Novel

കാശിനാഥൻ : ഭാഗം 36

രചന: മിത്ര വിന്ദ

കാശിനാഥന്റെ ഒപ്പം കിടന്നപ്പോൾ ആദ്യമായി പാർവതിയ്ക്ക് വല്ലാത്തൊരു നാണം തോന്നി.

കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ.. ഈശ്വരാ കാശിയേട്ടൻ എന്തെങ്കിലും വിചാരിച്ചോ ആവൊ.

ചെ… ആകെ നാണക്കേട് ആയല്ലോ… ഒരു സേഫ്റ്റി പിൻ ഒപ്പിച്ച പണിയേ…..ഇനി എന്തെങ്കിലും കണ്ടൊ പോലും… ഹേയ് അങ്ങനെ വരാൻ വഴിയില്ല, താൻ പെട്ടന്ന് തന്നെ ഓടി പോയിരുന്നു ല്ലോ…

“പാർവതിക്ക് ഉറങ്ങാറായില്ലേ… അതോ ആരെങ്കിലും ഷേക്ക്‌ ഹാൻഡ് തന്നത് ഓർത്തു കിടക്കുവാണോ ..”

കാശി ശബ്ദം ഉയർത്തിയതും പാറു ഞെട്ടി തിരിഞ്ഞു അവനെ നോക്കി.

പെട്ടന്ന് ആണ് കിരൺ അവളെ അഭിനന്ദിച്ച കാര്യം പാറുവിനു ഓർമ വന്നത്. ഒരുപക്ഷെ കാശിയേട്ടൻ അതു ഉദ്ദേശിച്ചു ആവും ചോദിച്ചേ..

“അയാള് അടുത്ത് വന്നപ്പോൾ ആണ് ഞാൻ കണ്ടത്.. അച്ഛനും ഒപ്പം ഉണ്ടായിരുന്നു, ഒന്നും പറയാതെ കൊണ്ട് എന്റെ കൈ പിടിച്ചു കുലുക്കി..”

“അതൊക്കെ പറഞ്ഞു കഴിഞ്ഞത് അല്ലേ…. ഇനി കിടന്ന് ഉറങ്ങാൻ നോക്ക്.. പിന്നെ, ഇത്രയും പ്രായം ഒക്കെ ആയില്ലേ,ആളുകളെ മനസിലാക്കി മുന്നോട്ട് പോകാൻ ശ്രെമിക്കുക …അതാവും ബെറ്റർ ”

അവൻ ഗൗരവത്തിൽ പറഞ്ഞു.

“അതാ ഞാൻ പറഞ്ഞത്, എനിക്ക് ഇങ്ങനെ ഒന്നും വല്യ പിടിത്തം ഇല്ലന്ന്… എനിക്ക് കാശിയേട്ടനോട്‌ അല്പം തുറന്ന് സംസാരിക്കാനുണ്ട് ”
ചുവരിനോട് ചേർന്ന് കിടന്നുകൊണ്ട് അവൾ പതിയെ പറഞ്ഞു..

“നാളെ സംസാരിക്കാം.. കാലത്തെ എന്റെ കൂടെ ഓഫീസിലേക്ക് പോരേ..കുറച്ചു കാര്യങ്ങൾ ഒക്കെ പഠിക്കാനും ഉണ്ട് ”

“അയ്യോ അതൊന്നും വേണ്ട, ഞാൻ എങ്ങോട്ടും വരുന്നുമില്ല, എനിക്ക് ഒന്നും പഠിക്കുകയും വേണ്ടേ.ഓർക്കുമ്പോൾ പേടിയാകുവാ .”

“അതെന്താ… എന്റെ കൂടെ വരാൻ ഇയാൾക്ക് ഇത്രയ്ക്ക് പേടി ആണോ ”

“ഹ്മ്മ്…”
അവൾ അറിയാതെ മൂളി.

“എന്തിനാ പേടി,ഞാൻ ഇയാളെ ഒന്നും ചെയ്തിട്ടില്ലല്ലോ ”

എന്റെ കഴുത്തിനു കുത്തി പിടിച്ചു, എന്റെ കരണം അടിച്ചു പൊട്ടിച്ച ആളാണ്. എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ..ഒന്നും ചെയ്തില്ലലോ എന്ന്.

ആത്മഗതം ആണെങ്കിൽ പോലും അല്പം ഉയർന്നു പോയിരുന്ന് അവളുടെ വാക്കുകൾ..

കാശി അതിനുള്ള മറുപടി ഒന്നും പറയാതെ കൊണ്ട് മിഴികൾ പൂട്ടി.
എങ്കിലും അവളുടെ വാക്കുകൾ കേട്ടപ്പോൾ അവനു വളരെ വിഷമം തോന്നി.

പാർവതി ആണെങ്കിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ്.

എല്ലാം കൂടി ഓർത്തപ്പോൾ അവൾക്ക് തല പെരുത്തു.
അതേ അവസ്ഥയിൽ ആയിരുന്നു കാശിയും.

ഇനി ഉള്ള ഓരോ ദിനവും കൂടുതൽ കൂടുതൽ സങ്കീർണ്ണമാകും എന്ന് അവനു അറിയാം.. പക്ഷെ പാർവതി…. ഇ lവളെ ഇത്തിരി ബോൾഡ് ആക്കണം..അച്ഛനും അമ്മയും കൊഞ്ചിച്ചു വഷളാക്കിയത് കൊണ്ട്, ഇപ്പോളും കുഞ്ഞുകളി മാറിയിട്ടില്ല… ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് തിരിച്ചു പ്രതികരിക്കാൻ പോലും അറിയില്ല…..എല്ലാം കേട്ട് കൊണ്ട് മുഖം കുനിച്ചു അങ്ങനെ നിൽക്കും.. അതാണ് അവൾക്ക് മേലുള്ള മറ്റുള്ളവരുടെ ബലഹീനതയും.ഇനി ദിവസം ചെല്ലും തോറും ശത്രുപക്ഷത്തിന്റെ ബലം കൂടി വരും..
എങ്ങനെ എങ്കിലും പാറുവിനെ ഇവിടെ നിന്നു മാറ്റണം… അതു താൻ തീരുമാനിച്ച കാര്യം ആണ്. അതുകൊണ്ട് ആണ് ഇങ്ങനെ ഒരു തീരുമാനം പോലും എടുത്തത്..
അത് ഒരിക്കലും തെറ്റായി പോകില്ല എന്ന് തനിക്ക് വ്യക്തമായി അറിയാം.കാരണം
ഇവള് കഴിവുള്ളവൾ ആണ്. പഠിച്ച വിഷയങ്ങളിൽ എല്ലാം ഒന്നാമത് എത്തിയവൾ,, വെറും ഒരു അടുക്കളകാരിയായി മാറാതെ കൊണ്ട് പാറുവിനെ അടിമുടി മാറ്റി എടുക്കണം…

ആലോചിച്ചു കൊണ്ട് കിടന്നപ്പോൾ ആണ് ഒരു തേങ്ങൽ ഉയർന്നു വരുന്നതായി അവൻ അറിഞ്ഞത്.

പെട്ടന്ന് അവൻ കാതോർത്തു.പക്ഷെ കണ്ണുകൾ അടച്ചു ഉറക്കം നടിച്ചു കിടന്നു.

ഞാൻ കാരണം ആണല്ലോ ഈ കുടുംബത്തിൽ ഈ പ്രശ്ങ്ങൾ എല്ലാം ഉണ്ടായത്..പാവം കാശിയേട്ടൻ, എല്ലാവരുടെയും മുന്നിൽ ഇന്ന് എനിക്ക് വേണ്ടി വാദിച്ചു. അതുകൊണ്ട് അല്ലേ അച്ഛൻ അടിച്ചത് പോലും…

തന്റെ വലത് കവിളിൽ ഒരു തണുത്ത കരസ്പർശം..

സോറി കാശിയേട്ടാ…..

അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ കവിളിൽ അധരം ചേർത്തതും കാശി വേഗം കണ്ണ് തുറന്നു.

പെട്ടന്ന് പാർവതി ഒന്ന് പകച്ചു പിന്നോട്ട് ആഞ്ഞതും കാശി അവളുടെ ഇടുപ്പിലൂടെ തന്റെ ഇടo കൈ ചുറ്റി.

ഒരു വേള അവളെ  വലിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു

“നേരം എത്ര ആയീന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ പാർവതി…”

തന്റെ ദേഹത്തു കിടന്ന് കുതറുന്നവളുടെ കാതോരം അവൻ മെല്ലെ ചോദിച്ചു..

“അത് പിന്നെ ഞാന്…. ഉറക്കം വരാഞ്ഞത് കൊണ്ട് ”

അവൾ വാക്കുകൾക്കായി പരതി

ഉറക്കം വരാത്തപ്പോൾ അടുത്ത് കിടക്കുന്ന ആളുടെ മുഖത്ത് ഉമ്മ വെയ്ക്കുന്ന സ്വഭാവം നിനക്ക് ഉണ്ടോ?

“ഇൽ… ഇല്ലാ..”

“പിന്നെ എന്താണ് ഇപ്പൊ ഇവിടെ നടന്നത് ”

“എനിക്ക്.. പെട്ടന്ന് ഓർത്തപ്പോൾ സങ്കടം വന്നു… അതാണ്…. ”

“ഹ്മ്മ്…. അത്രയ്ക്ക് സങ്കടപ്പെടാനും മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ… തന്നെയുമല്ല, ഒരു കുടുംബം ആകുമ്പോൾ ഇങ്ങനെ ഒക്കെ ആണ്, അല്പസ്വല്പം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും…. അതു കണ്ടില്ലാ കേട്ടില്ല എന്ന് ധരിക്കുക.”

അവൻ പറഞ്ഞപ്പോൾ പാറു മെല്ലെ തല കുലുക്കി.

“ആഹ്, എന്നാലേ എന്റെ ദേഹത്തു ഇങ്ങനെ കിടക്കാതെ കൊണ്ട് കിടന്നു ഉറങ്ങാൻ നോക്ക്, നേരം ഒരുപാട് ആയി ”

അവൻ പറഞ്ഞു നിറുത്തിയതും, പാറു പെട്ടന്ന് അകന്നു മാറിയ ശേഷം ചുവരിന് അഭിമുഖമായി കിടന്നു..

ചുണ്ടിൽ ഊറിയ പുഞ്ചിരിയേ അടക്കി പിടിച്ചു കൊണ്ട് അവളുടെ ചാരെയായി കാശിയും.

***
രാവിലെ പതിവ് പോലെ ഉണർന്ന് കുളിയൊക്കെ കഴിഞ്ഞ ശേഷം പാറു മുറിയിൽ തന്നെ ഇരിപ്പാണ്. താഴേക്ക് ഇറങ്ങി ചെല്ലാൻ അവൾക്ക് വല്ലാത്ത ഒരു പേടി പോലെ തോന്നി.

തലേ രാത്രിയിൽ ഇവിടെ അരങ്ങേറിയ സംഭവങ്ങൾ അത്രമാത്രം ആയിരുന്ന് അവളെ തളർത്തിയത്.

ഈ വീട്ടിൽ ആകെ കൂടി ഇത്തിരി സ്നേഹവും കരുണയും ഉള്ളത് അച്ഛന് ആയിരുന്നു. ഇന്നലെ അതിനും തീരുമാനം ആയി..

എന്തൊരു കഷ്ടം ആണെന്റെ ഭഗവാനെ…

നിന്റെ പരീക്ഷണം ആണോ അതോ ഒക്കെ എന്റെ വിധി ആണോ.
അവൾ അവിടെ കിടന്ന ഒരു കസേരയിൽ പോയിരുന്നു.

ഉറങ്ങി കിടക്കുന്ന കാശിയെ നോക്കി.

ഹോ… എന്തൊരു നിഷ്കു ആണ്..പാവം പോലെ അല്ലേ ഉറക്കം ..ഇന്നലെ ആണേങ്കിൽ ഈ കിടപ്പ് കണ്ടതും വിഷമം തോന്നി പോയി.. താൻ കാരണം അച്ഛന്റെ കൈയിൽ നിന്നു അടിയും മേടിച്ചു…അതാണ് ഒരു ഉം തരാൻ ശ്രെമിച്ചത്.. അതിനും എനിക്ക് കുറ്റം.

പെട്ടന്ന് ആയിരുന്നു അലാറം അടിച്ചതു.

ഹോ ഞെട്ടി പോയല്ലോ ന്റെ മഹാദേവാ…

അവള് എഴുനേറ്റ് ചെന്നു അത് എടുത്തു ഓഫ്‌ ചെയ്തതും കാശി  കണ്ണ് തുറന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button