് ആണെങ്കിൽ ഞാൻ നേരിട്ട് തന്നെ അതു പറയും,പക്ഷെ ഇപ്പൊ എനിക്ക് സംസാരിക്കാൻ ഉള്ളത് എന്റെ അമ്മയോടും ഏടത്തി യോടും ആണ്...അതിനു ശേഷം നമ്മൾക്ക് സംസാരിക്കാം.." അതും പറഞ്ഞു കൊണ്ട് കാശി അമ്മയെ നോക്കി. "ഈ സാരീ കൊള്ളാലോ അമ്മേ.അമ്മയ്ക്ക് നന്നായി ഇണങ്ങുന്നുണ്ട് .. പക്ഷെ ഇത് ഞാൻ അങ്ങനെ കണ്ടിട്ടേ ഇല്ല കെട്ടോ..." അവൻ പറഞ്ഞതും സുഗന്ധിക്ക് അല്പം ഗർവ് കൂടി. "കഴിഞ്ഞ ഓണത്തിന് അച്ഛൻ വാങ്ങി തന്നത് ആണ് മോനെ... ചേരുന്നുണ്ടോടാ " "പിന്നേ.... സൂപ്പർ അല്ലേ... അതുകൊണ്ടല്ലേ ഞാൻ ചോദിച്ചത്..." . അവൻ അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് അവരുടെ കാശ്മാല കൈയിൽ എടുത്തു.. "ഈ സാരീടേ ഹൈലേറ്റ് എന്ന് പറയുന്നത് എന്താണെന്നൊ.... ദേ ഈ മാല ആണ് കേട്ടോ.. പിന്നെ അമ്മേടെ ലക്ഷ്മി വള യും കിടു ആയിട്ട് ഇണ്ട്...ശരിയല്ലേ ഏടത്തി..." തിരിഞ്ഞൊന്നു മാളവികയെ അവൻ നോക്കി.. "ഹ്മ്മ്... അതേ..." അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ ആയിരുന്നു അവൾ അവനോട് മറുപടി പറഞ്ഞത്. "ഈ മാല എത്ര വർഷം പഴക്കം ഉള്ളത് ആണെന്നോ.... കല്യാണം കഴിഞ്ഞു ആദ്യം ആയിട്ട് അച്ഛൻ വാങ്ങി തന്നത് ആണിത്... ഇപ്പോളും ഞാന് ഇത് സൂക്ഷിച്ചു വച്ചിരിക്കുവാ... വൈദ്ദേഹി വന്നു വല്ലപ്പോഴും ഒന്നു ഇടും.. അത്ര തന്നേ..." അത് പറയുമ്പോൾ അവർ ഒന്നു ഞെളിഞ്ഞു. "ഹ്മ്മ്.... അപ്പോൾ അച്ഛൻ ഇതൊക്കെ മേടിച്ചു തരാറുണ്ട് അല്ലേ...കൊള്ളാലോ... സൂപ്പർ " അവൻ വീണ്ടും ആ മാല യിലേക്ക് നോക്കി പറഞ്ഞു. എന്നാൽ നമ്മൾക്ക് പോയാലോ അമ്മേ .. നേരം വൈകുന്നു.. മാളവിക പറഞ്ഞതും പ്രിയ ആണ് ആദ്യം മുറ്റത്തേക്ക് ഇറങ്ങിയത്.. എല്ലാവരും കാറിലേക്ക് കയറി. സുഗന്ധി ആണ് മകനോടൊപ്പം കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത്. കാശി ആണെങ്കിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്ത്. "അമ്മേ... എനിക്ക് ഒരു സംശയം...." എന്ന് പറഞ്ഞു കൊണ്ട്എന്നിട്ട് വീണ്ടും അവൻ അമ്മയെ  വിളിച്ചു. "ശോ.. ഈ ചെക്കന്റെ കാര്യം... എന്താടാ കാശി...." ചിരിച്ചു കൊണ്ട് അവർ മകനെ നോക്കി ഓരോരോ ആളുകൾ ഒക്കെ ഇവിടേക്ക് വരുമ്പോൾ അമ്മ കാതിലും കയ്യിലും ഒന്നും ഇല്ലാതെ നിൽക്കുന്നത നാണക്കേട് ആയത് കൊണ്ട് ആണോ അച്ഛൻ ഇതെല്ലാം വാങ്ങി തന്നത്.... അതോ എന്റെ അച്ഛൻ പാവം ആയതു കൊണ്ടോ.. കാശി ആണെങ്കിൽ തന്റെ ചൂണ്ടു വിരൽ താടിയിൽ മുട്ടിച്ചു കൊണ്ട് അമ്മയെ സംശയത്തോടെ നോക്കി. മകന്റെ വാക്കുകൾ കേട്ടപ്പോൾ ആയിരുന്നു അവർക്ക് സംഗതി പിടി കിട്ടിയത്. കാശി.... അല്പം ദേഷ്യത്തോടു കൂടി അവർ വിളിച്ചു.. എന്താ അമ്മേ..... "നിന്റെ അച്ഛൻ എനിക്ക് ഇത് വാങ്ങി തന്നിട്ടുണ്ടെങ്കിൽ,ഞാൻ ഇരന്നു വാങ്ങിയത് അല്ല.. അദ്ദേഹം ഇഷ്ടത്തോടു കൂടി തന്നതാ...' "അതിനു ആരാണ് അമ്മേ ഇവിടെ ഇരന്നു വാങ്ങിയത്... എന്റെ ഭാര്യയേ ആണോ അമ്മ ഉദ്ദേശിച്ചത്..." ഓഹ് ഒരു ഭാര്യ വന്നേക്കുന്നു...കണ്ടെച്ചാൽ മതി.. പിറു പിറുത്തു കൊണ്ട് മാളവിക അതു പറഞ്ഞപ്പോൾ കാശിയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.. എന്റെ ഭാര്യയെ ഞാൻ കണ്ടോളാം... എനിക്ക് കാണാൻ വേണ്ടി ആണ് ഞാൻ അവളെ കെട്ടികൊണ്ട് വന്നതും...ഇനി മേലിൽ അവളെ കുറിച്ചു ഒരക്ഷരം മിണ്ടി പോകരുത്...കേട്ടല്ലോ...ഏടത്തി എന്ന് വിളിച്ച നാവ് കൊണ്ട് നിങ്ങളെ വേറൊന്നും വിളിക്കുവൻ അറിയില്ലാഞ്ഞിട്ട് അല്ല... സംസ്കാരം ഉള്ളവൻ ആയതു കൊണ്ട് ആണ്. ദേഷ്യം കൊണ്ട് വിറച്ചു തന്നെ നോക്കിക്കോ പറയുന്നവനെ കണ്ടതും മാളവിക ഒന്നു പകച്ചു.. "കാശി...." സുഗന്ധിയുടെ ശബ്ദം അല്പം കൂടി ഉയർന്നു.. എന്താ... അമ്മയ്ക്ക് എന്തെങ്കിലും എന്നോട് പ്രത്യേകം പറയാനുണ്ടോ.... അവനും വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു.. നീ എന്തിനാ ഒച്ച വെക്കുന്നത്..അതിനുമാത്രം ഇപ്പോൾ ഇവിടെ എന്താണ് സംഭവിച്ചത്.. ഒന്നും സംഭവിച്ചില്ലേ..... ഇല്ല നീ ഒന്നു പറഞ്ഞു മനസ്സിലാക്കി തന്നാൽ കൊള്ളാമായിരുന്നു... പുച്ഛത്തോടുകൂടിയാണ് സുഗന്ധി മകനെ നോക്കി അത് പറഞ്ഞത്.. " എന്റെ ഭാര്യക്ക് എന്തു മേടിച്ചു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്,, അത് സ്വർണ്ണമോ, ഡയമണ്ടോ, പ്ലറ്റിനമോ...എന്തുവേണമെങ്കിലും ആകാം... അത് എന്റെ മാത്രം സൗകര്യമാണ്,,ഇവിടുത്തെ പൂർവിക സ്വത്ത് എടുത്തിട്ടോ,അല്ലെങ്കിൽ ആരുടെയെങ്കിലും പിടിച്ചു വാങ്ങിയിട്ട് ഒന്നുമല്ല, ഞാൻ പാർവതിക്ക്  എന്തെങ്കിലും മേടിച്ചു കൊടുക്കുന്നത്.. എന്റെ സ്വന്തം അധ്വാനം കൊണ്ട്, ഞാൻ ഒറ്റയ്ക്ക് നേടിയ, എന്റെ ക്യാഷിൽ നിന്നും എടുത്താണ്, ഞാൻ മേടിച്ചത്...അതിന്റെ പേരിൽ അമ്മയോ, മാളവികഏട്ടത്തിയോ ഒന്നും അല്പം പോലും  വിഷമിക്കേണ്ട കാര്യമില്ല.. പാർവതിയുടെ കാര്യത്തിൽ ഈ കാശിനാഥൻ അല്ലാതെ  മറ്റാരും ഇടപെടാൻ മേലിൽ വന്നേക്കരുത്... ഒരു വാക്കുകൊണ്ട് പോലും എന്റെ ഭാര്യയെ ആരും, ബുദ്ധിമുട്ടിക്കുന്നത് വിഷമിപ്പിക്കുന്നത് എനിക്കിഷ്ടമല്ല... ഇനിമേലിൽ ഇത് പറയുവാൻ എന്നെക്കൊണ്ട് ഇടവരുത്തിയേക്കരുത്  ആരും..പറഞ്ഞില്ലെന്നു വേണ്ടാ... അതും പറഞ്ഞു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു. സുഗന്ധിയുടെയും മാളവികയുടെയും മുഖം ഇരുണ്ടു. പ്രിയാ... കുറച്ചു മുന്നോട്ട് ചെന്നതും അവൻ പിന്തിരിഞ്ഞു ഒന്നു നോക്കി. "എന്താ ഏട്ടാ " "ഈ പറഞ്ഞത് ഒക്കെ കേട്ടു കാണുമല്ലോ അല്ലേ..... പറഞ്ഞത് തന്നെയും പിന്നെയും ആവർത്തിച്ചു പറയുന്ന ശീലം കാശിനാഥൻ ഇല്ല.. അതുകൊണ്ട് നിന്നെ കൂടി ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം..." പിന്നീട് ആരുമാരും ക്ഷേത്രത്തിൽ എത്തും വരെയ്ക്കും ഒരക്ഷരം പോലും സംസാരിച്ചില്ല. എന്നാൽ പാർവതിയോട് ഉള്ള ദേഷ്യം ഇരച്ചുകയറുകയായിരുന്നു മൂവരുടെയും മനസ്സിൽ.. ഇത്ര പെട്ടെന്ന് കാശിനാഥൻ എങ്ങനെ മാറിപ്പോയി എന്നായിരുന്നു സുഗന്ധിയുടെ ആലോചന.. എങ്ങനെയെങ്കിലും അവളെ പറഞ്ഞയച്ച ശേഷം ശ്രീപ്രിയ തന്റെ മരുമകളായി, കാശിയുടെ ഭാര്യയായി ആ കുടുംബത്തിലേക്ക് കൊണ്ടുവരണം എന്നതായിരുന്നു സുഗന്ധിയുടെ കുബുദ്ധി.. പക്ഷേ എല്ലാം തകിടം മറിഞ്ഞു.. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അവൾ തന്റെ മകനെ മാറ്റിയെടുത്തിരിക്കുന്നു.. ഓർത്തപ്പോൾ അവർക്ക് പിന്നെയും കലി കയറി. * കോടിയേറ്റം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തിയപ്പോൾ നേരം 10മണി കഴിഞ്ഞു. പാർവതി ആണെങ്കിൽ കുളി ഒക്കെ കഴിഞ്ഞു കിടന്നത് കൊണ്ട് ചെറുതായി ഒന്നു മയങ്ങി പോയിരുന്നു. പാർവതി.... തോളിൽ തട്ടി ആരോ വിളിക്കും പോലെ തോന്നിയതും അവൾ പെട്ടന്ന് കണ്ണ് തുറന്നു. കാശിയെ കണ്ടതും അവള് ചാടി പിരണ്ടു എഴുന്നേറ്റതും പെട്ടന്ന് അങ്ങട് വേച്ചുപോയി.. നിനക്ക് എന്താ ഇത്ര പരവേശം... എവിടേക്ക് എങ്കിലും തിടുക്കപ്പെട്ടു പോകാൻ നിക്കുവാണോ... എന്ന് ചോദിച്ചു കൊണ്ട് അവളെ വീഴാതെ പിടിച്ചു,അവൻ അവളുടെ ഇടുപ്പിൽ കൈ ചേർത്തതും പെണ്ണൊന്നു ഉയർന്നു പൊങ്ങിപ്പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story