Novel

കാശിനാഥൻ : ഭാഗം 33

രചന: മിത്ര വിന്ദ

നിങ്ങള് വന്നിട്ട് ഒരുപാട് നേരം ആയോ … ”

അവളുടെ കാതോരം കാശിയുടെ ശബ്ദം.

പെട്ടന്ന് തന്നെ അവളു തിരിഞ്ഞതും കാശിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും പറ്റുന്നിലയിരുന്നു.

അവന്റെ നോട്ടം കണ്ടതും പാർവതി നാണത്തോടെ മുഖം കുനിച്ചു.

“മ്മ്.. എത്തിയതേ ഒള്ളു കാശി.. ദേ നിന്റെ ഭാര്യയെ ഒരുക്കി സുന്ദരി ആക്കിയിട്ടുണ്ട് കേട്ടോ.. നിനക്ക് ഇഷ്ടപെട്ടോടാ ”

വൈദ്ദേഹി ചോദിച്ചതും കാശി യുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അതു ആരും കാണാതെ വിദഗ്ധമായി തന്നെ അവൻ ഒളിപ്പിക്കുകയും ചെയ്തു.

അവന്റെ മറുപടി എന്താണെന്നറിയുവാനായി പാർവതി അവനെ ഒന്ന് പാളി നോക്കിയതും, കാശി അവളെ നോക്കാതെ കൊണ്ട് ഫോണിൽ എന്തോ ചെയ്യുക ആയിരുന്നു.

ഒരു കുഞ്ഞ് നൊമ്പരം വന്നു തഴുകും പോലെ പാറുവിനു തോന്നിയത്.

പാറുവിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും കാശി അപ്പാടെ ഒപ്പി എടുക്കുന്നുണ്ടായിരുന്നു,അവൾ പോലും അറിയാതെ കൊണ്ട്..

 

ഒരുപാട് അതിഥികൾ എത്തിയിട്ടുണ്ട് അന്നത്തെ പാർട്ടിക്ക്..

പലരും  കാശിയുടെ അടുത്തേക്ക് വന്നു,പാർവതി യേ  പരിചയപ്പെടുവാൻ വേണ്ടി. എല്ലാവർക്കും അവളെ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ടായിരിന്നു. ചിലരൊക്കെ കാശിയോട് അതു നേരിട്ട് പറയുകയും ചെയ്തു..

അതു കേട്ടതും മാളവിക യുടെ മുഖത്ത് പുച്ഛം ആയിരുന്നു.

സുഗന്ധി ആണെങ്കിൽ മൂത്ത മരുമകളു ഡോക്ടർ ആണെന്നും അവരുടെ ഹോസ്പിറ്റലിന്റെ ഡീറ്റെയിൽസും ഒക്കെ പരിചിതരോട് വിസ്ത്തരിക്കുക ആണ്

കാശിയെ ഇനി തനിക്ക് കിട്ടില്ല എന്നുള്ളത് ശ്രീപ്രിയക്ക് വ്യക്തമാകുക ആയിരുന്നു, കാരണം കാശിയുടെ അവളോട് ഉള്ള മനോഭാവം ഒരുപാട് മാറിയിട്ടുണ്ട് എന്ന്,ഒറ്റ ദിവസം കൊണ്ട് അവൾ തിരിച്ചറിഞ്ഞു.

ഹെലോ കാശിനാഥൻ..

ജോൺ സാർ ആയിരുന്നു അതു. കാശിയുടെ അച്ഛനായ മൂർത്തിയുടെ ഫ്രണ്ട്…ബിസിനസ് രംഗത്തെ ഏറ്റവും പ്രഗത്ഭൻ. കാശിക്ക് എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ അതെല്ലാം ക്ലിയർ ചെയ്തു കൊടുക്കുന്നത് ഇദ്ദേഹം ആണ് താനും.

ആഹ് സാർ….

അവൻ ഓടി വന്നു അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു.

കാശിയുടെ വിവാഹസമയത്തു അയാൾ നാട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് ഇന്നാണ് പാർവതിയെ കാണുന്നത്.

കാശി…. സൊ സോറി മാൻ, എനിക്ക് നിന്റെ മാരിയേജിൽ പങ്കെടുക്കാൻ സാധിക്കാത്തത്തിൽ ഒരുപാട് വിഷമം ഉണ്ട്..

അയാൾ അവനെ പുണർന്നു കൊണ്ട് പറഞ്ഞു.

നോ പ്രോബ്ലം സാർ.. എനിക്ക് കാര്യങ്ങൾ മനസിലാകും…

വൈദ്ദേഹി യുടെ അടുത്തായി നിന്ന പാറുവിനെ കാശി കൈ കാട്ടി വിളിച്ചു.

അല്പം മടിച്ചാണെങ്കിലും അവൾ അവരുടെ അടുത്തേക്ക് വന്ന

ജോൺ സാറിനെ കുറിച്ച് കാശി വാചാലൻ ആയിരുന്നു അപ്പോളേക്കും..

പാർവതി ആണെങ്കിൽ അയാളുടെ പാദത്തിൽ തൊട്ടു നമസ്കരിച്ചപ്പോൾ, അതീവ വാത്സല്യത്താടെ അയാൾ അവളുടെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
“മോളെ.. നിന്നേ കുറിച്ചു സംസാരിക്കുക ആയിരുന്നു കാശി.. DBA കംപ്ലീറ്റ് ചെയ്തിട്ട് ആണോ നാട്ടിലേക്ക് വന്നത് ”

“അതേ സാർ..”
അവൾ പുഞ്ചിരിച്ചു

“ഹ്മ്മ്… മിടുക്കി ആണ് കേട്ടോ…ആൾ ദി വെരി ബെസ്റ്റ് ”

അയാൾ അവളുടെ തോളിൽ തട്ടി.

എന്തൊക്കെയോ സർപ്രൈസ് അന്നേ ദിവസം കാശി അറേഞ്ച് ചെയ്തിട്ടുണ്ട് എന്ന് പലരും പറയുന്നത് പാർവതി കേട്ടു..

ഈശ്വരാ ഇനി എന്താണോ ആവൊ. ഓർക്കുമ്പോൾ ഒരു നെഞ്ചിടപ്പു പോലെ..

കാശി ഓരോരോ ആളുകളോട് സംസാരിച്ചു കൊണ്ട് അങ്ങനെ നടന്നു.

വൈദ്ദേഹി അടുത്ത് നിൽക്കുന്നത് ആയിരുന്നു അവളുടെ ഏക ആശ്വാസം.

അമ്മയും മാളവികചേച്ചിയും പ്രിയയും ഒക്കെ ചേർന്നു ഏതൊക്കെയോ വി ഐ പിസുമായി സംസാരിച്ചു നിൽപ്പുണ്ട്.. പാറുവിനെ അവരൊന്നും മൈൻഡ് പോലും ചെയ്യുന്നില്ലയിരുന്നു.
പക്ഷെ അവളുടെ സൗന്ദര്യത്തിൽ പ്രിയയും മാളുവും അസൂയ പൂണ്ടു. ഒരു ദേവതയേ പോലെ മനോഹരി ആയിരുന്നു അവള്.

Hai dears,വളരെ അധികം സന്തോഷത്തോടു കൂടി അതിനേക്കാൾ ഏറെ അഭിമാനത്തോടു കൂടി നമ്മുടെ കമ്പനിയേ ഇത്രത്തോളം ഉയരത്തിൽ എത്തിച്ച,കാശിനാഥൻ സാറിനെ ഹാർ ധ്ദാവമായി  ഈ വേദി പങ്കിടുവാൻ നിങ്ങളുടെ ഓരോരുത്തരുടെയും നാമത്തിൽ ഞാൻ സ്വാഗതം ചെയ്തുകൊള്ളുന്നു.
Anchor announce ചെയ്തതും .
സ്റ്റെപ്സ് ഓരോന്നായി കയറി  സ്റ്റേജിലേക്ക് പോകുന്ന കാശിയെ എല്ലാവരും ആരാധനയോട് കൂടി നോക്കി നിന്നു പോയി..പാർവതി പോലും..

Good afternoon Ladies and Gentleman! Thank you so much for honouring the invitation to my party.I am delighted to be here today to officially launch my dream venture, IGAAN.com. I would  like to highlight what is IGAAN.com and the idea behind this venture.
what all you can expect from us in terms of products and services..

കാശിയുടെ വാക്കുകൾക്ക് കാതോർത്തു ഇരിക്കുക ആണ് അവിടെ കൂടിയ ഓരോരുത്തരും.
പിന്നിലെ സ്‌ക്രീനിലായി അവൻ തന്റെ പുതിയ കമ്പനി യേ കുറിച്ചു ഓരോന്ന് ആയി വിശദീകരിച്ചു കാണിച്ചു കൊടുത്തു…കൃഷ്ണ മൂർത്തിയിം സുഗന്ധി യും മകന്റെ കഴിവിൽ അഭിമാനത്തോടെ ഇരിക്കുക ആണ്.
വൈദ്ദേഹിയ്‌ക്കും കൈലാസിനും ഒക്കെ സന്തോഷം ആണ്.

അപ്പോളേക്കും,ആരവങ്ങൾ മുഴങ്ങി തുടങ്ങിയിരുന്നു.

Ladies and gentlemen, without further ado, it is my pleasure to introduce you to the Chief Executive Officer (CEO)of our new launch…

അവൻ പറഞ്ഞു നിറുത്തിയതും ശ്വാസം പോലും വിടാതെ കൊണ്ട് ഇരിക്കുക ആണ് എല്ലാവരും.. പുതിയതായി അവൻ നീയമിച്ച CEO ആരാണെന്ന് അറിയുവാൻ വേണ്ടി.

Who is that… ആരൊക്കെയോ അക്ഷമരയായി ചോദിച്ചു തുടങ്ങി,

വൺ മിനിറ്റ് പ്ലീസ്…എന്ന് പറഞ്ഞു കൊണ്ട്
കാശിനാഥൻ സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു നിന്നത് പാർവതി യുടെ അരികിലേക്ക് ആയിരുന്നു,

അവൻ അടുത്തേക്ക് വരും തോറും പാറുവിന്റെ കാലുകൾ കുഴഞ്ഞു..

ഈശ്വരാ… എന്താണ് ഈ മനുഷ്യൻ പറയാൻ പോകുന്നെ..

ന്റെ കണ്ണാ… രക്ഷിക്കണേ..എന്റെ പേരെങ്ങാനും പറയാൻ ആണോ… എങ്കിൽ ഞാൻ ഇപ്പൊ തന്നെ മരിച്ചു വീഴും..

അവൾ നിന്നുരുകി.

പാർവതി യുടെ നേർക്ക് കാശി തന്റെ വലത് കൈ ഉയർത്തിയതും കരഘോഷങ്ങൾ മുഴങ്ങി തുടങ്ങി.

അവന്റെ നേർക്ക് നോക്കി കൊണ്ട് പാറു ദയനീയമായി ആ വലം കൈലേക്ക് തന്റെ കൈ ചേർത്ത് വെച്ച്.

ശേഷം അവൻ അവളെയും ചേർത്തു കൊണ്ട് വീണ്ടും വേദിയിലേക്ക് കയറീ.

പാർവതി ക്ക് ആണെങ്കിൽ കാലുകൾ കുഴയും പോലെ തോന്നി.

ഈശ്വരാ എന്താണ് ഇവിടെ നടക്കുന്നത്..

കാശിയേട്ടൻ അപ്പോൾ പറഞ്ഞ വരുന്നത്…. ഇനി താൻ ആണോ..

അവൾക്ക് തല ചുറ്റും പോലെ തോന്നി.

“Ok….. അപ്പോൾ ഞാൻ തുടങ്ങിയ എന്റെ പുതിയ കമ്പനിയുടെ CEO എന്റെ വൈഫ്‌ ആയ മിസ്സിസ് പാർവതി കാശിനാഥൻ ആണ് എന്ന് പറഞ്ഞു കൊണ്ട് കാശി വലിയൊരു പ്രഭാഷണം തന്നെ നടത്തി…. അവളു പഠിച്ച കോളേജ് നെ കുറിച്ചും കോഴ്സ് നെ കുറിച്ചും ഒക്കെ അവൻ സ്ക്രീനിൽ കാണിച്ചു കൊടുത്തു. കാശിയെ പോലെ തന്നെ പഠന നിലവാരം പുലർത്തിയിരുന്നു പാർവതി യും..

അവസാനം രണ്ട് വാക്കു സംസാരിക്കാൻ വേണ്ടി പാറുവിനെ ആങ്കർ ക്ഷണിച്ചു എങ്കിലും അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി.

അടുത്ത തവണത്തെ മീറ്റിംഗ് നു എല്ലാം റെഡി ആക്കാം എന്ന് കാശി എല്ലാവരോടും മറുപടി പറയുകയും ചെയ്‌തു.

പിന്നീട് ഓരോരുത്തരായി കയറി വന്നു പാറുവിനെ അഭിനന്ദിച്ചു.

പുറത്തെ സംസ്ഥാനങ്ങളിൽ നിന്നു വന്ന ആളുകൾ ഒക്കെ ഉണ്ടായിരുന്നു.

അവരൊക്കെ അവളെ ആലിംഗനം ചെയ്യാൻ തുടങ്ങിയതും പാറു വേഗം ഒഴിഞ്ഞു മാറി കൈകൾ കൂപ്പി.

അത് കണ്ടു കൊണ്ട് മാളു ചിറി കോട്ടി..
സുഗന്ധിയ്ക്ക് ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു.
കാശിയുടെ ഈ നീക്കം ആരും അറിഞ്ഞിരുന്നില്ല..
അവന്റ അച്ഛൻ പോലും

ഇനി ഇവളെ ഇവിടെ കേറ്റി വെച്ചിട്ട് ഇവൻ എന്തോ ചെയ്യാനാ.. തന്റെ മകന് എന്തെങ്കിലും ബുദ്ധിശൂന്യത സംഭവിച്ചോ എന്നുപോലും സുഗന്ധി ഭയന്നു.

അടുത്ത് നിന്നിരുന്ന പ്രിയയെ അവർ ദയനീയമായി നോക്കി.
മോളെ.. നിനക്ക് സങ്കടം ആയോടി.
പതിയെ ശബ്ദം താഴ്ത്തി അവർ പ്രിയയോട് ചോദിച്ചു.

സാരമില്ല അപ്പച്ചി..എനിക്ക് വിഷമം ഒന്നും ഇല്ലന്നേ… കാശിയേട്ടൻ ആരുടെ ഒപ്പം ആണെങ്കിലും സന്തോഷം ആയിട്ട് ഇരിക്കണം. അത്രമാത്രം ഒള്ളു എന്റെ ഉള്ളില്..

വിങ്ങുന്ന വേദനയിലും അവൾ മെല്ലെ മറുപടി കൊടുത്തു.

ഇല്ലടി… ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ ഇവളെ ഇങ്ങനെ കൊച്ചമ്മ ആയി വാഴിക്കാൻ സമ്മതിക്കില്ല.. നോക്കിക്കോ.. ഈ സുഗന്ധി ആരാണെന്ന് രണ്ടാളും അറിയും.

കടുപ്പത്തിൽ തന്നോട് പറയുന്ന അവരെ പ്രിയ വെറുതെ നോക്കി നിന്നു.

പേടിച്ചു വിറച്ചു നിൽക്കുക ആണ് പാവം പാറു.

അഭിനന്ദന പ്രവഹങ്ങൾ ഏറ്റു വാങ്ങുമ്പോഴും പാറു നിശ്ചലയായി നിൽക്കുക ആണ്..

തൊണ്ട വരളുന്നത് പോലെ അവൾക്ക് തോന്നി…

കാശിയേട്ടൻ ഇത്രയും വലിയൊരു ട്രാപ്പിൽ ആണല്ലോ തന്നേ ചാടിച്ചത്….

ഇനി എന്ത് ചെയ്യും എന്റെ കണ്ണാ…

ഇതിൽ ഭേദം എന്നേ ഡിവോഴ്സ് ചെയ്യുന്നത് ആയിരുന്നു., ആ ഒരു ദുഃഖം ഞാൻ എങ്ങനെയും സഹിച്ചേനെ…ഇത് ഇപ്പൊ ഇഞ്ചിഞ്ചായി കൊല്ലുമല്ലോ എന്നേ…

പാറു ദയനീയമായി നോക്കിയത് കാശിയുടെ മുഖത്തേക്ക് ആയിരുന്നു.

എന്താണ് പാർവതി.. കുടിക്കാൻ ചായയോ ജ്യൂസോ എന്തെങ്കിലും വേണോ…”

“ജു… ജ്യുസ് വേണം..”

പെട്ടന്നവൾ ചുണ്ടനക്കി.

“ഹ്മ്മ്.. വെയിറ്റ് ചെയ്യ്.. ഞാൻ ഇപ്പൊ വരാം..”

ഒരു പയ്യനെ വിളിച്ചു കാശി ജ്യൂസ് ഓർഡർ ചെയ്ത ശേഷം, പാർവതി യുടെ അടുത്തേക്ക് തിരിച്ചു വന്നു.

അവിടെ കണ്ട കാഴ്ച്ചയിൽ അവനു ദേഷ്യം ഇരച്ചു കയറി.

കിരൺ ആണെങ്കിൽ പാറുവിന്റെ കൈയിൽ പിടിച്ചു കുലുക്കുന്നു

അവളോ ഒന്നും മേലാത്ത അവസ്ഥ യിലും.

അവർക്കടുത്തേക്ക് പാഞ്ഞു ചെന്നു കൊണ്ട് കാശി, കിരണിന്റെ തോളിൽ കൊട്ടി വിളിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button