Novel

കാശിനാഥൻ : ഭാഗം 48

രചന: മിത്ര വിന്ദ

തങ്ങളുടെ പുതിയ ഫ്ലാറ്റ് ഒക്കെ കാണിച്ചു കൊടുത്ത ശേഷം കാശി ആണെങ്കിൽ പാറുവിനെയും കൂട്ടി വീട്ടിലേക്ക് പോന്നിരുന്നു.

വൈകുന്നേരം ലക്ഷ്മി പൂജ ഉണ്ട്, അതിനു മുന്നേ റെഡി ആയി വീണ്ടും ഇവിടേക്ക് വരണം.

അതുകൊണ്ട് ആയിരുന്നു തിടുക്കത്തിൽ പോന്നത് പോലും.

പാറു ആണെങ്കിൽ ഫ്ലാറ്റ്നെ കുറിച്ചു വാ തോരാതെ വർണ്ണിക്കുകയാണ്.

അവൾക്ക് ഒരുപാട് ഇഷ്ടം ആയി എന്നുള്ളത് കാശിക്ക് മനസിലായി

അതേ, തനിക്ക് വേണ്ടതും ഇവളുടെ സന്തോഷവും ഇഷ്ടങ്ങളും ഒക്കെയാണ്.

അവൻ പുഞ്ചിരിച്ചു
*
ആരാണാവോ വന്നത്.ഏടത്തി യുടെ വീട്ടുകാരൊ മറ്റൊ ആണോ ഇനി.

മുറ്റത്തു അപരിചിതമായ ഒരു വാഹനം കിടക്കുന്നത് കണ്ടപ്പോൾ കാശിക്ക് സംശയം തോന്നി…

പാർക്കിംഗ് ഏരിയ യിലേക്ക് തങ്ങളുടെ ഇന്നോവ കയറ്റി ഇട്ട ശേഷം കാശി നെറ്റി അല്പം ചുളിച്ചു കൊണ്ട് ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.ഒപ്പം പാറുവും.

ശിവദാസ് അങ്കിൾ, പിന്നാലെ ആന്റി യും കൂടെ അകത്തു നിന്നും ഇറങ്ങി വന്നതും അവൾ ഒരു മരപ്പാവ കണക്കെ കാശി യുടെ പിന്നാലെ സിറ്റ് ഔട്ട്‌ ഇലേക്ക് കയറി ചെന്നു..

“പാറു ”
അങ്കിൾ വിളിച്ചതും അവളുടെ മിഴികൾ നിറഞ്ഞു.

അവസാനം ആയിട്ട് തങ്ങളെ എല്ലാവരെയും കാണുവാൻ വന്ന നിമിഷം ആയിരുന്നു അവൾ ഓർത്തത്.

ഒന്ന് സഹായിക്കുവാൻ ശ്രെമിച്ചത് ആയിരുന്നു തന്റെ പാവം അച്ഛൻ.

ഒടുവിൽ..

ഒന്നും മിണ്ടാതെ കൊണ്ട് പാറു അവരെ തുറിച്ചു നോക്കി.

കലങ്ങിയ മിഴികൾ കാഴ്ച്ച മറയ്ക്കുകയാണ്.

എവിടെ എങ്കിലും വീണു പോവുമോ എന്ന് ഭയന്ന് കൊണ്ട് അവൾ കാശിയെ വേഗം പിടിച്ചു.

“ഹെലോ കാശിനാഥൻ, എന്റെ ശിവദാസ് മേനോൻ, ഇത് എന്റെ വൈഫ് ഗീത.. ഞങ്ങൾ പാർവതിയെ അറിയും ”

ഹ്മ്മ്… പാർവതി എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്, വരൂ..അകത്തേയ്ക്ക് . ഇരിയ്ക്കാം ..
എന്ന് പറഞ്ഞു കൊണ്ട് അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
അവിടെ അപ്പോൾ ജാനകി ചേച്ചി മാത്രം ഉണ്ടായിരുന്ന്ള്ളൂ.
ചേച്ചി എല്ലാവരും എവിടെ പോയി, അമ്മ ഇല്ലേ ഇവിടെ.
അതിഥികൾക്ക് കുടിയ്ക്കുവാൻ ഉള്ള ജ്യൂസും ആയിട്ട് ഇറങ്ങി വന്നത് ആയിരുന്നു ചേച്ചി. അപ്പോളാണ് കാശിയെ കണ്ടത്.

“സുഗന്ധി ക്കുഞ് ആരെയോ കാണാൻ വേണ്ടി പുറത്തേക്ക് പോയതാ, ഇപ്പൊ എത്തും. മാളുമോളും കൈലാസ് മോനും കൂടി പുറത്തേക്ക് പോയത് ആയിരുന്നു മോനെ..

ഹ്മ്മ്
ഒന്ന് മൂളിയ ശേഷം, അവൻ ആണെങ്കിൽ അവരുടെ കൈയിൽ നിന്നും ട്രേ മേടിച്ചു കൊണ്ട് ശിവദാസന്റെയും രേഖയുടെയും നേർക്ക് നീട്ടി..

പാറുവിനെ പിടിച്ചു രേഖ തന്റെ അരികത്തായി ഇരുത്തി.

എന്റെ പൊന്നുമോളോട് എന്താണ് പറയേണ്ടത് എന്നുപോലും അറിയാതെ വിഷമിക്കുകയാണ് ഞങ്ങൾ…. സത്യം ആയിട്ടും ഇങ്ങനെ ഒക്കെ സംഭവിയ്ക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയത് അല്ല മോളെ…. ഈശ്വരൻ ആണേൽ സത്യം, ഞങ്ങൾക്ക് ഇങ്ങനെ ഒരു വിധി വന്നു പോയി, അതുകൊണ്ട് മാത്രം ആണ് ഇന്ന് ഈ നിലയിൽ കാര്യങ്ങൾ എത്തിയത്. നിന്നോട് ക്ഷമ പറയാൻ പ്പോലും ഉള്ള അർഹത ഇല്ല ഞങ്ങൾക്ക്..

വിങ്ങി പൊട്ടികൊണ്ട് രേഖ പറഞ്ഞു.

പാറു ആണെങ്കിൽ അനങ്ങാതെ ഇരിക്കുകയാണ്.

രേഖ പറയുന്നത് ഒക്കെയും അവൾ കേൾക്കുന്നുണ്ടോ എന്ന് പോലും സംശയിച്ചു കൊണ്ട് ആണ് കാശി നിൽക്കുന്നത്.

ആ സമയത്ത് സുഗന്ധി എത്തി ചേർന്നത്.

ശിവദാസനും രേഖയും ഒക്കെ പാറുവിന്റെ ഫാമിലി ഫ്രണ്ട് ആണെന്ന് പറഞ്ഞു കാശി ആയിരുന്നു അമ്മയെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്..

അവർ ഇരുവരും ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു കൈകൾ കൂപ്പി തൊഴുതു.

വളരെ പ്രൗഡിയോട് കൂടി നിന്ന രേഖ യേ കണ്ടതും സുഗന്ധി ഒന്ന് പുഞ്ചിരി തൂകി..

ഇരിയ്ക്ക് കേട്ടോ
.. ഇരുന്നു സംസാരിക്കാം,ഞാനേ ഒന്ന് ക്ലബ്‌ വരെ പോയത് ആയിരുന്നു, ചെറിയൊരു മീറ്റിംഗ്, എന്ന് പറഞ്ഞു കൊണ്ട് സുഗന്ധി യും അവരുടെ ഒപ്പം ഇരുന്നു.

ഉള്ളിന്റെ ഉള്ളിൽ പാർവതി യേ കണ്ണിനു കാണത്തില്ല എങ്കിലും അവളുടെ വേണ്ടപ്പെട്ട ആളുകൾ വരുമ്പോൾ താൻ നല്ലോരു അമ്മായിമ്മ ആണെന്ന് വേണ്ടേ പറയിപ്പിക്കാൻ. അതുകൊണ്ട് സുഗന്ധി വളരെ താല്പര്യപൂർവ്വം അവരോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു..

കാശിനാഥന്റെ വീട്ടുകാർക്ക് ഒന്നും തങ്ങളും പാർവതി യുടെ അച്ഛനും ആയി നടന്ന ഇടപാടുകൾ അറിയില്ല എന്നുള്ളത് അവർക്ക് വ്യക്തമായി. അതുപോലെ ആയിരുന്നു സുഗന്ധി യുടെ സംസാരം.

ആ സമയം കൊണ്ട് കൈലാസും മാളവിക യും ഒക്കെ എത്തി. പിന്നാലെ മൂർത്തി യും.

എല്ലാവരോടും സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ ശിവദാസ് ആയിരുന്നു പറഞ്ഞു കേൾപ്പിച്ചത്…

അയാൾക്ക് ബിസിനസിൽ ഉണ്ടായ നഷ്ടവും, അതുപോലെതന്നെ പാറുവിന്റെ അച്ഛനോട് സാമ്പത്തിക സഹായം ചോദിച്ച് ചെന്നതും, അദ്ദേഹം സഹായിച്ചതും ഒക്കെ വള്ളി പുള്ളി വിടാതെ കൊണ്ട് ശിവദാസൻ പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ കാശിയുടെ വിവാഹാലോചന വന്നതും, ധൈര്യമായി തന്നെ അതുറപ്പിച്ചു കൊള്ളുവാൻ,  ശിവദാസൻ മാർക്ക് നൽകിയതും ഒക്കെ പറഞ്ഞപ്പോൾ പാറുവിന്റെ ഉള്ളം വെന്തു നീറി..

മാപ്പ് ചോദിക്കുവാൻ ഉള്ള അർഹത ഇല്ലെന്ന് ഉള്ളത് വ്യക്തമായി അറിയാo പക്ഷെ പാറുട്ടി… അങ്കിൾനു വേറെ ഒരു നിവർത്തി യും ഇല്ലാതെ പോയി. എന്നാൽ അതിനു പകരമായി അവർ രണ്ടാളും കൂടി… ആ
പൂർത്തിയാക്കും മുന്നേ അയാൾ പൊട്ടിക്കരഞ്ഞു

എല്ലാവരും ഞെട്ടി തരിച്ചു നിൽക്കുകയാണ്.

ഇത് എന്തൊക്ക ആണ് കേൾക്കുന്നെ,ന്റെ ഭഗവാനെ ഓർക്കാൻപോലും വയ്യാല്ലോ, പാവം എന്റെ പാറു മോള്..ഒറ്റയ്ക്ക് എല്ലാം സഹിച്ചുല്ലോ

മൂർത്തിയ്ക്ക് അവളുടെ അവസ്ഥ ഓർത്തപ്പോൾ ഒരുപാട് സങ്കടം തോന്നിപ്പോയി.

ഒരു ശില പോലെ ഇരിയ്ക്കുന്ന പാറുവിനെ ഏറെ സങ്കടത്തോടെ എല്ലാവരും നോക്കി, മാളവിക ഒഴികെ…

പാറുവിന്റെ അച്ഛന് ബിസിനസിൽ എന്തെങ്കിലും നഷ്ടം വന്നു കാണും എന്നും അതുകൊണ്ട് ആവും സ്ത്രീധന തുക നൽകാതെ ആത്മഹത്യ ചെയ്തത് എന്നും ഒക്കെ ആയിരുന്നു എല്ലാവരും കരുതിയത്.
പക്ഷെ ഇതിന്റെ പിന്നിൽ ഇങ്ങനെ ഉള്ള കളികൾ ഉണ്ടായിരുന്നു എന്നുള്ളത് ശിവദാസ് പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് പോലും.

മോളെ.. നീ എന്തെങ്കിലും ഒരു വാക്ക് പറയു കുട്ടി, ഇല്ലെങ്കിൽ ഞങ്ങൾ രണ്ടാളും നെഞ്ച് പൊട്ടി മരിയ്ക്കും.

രേഖ അവളെ പിടിച്ചു കുലുക്കി.

ഞാൻ ഇനി എന്ത് പറയാൻ ആണ് ആന്റി, നഷ്ടങ്ങൾ മുഴുവൻ സംഭവിച്ചത് എനിക്ക് അല്ലെ….

ഒടുവിൽ അവൾ ചുണ്ടനക്കി.

“മോളെ, ആ നഷ്ടത്തിനു പകരം ആയി യാതൊരു പ്രായശ്ചിതവും ഇല്ലെന്ന് ഉള്ളത് അറിയാം… എന്നാലും ഒരിക്കൽ പോലും കരുതി ഇല്ല മോളെ, ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്.

എന്റെ അച്ഛൻ വേറെ എന്തും സഹിയ്ക്കും അങ്കിൾ, പക്ഷെ മാന നഷ്ടം ഉണ്ടായപ്പോൾ, എല്ലാവരുടെയും മുന്നിൽ അച്ഛൻ വാക്കിന് വില ഇല്ലാത്തവൻ ആയി, വലിയ ബിസിനസ്‌ മാൻ ആയിട്ട് സ്വന്തം മകളെ പറഞ്ഞ സ്ത്രീധന കൊടുത്തു കെട്ടിക്കാൻ പറ്റാതെ, ആളുകളുടെ മുന്നിൽ വെറും ഒരു നാണം കെട്ടവൻ ആയി മാറി..

വിവാഹ ദിവസം ഓഡിറ്റോറിയത്തിൽ പുറപ്പെടുന്ന നേരം വരെയും എന്റെ അച്ഛൻ പ്രതീക്ഷയോടെ കാത്ത് ഇരുന്നു.

ഒരു നൂറു തവണ എങ്കിലും അച്ഛൻ വാതിൽക്കലേക്ക് ഓടി വരും, അങ്കിൾ വരുന്നുണ്ടോ എന്നറിയാൻ വേണ്ടി….

അങ്കിൾ ചതിക്കില്ല എന്ന് എന്റെ അച്ഛൻ അത്രമേൽ വിശ്വസിച്ചു..

എന്നിട്ട് ഒടുവിൽ

. എന്റെ പാവം അച്ഛനും അമ്മയുംകൂടി…

പാറു തന്റെ മുഖം പൊത്തി പിടിച്ചു കൊണ്ട് വിങ്ങി കരഞ്ഞു.

കാശിയാണ് ചെന്നു അവളെ പിടിച്ചു എഴുനേൽപ്പിച്ചത്..

പാർവതിയുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട… ഇയാളെ മാത്രം മതി, ഇയാൾ ആണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം, അതുകൊണ്ട് സ്ത്രീധനം തരാം എന്ന് പറഞ്ഞു പറ്റിച്ചു എന്നൊന്നും കരുതി ഇവളെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല കേട്ടോ..

അവളെ ചേർത്ത് പിടിച്ചു കൊണ്ട് കാശി ഇരുവരെയും നോക്കി പറഞ്ഞു.
അവൾ അപ്പോളേക്കും അവന്റെ ദേഹത്തേയ്ക്ക് ചാരി നിന്നു.

പാറു ആകെ ക്ഷീണിത ആണെന്ന് അവനു തോന്നി.ഒരു തൂവലിന്റെ ഭാരം പോലും ഇല്ലായിരുന്നു അവൾക്ക് അപ്പോൾ.

“പാർവതി ആകെ ടയേഡ് ആണ്, ഞാൻ ഇയാളെ റൂമിൽ കൊണ്ട് പോയി കിടത്തിയിട്ട് വരാം..

ശിവദാസനെ നോക്കി കാശി പറഞ്ഞു.

മോനെ… ഞങ്ങളും ഇറങ്ങുവാ…. ഒരു മിനിറ്റ്.. ഇപ്പൊ വരാമേ.. എന്ന് പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി പോയി..

എല്ലാ മിഴികളും അയാൾക്ക് പിന്നാലെയും.
നാലഞ്ച് വലിയ ബാഗുകൾ അയാൾ എടുത്തു കൊണ്ട് സിറ്റ് ഔട്ടിലേക്ക് മാറി മാറി വെച്ചു.

രേഖാ.. ഒന്നു വരൂ..

അയാളുടെ ശബ്ദം കേട്ടതും ഭാര്യ വേഗം പുറത്തേക്ക് ചെന്നു.

ഇതൊക്കെ കൂടി അകത്തേക്ക് വെയ്ക്ക് കേട്ടോടോ..

അയാൾ പറഞ്ഞതും രേഖ അതെല്ലാം കൊണ്ടുപോയി സ്വീകരണ മുറിയിൽ കിടന്ന മേശമേൽ വെച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button