കാശിനാഥൻ : ഭാഗം 38
രചന: മിത്ര വിന്ദ
“അമ്മേ……ഞാൻ പറഞ്ഞു തന്നാൽ മതിയോ എല്ലാവരോടും ”
പിന്നിൽ നിന്നും കാശിയുടെ അലർച്ച കേട്ടതും എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി.
അവൻ പാർവതി യുടെ അടുത്തേക്ക് നടന്നു വന്നു.
“പാറു… നമ്മള് പോയത് ഭട്ടതിരിപ്പാടിനെ കാണാൻ അല്ലായിരുന്നോ.. അയാള് പറഞ്ഞതും പ്രകാരം അല്ലേ നമ്മള് എല്ലാം പ്ലാൻ ചെയ്തത്..നാലു ദിവസം അടുപ്പിച്ചു കൂടോത്രം ചെയ്തപ്പോൾ ഞാൻ ഇവളുടേ കീശയിൽ ആയി ല്ലേ…”
തങ്ങളെ എല്ലാവരെയും കാശി കളിയാക്കുക ആണെന്ന് സുഗന്ധിക്ക് മനസിലായി..ദേഷ്യം നീയന്ത്രിച്ചു കൊണ്ട് അവർ മകനെ സൂക്ഷിച്ചു നോക്കി
“ആഹ്…അമ്മേ, അമ്മയ്ക്ക് അല്ലെ ഏറ്റവും കൂടുതൽ ഡൌട്ട് ഉണ്ടെന്ന് പറഞ്ഞത്…ഞാൻ എല്ലാം വിശദമായി പറഞ്ഞു തരാമേ. പിന്നെ ഇവിടെ വേറെ ആർക്കെങ്കിലും അറിയാനുണ്ടോ… അറിയേണ്ടവർ മാത്രം ഇവിടെ നിന്നാൽ മതി, അല്ലാത്തവർക്ക് ബോർ അടിക്കും…. അതാണ് കേട്ടൊ ”
അവൻ പറഞ്ഞു കഴിഞ്ഞതും പാറു മാത്രം അടുക്കളയിൽ നിന്നുമിറങ്ങാൻ ഭാവിച്ചു.
“ഹാ… അതെന്ത് പോക്കാണ് നീ പോകുന്നെ…. എന്നെ വാശികരിച്ചു എടുത്തതും പോരാ….. എന്നിട്ട് ഇപ്പൊ എസ്‌കേപ്പ് ആകാൻ നോക്കുന്നോ ”
കാശി ശബ്ദം ഉയർത്തിയതും പാറു ആണെങ്കിൽ പിടിച്ചു കെട്ടിയ പോലെ നിന്നു.
എന്നിട്ട് ദയനീയമായി അവനെ ഒന്ന് നോക്കി.
“എന്ത് പറ്റി പാറു..നിനക്ക് റൂമിലേക്ക് പോണോ..”
കാശി ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ നിൽക്കുക ആണ് ചെയ്തത്
“ആഹ് എന്നാൽ പിന്നെ വേഗം പോയി റെഡി ആയിക്കോ… ഓഫീസിലേക്ക് പോകേണ്ടത് അല്ലെ ”
അവൻ പറഞ്ഞതും പാറു വേഗം തന്നെ അടുക്കള വിട്ടു ഇറങ്ങി പോയി.
“ഓഫീസിലേയ്ക്കോ…..”
മനസിലാകാത്ത മട്ടിൽ സുഗന്ധി കാശിയോട് ചോദിച്ചു.
“ആഹ് അതേ അമ്മേ… പുതിയ കമ്പനി യുടെ CEO ആയ സ്ഥിതിക്ക് ഇനി പാറു എന്നും എന്റെ ഒപ്പം വരേണം..അവളെ എല്ലാം പഠിപ്പിച്ചു കൊടുക്കേണ്ടത് ഉണ്ട്.. തുടക്കം ആയത്കൊണ്ട് അവൾക്ക് ലേശം ബുദ്ധിമുട്ട് ഉണ്ടാവും ”
അവൻ ഡീറ്റൈൽ ആയിട്ട് അമ്മയോട് പറഞ്ഞു..
“അതെങ്ങനെ ശരിയാവും കാശി… അവളെ ജോലിക്ക് അയക്കാൻ വേണ്ടി ആണോ നീ വിവാഹം കഴിച്ചത് ”
“അല്ലാതെ പിന്നെ ഇവിടെ അടുക്കള ജോലിക്ക് നിർത്താൻ വേണ്ടി ആണെന്ന് ഞാൻ ആരോടേലും പറഞ്ഞിരുന്നോ…”
അവനു ദേഷ്യം വന്നു..
“ഹ്മ്മ്… അപ്പോൾ അച്ഛമ്മേ, അച്ഛമ്മയും മാളവിക ചേച്ചിയും ശ്രീപ്രിയ യും ഒക്കെ പാർവതി കൂടോത്രം ചെയ്തത് എവിടെയാണ് എന്നറിയാൻ നിൽക്കുവാ അല്ലേ..എന്നാൽ പിന്നെ വൈകാതെ തന്നെ ഞാൻ പറഞേക്കാം… എന്നിട്ട് വൈകാതെ ഓഫീസിലേക്ക് പോകണം.. അതുകൊണ്ടാ കേട്ടോ ”
അവൻ അമ്മയെ നോക്കി ഒന്ന് വെളുക്കനേ ചിരിച്ചു.
“സ്വന്തം ഭർത്താവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും, അവൻ പറയുന്നത് ഒക്കെ കേൾക്കുകയും,അനുസരിക്കുകയും,, മാത്രം ചെയ്യുന്ന ഒരു പാവം പെണ്ണാണ് എന്റെ ഭാര്യയായ ഈ നിൽക്കുന്ന പാർവതി, എന്നറിഞ്ഞപ്പോൾ ഇവളെ ഞാൻ മറ്റേന്തിനേക്കാൾ ഏറെ തിരിച്ചും സ്നേഹിച്ചു… അതിനേക്കാൾ ഉപരി ഇവളെ ഞാൻ പരിഗണിച്ചു. അത്രമാത്രം ഞങ്ങൾക്ക് ഇടയിൽ നടന്നുള്ളൂ…. അതിനാണ് ഇവിടെ എല്ലാവരും കൂടി ബഹളം വെയ്ക്കുന്നത് അല്ലേ…. ലേശം മനസമാധാനം അവൾക്ക് കൊടുക്കാൻ മാത്രമേ ഞാൻ നിങ്ങളോട് ഒക്കെ പറയുന്നുള്ളു. അതിനു പകരം വന്ന ദിവസം മുതൽക്കേ ഇന്നോളം അമ്മയടക്കം ബാക്കി ഉള്ളവർ ചേർന്നു പാർവതിയേ ദ്രോഹിക്കുവാൻ ശ്രെമിച്ചു കൊണ്ടേ ഇരിക്കുന്നു… പാർവതി ആണെങ്കിൽ ആരോടും മറുത്ത് ഒരക്ഷരം പോലും ഉരിയാടാതെ കൊണ്ട് എല്ലാം കേട്ട് നിൽക്കുന്നത് എല്ലാവർക്കും നല്ല ഏടായി താനും… അല്ലേ. അതുകൊണ്ട് ആണല്ലോ അമ്മ ഇങ്ങനെ കിടന്നു വഴക്ക് കൂടുന്നത്. അമ്മയ്ക്ക് സഹായത്തിനായി അസിസ്റ്റന്റ്ഉം ഉണ്ടല്ലോ… പിന്നെ എന്താ കുഴപ്പം അല്ലേ അമ്മേ… എന്നിട്ട് പാറു കൂടോത്രം എന്നെ മാറ്റി എടുത്തു അവളുടെ കീശയിലാക്കി എന്നൊരു ഡയലോഗും.. അപ്പോൾ പിന്നെ കാര്യങ്ങൾ തീർന്നല്ലോ അല്ലേ..”
അതും പറഞ്ഞു കൊണ്ട് അവനെ കി.തച്ചു..
“അമ്മക്ക് അത്യാവശ്യം വിദ്യാഭ്യാസവും വിവരവും ഒക്കെ ഉള്ളത് അല്ലേ… എന്നിട്ട് ആണോ ഈ കുടുംബത്തിൽ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നത്… നാണമില്ലേ അമ്മേ…. ഇത് പഴയ കാലം ഒന്നും അല്ല… ഇങ്ങനെ അമ്മായിമ്മ പോരു നടത്താൻ…
ചെ… നാട്ടുകാര് അറിഞ്ഞാൽ നാണക്കേട് അല്ലേ ”
കാശി പറയുന്നത് കേട്ട് കൊണ്ട് ഒരക്ഷരം പോലും മറുത്തു പറയാതെ വിളറി വെളുത്തു നിൽക്കുക ആണ് സുഗന്ധി…
“മോനെ കാശി… ഇവള് നിന്റെ അമ്മയല്ലെടാ…. സ്വന്തം മക്കൾക്ക് എന്തെങ്കിലും ആപത്തു വരുമോ എന്ന് ഭയന്ന് കൊണ്ട് ആവും അവര് ഓരോന്ന് പറയുന്നത്, നിന്റെ ആയുസും ആരോഗ്യവും അല്ലേ ഇവർക്ക് ഏറ്റവും പ്രധാനം , നീ അതൊക്കെ അങ്ങനെ കണ്ടാൽ മതി.”
“എന്ത് ആപത്തു ആണ് അച്ഛമ്മേ… ആ മുണ്ടയ്ക്കനും ആയിട്ട് ഉള്ള പ്രശ്നം ആണോ അതൊക്കെ നീറ്റ് ആയിട്ട് കൈകാര്യം ചെയ്യാൻ വ്യക്തമായി എനിക്ക് അറിയാം…അങ്ങനെ ബോധ്യം ഉള്ളത് കൊണ്ട് ആണ് ഞാൻ മുന്നോട്ട് ഇറങ്ങിയത് താനും.. വെറുതെ അതിന്റെ പേരിൽ ഓരോ കാര്യങ്ങൾ പറഞ്ഞു ഇവിടെ ആരും ഉടക്കാൻ നിൽക്കേണ്ട. ”
രംഗം അനുനയിപ്പിക്കാൻ വേണ്ടി അച്ഛമ്മ ഒരു ശ്രെമം നടത്തി എങ്കിലും അതും വിജയിച്ചില്ല.
“വിദ്യാഭ്യാസവും എം ബി ബി സ് ഉം എം ഡി യും ഒക്കെ ഉണ്ടായിട്ട് യാതൊരു കാര്യവും ഇല്ലന്നേ.. വേണ്ടത്, അല്പം വിവരവും വക തിരിവും ആണ്.. ശരിയല്ലേ അച്ഛമ്മേ…
കാശി പറഞ്ഞത് ശരിക്കും കൊണ്ട് പോയത്, മാളവികയ്ക്ക്
ആയിരുന്നു.അവളുടെ നെറ്റി ചുളിഞ്ഞു.
“അമ്മേ…. കാശി പറഞ്ഞത് ഒന്നും കേട്ട് കൊണ്ട് തിരിച്ചു പറയാനൊന്നും നിൽക്കേണ്ട കേട്ടോ.എന്തായാലും ഇവര് രണ്ടാളും കൂടി ഒരാഴ്ചയ്ക്ക് ഉള്ളിൽ താമസം മാറും എന്നല്ലേ ഇന്നലെ പറഞ്ഞത്.
സുഗന്ധി യുടെ തോളിലൂടെ കൈ ഇട്ട് കൊണ്ട് മാളവിക,കാശിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
“അർഹിക്കുന്നവർക്കും നിലവാരമുള്ളവർക്കും മാത്രമേ കാശിനാഥൻ മറുപടി നൽകൂ…. ”
എന്ന് പറഞ്ഞു കൊണ്ട് അവനും തിടുക്കത്തിൽ തന്റെ റൂമിലേക്ക് കയറി പോയി..
മകൻ പോകുന്നത് നോക്കി കടന്നൽ കുത്തേറ്റത് പോലെ സുഗന്ധി നിൽക്കുകയാണ്..
ഇത്രമാത്രം കാശി തന്നെ അപമാനിക്കും എന്ന് ഒരിക്കലും കരുതിയത് അല്ല. ഓർക്കും തോറും അവർക്ക് ദേഷ്യം ഇരച്ചു കയറി.
*
റൂമിലേക്ക് കയറി വന്നപ്പോൾ കണ്ടു എന്തൊക്കെയോ ആലോചനയോടു കൂടി ബെഡിൽ താടിക്ക് കയ്യും കൊടുത്തു കൊണ്ട് ഇരിക്കുന്ന പാർവതിയെ.
“പാർവതി ഇതേ വരെ ആയിട്ടും റെഡി ആയില്ലേ “?
അവന്റെ ശബ്ദം കേട്ടതും പാറു ചാടി പിരണ്ടു എഴുനേറ്റു.
“സമയം എട്ടു മണി ആവുന്നു.. വേഗം പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങാൻ നോക്ക് ”
അവൻ ഗൗരവത്തിൽ പാറുവിനെ നോക്കി പറഞ്ഞു
“ഞാൻ… ഞാൻ എവിടേക്കും വരുന്നില്ല കാശിയേട്ടാ ”
“മ്മ്… അതെന്താ ”
“അത് പിന്നെ… എനിക്ക് താല്പര്യം ഇല്ല…”
“നിനക്ക് പിന്നെ എന്താണ് താല്പര്യം ഉള്ളത്.. കേൾക്കട്ടെ ”
“എനിക്ക് ഈ വീട്ടിൽ കഴിയാനാണ് താല്പര്യം…ഇവിടെ അച്ഛമ്മയൊക്കെ ഉണ്ടല്ലോ.. ഞാൻ ഇവിടെ കൂടിക്കോളം..അല്ലാതെ ഓഫീസിലേക്ക് ഒന്നും വരുന്നില്ല..”
തീരുമാനിച്ചു ഉറപ്പിച്ചത് പോലെ പാറു അവനോടായി പറഞ്ഞു..
“അതൊന്നും ശരിയാവില്ല പാർവതി… താനും കൂടി വന്നേ മതിയാവു… തനിക്ക് വേണ്ടി ആണ് ഞാന് തന്റെ അച്ഛന്റെ കമ്പനി തിരിച്ചു പിടിച്ചത് പോലും… അത് ഡെവലപ്പ് ചെയ്തു കൊണ്ട് വരണം..”
“ഞാൻ എവിടേക്കും വരില്ല, കാശിയേട്ടൻ പൊയ്ക്കോളു പ്ലീസ്…..”
“നീ വരികയും ചെയ്യും, ആ കമ്പനിയിൽ പ്രവർത്തിക്കുകയും ചെയ്യും… ഇത് പറയുന്നത് കാശിനാഥൻ ആണ് പാർവതി ”
“കാശിയേട്ടാ.. പ്ലീസ്… എന്നെ നിർബന്ധിക്കരുതേ”
“പാർവതി….. കാശിനാഥന് ഒരു വാക്കേ ഒള്ളു…പത്തു മിനിറ്റ്.. അതിനുള്ളിൽ റെഡി ആയി നിന്നോണം.. Ok…”
കാശിയുടെ വാക്കുകൾ കേട്ടു കൊണ്ട് പാറു വിഷമത്തോടെ അവനെ നോക്കി.
പാർവതി ഇനി ഓഫീസിലേക്ക് പോയി തുടങ്ങിയാൽ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ഉള്ളത് അവൾക്ക് വ്യക്തമായി അറിയാം.. അതുകൊണ്ട് ആണ് അവൾ ഒഴിഞ്ഞു മാറിയത് പോലും..പക്ഷെ അങ്ങനെ വീട്ടുകാരുടെ ഇഷ്ടത്തിന് നിൽക്കാൻ വേണ്ടി അല്ല താൻ ഇവളെ വിവാഹം കഴിച്ചു കൊണ്ട് വന്നത്,
ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് തിരിയുമ്പോഴും അവൻ കണ്ടു സങ്കടത്തോടെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ….കാത്തിരിക്കൂ………