കാശിനാഥൻ : ഭാഗം 54

കാശിനാഥൻ : ഭാഗം 54

രചന: മിത്ര വിന്ദ

കാശിയേട്ടാ, ഞാൻ വെറുതെ..... കുറുകി കൊണ്ട് അവൾ അവനെ നോക്കി. മൊത്തത്തിൽ അങ്ങട് ഞെക്കി കൊല്ലാൻ തോന്നുന്നുണ്ട്, പക്ഷെ നാളെയാണ് അമ്പലത്തിൽ ആറാട്ട്.. അതിനു എല്ലാ തവണയും കുടുംബത്തിൽ ഉള്ളവർ ഒക്കെ നോയമ്പ് എടുത്തു ആണ് പോകുന്നത്.. അത് തെറ്റിക്കാൻ പാടില്ലല്ലോ.... എന്ന് കരുതി ശ്വാസം എടുത്തു വലിച്ചു കൊണ്ട് കാശി അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു. നാളെ നമ്മൾക്ക് ഓഫീസിൽ പോയിട്ട് ഉച്ച ആകുമ്പോളേക്കും തിരിച്ചു വരണം കേട്ടോ പാറു.... അവൻ പറഞ്ഞപ്പോൾ പാറു മുഖം ഉയർത്തി കാശിയെ നോക്കി. "നാളെ ഉച്ചയ്ക്ക് ശേഷം അമ്പലത്തിൽ പോകണം, ആറാട്ട് പുറപ്പാട് 3മണിക്കാ.... ആ സമയത്ത് നമ്മുടെ കുടുംബത്തിൽ എല്ലാരും കാണണം...." .. "ഹ്മ്മ്.... പോകാം ഏട്ടാ.." "മ്മ്.... നാളെ നീയ് സെറ്റ് സാരീ ഉടുത്താൽ മതി കേട്ടോ...." "ങ്ങെ... സാരീയൊ... എനിക്ക് സാരീ ഉടുക്കാൻ ഒന്നും അറിയില്ല ഏട്ടാ....".. അവന്റെ ദേഹത്തു നിന്നും പിടഞ്ഞു എഴുനേറ്റ് കൊണ്ട് പാറു പറഞ്ഞു. "സാരീ ഉടുക്കാൻ ഒന്നും വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല പാറു.. ഞാൻ ഹെല്പ് ചെയ്തു തരാം.. പോരേ " യ്യോ... വേണ്ടായേ....ഞാൻ തനിയെ ഉടുത്തോളം...... പെട്ടന്ന് അവൾ ഇരു കയ്യും കൂപ്പി അവനെ കാണിച്ചു. "നിനക്ക് ഉടുക്കാൻ അറിയില്ലെന്ന് പറഞ്ഞിട്ട്....." "ജാനകി ചേച്ചിയോട് ചോദിച്ചു ഉടുത്തോളം...അപ്പൊ കുഴപ്പമില്ലല്ലോ " "ആഹ് അതൊക്കെ നിന്റെ ഇഷ്ടം..ഒന്ന് സഹായിക്കാം എന്ന് വെച്ചപ്പോൾ ഒടുക്കത്തെ ജാഡ...." ഒരു വശം ചെരിഞ്ഞു കൊണ്ട് മിഴികൾ പാതി ചിമ്മി ക്കൊണ്ട് അവൻ പാറുവിനെ നോക്കി പറഞ്ഞു. "സാരീ ഉടുത്തു വന്നാൽ പോരേ മാഷിന്.. അത് ഞാൻ ഏറ്റു... ഇപ്പൊ കിടന്ന് ഉറങ്ങാൻ നോക്കുന്നെ...." എന്ന് പറഞ്ഞു കൊണ്ട് അവളും കാശിയുടെ അടുത്തേക്ക് ചേർന്നു കിടന്നു. നിന്നേ സാരീ ഉടുപ്പിക്കണം എന്നൊരു ആഗ്രഹം ഉണ്ടെങ്കിൽ ഈ കാശിനാഥൻ അത് നാളെ നിറവേറ്റുക തന്നെ ചെയ്യൂ മോളെ പാറുവേ.... മനസിൽ മെല്ലെ മന്ത്രിച്ചു കൊണ്ട് കാശി അവളെ അല്പം കൂടി ചേർത്ത് പിടിച്ചു കിടന്നു. *** ഓഫീസിലേക്ക് പോകാനായി 8മണി ആയപ്പോൾ കാശി യും പാറുവും കൂടി റെഡി ആയി വന്നു. ചേച്ചി... ഇന്ന് ഉച്ച ആകുമ്പോൾ ഞങ്ങൾ എത്തും കേട്ടോ.. എന്നിട്ട് നമ്മൾക്ക് മൂന്നു പേർക്കും കൂടി അമ്പലത്തിലേക്ക് പോകാം....എന്നേ സാരീ ഉടുപ്പിക്കാൻ ഹെല്പ് ചെയ്യണേ ജാനകി ചേച്ചി യെ ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ട്, പാറു കാശിയുടെ പിന്നാലെ ഇറങ്ങിയത്. പോകും നേരത്തു പാത്തുകുട്ടി എഴുനേറ്റൊ എന്ന് അറിയുവാൻ വേണ്ടി പാറു റസിയ യുടെ ഫ്ലാറ്റിലേക്ക് പോകാൻ തുടങ്ങി എങ്കിലും കാശി അവളെ തടഞ്ഞു. ഇനി വെറുതെ ആ കുട്ടിയെ കരയിക്കാൻ വേണ്ടി, നീ ഇങ്ങോട്ട് നടക്കു പാറുട്ടാ..... അവൻ തന്റെ മുഖത്ത് അല്പം ദേഷ്യം വരുത്തി കൊണ്ട് പാറുവിനെ നോക്കി. "എന്നാൽ പിന്നെ ഉച്ചയ്ക്ക് ആവട്ടെ അല്ലേ ഏട്ടാ...." "ഹ്മ്മ്....." ദീർഘമായി ഒന്ന് മൂളി കൊണ്ട് ലിഫ്റ്റിൽ കയറി കൊണ്ട് അവൻ പാർക്കിംഗ് ലേക്ക് വിരൽ അമർത്തി. അച്ഛൻ ഓഫീസില് ഇന്നും  എത്തില്ലായിരിയ്ക്കും അല്ലേ ഏട്ടാ.. ഓഫീസിലേക്ക് ഉള്ള യാത്രയിൽ പാറു അവനെ നോക്കി ചോദിച്ചു. " ഇന്നുടെ അച്ഛൻ അവധി ആകും....ആഹ് പിന്നെ നമുക്ക് ചിലപ്പോൾ ഒരു ബിസിനസ്‌ ട്രിപ്പ്‌ പോകേണ്ടി വരും കേട്ടോ " "ങ്ങെ... എവിടേയ്ക്ക് ആണ്.. ഒഫീഷ്യൽ ട്രിപ്പ്‌ ആണോ ഏട്ടാ..." "ഹേയ്,ഒഫീഷ്യൽ ഒന്നും അല്ല... എന്നാലും പറയുമ്പോൾ അങ്ങനെ അങ്ങ് പറയാം എന്നേ ഒള്ളു....." "എവിടേയ്ക്കാ ഏട്ടാ " "അതൊക്കെ സർപ്രൈസ് ആണ്... പക്ഷെ വേറൊരു പ്രശ്നം ഉണ്ട് പാറു.... ചിലപ്പോൾ അതിനു മുന്നേ എനിക്ക് ചെന്നൈ വരെയും ഒന്ന് പോണം..." "അതെന്ന ഏട്ടാ.. ഉടനെ ഉണ്ടോ " "വരട്ടെ... നോക്കാം, അച്ഛനോട് കൂടെ ആലോചിച്ചു വേണം ചെയ്യാൻ.... അതാണ് " "മ്മ്......." ഓഫീസിൽ എത്തിയതും ഇരുവരും തങ്ങളുടെ ക്യാബിനിലേക്ക് നീങ്ങി. ആകെ തിരക്കിൽ ആയിരുന്നു ഉച്ച വരെയും രണ്ടാളും.. അതിനോടിടയ്ക്ക് അച്ഛനും അമ്മയുമൊക്കെ കാശിയെ വിളിച്ചു അമ്പലത്തിലേക്ക് വരാൻ ഓർമിപ്പിച്ചു.. മൂന്നു മണി ആകുമ്പോൾ എത്താം എന്നാണ് അവൻ അവരെ അറിയിക്കുകയും ചെയ്‌തത്. പാർവതിയ്ക്ക് അത്യാവശ്യ വേണ്ട ആഭരണം ഒക്കെ എടുത്തു വെച്ചിട്ട് ബാക്കിഎല്ലാം ബാങ്ക് ലോക്കറിൽ വെയ്ക്കാൻ വേണ്ടി അച്ഛൻ അറേഞ്ച് ചെയ്തിട്ടുണ്ട് എന്ന് പാർവതി യെ ഇടയ്ക്ക് കണ്ടപ്പോൾ കാശി അറിയിച്ചു. അച്ചന്റെ ഇഷ്ടം പോലെ ചെയ്തോളാൻ ആയിരുന്നു പാർവതി അവനു മറുപടി നൽകിയത്.. ** മാളവികയുടെ അമ്മയും അച്ഛനും ഒക്കെ കാലത്തെ തന്നെ എത്തി ചേർന്നത് ആണ് തറവാട്ടിൽ. ഉത്സവത്തിന് വേണ്ടി അവരെ പ്രേത്യേകം ക്ഷണിച്ചിട്ടുണ്ട് സുഗന്ധി. പട്ടു സാരിയും പത്രാസും അണിഞ്ഞു ആയിരുന്നു മാളവികയുടെ അമ്മ എത്തിച്ചേർന്നത്. മെറൂൺ നിറം ഉള്ള സാരീ ചുറ്റി, കുറെ മുല്ലപ്പൂ ഒക്കെ ചൂടി, ചുവന്ന വട്ടപൊട്ടും തൊട്ടു കൊണ്ട് ചുണ്ടിൽ ചായം ഒക്കെ തേച്ചു ആയിരുന്നു അവരുടെ വരവ്. മാളവികയ്ക്കും കൈലാസിനും അന്ന് അത്യാവശ്യ ആയിട്ട് ഹോസ്പിറ്റലിൽ എത്തണമായിരുന്നു. അതുകൊണ്ട് അവരും ഉച്ചയ്ക്ക് ശേഷം വീട്ടിൽ എത്തിക്കോളാം എന്നാണ് അറിയിച്ചത്.. ജാനകി ചേച്ചി പോയതു കൊണ്ട് പുതിയ ഒരു വേലക്കാരിയെ ഒക്കെ ആയിട്ട് ആണ് മാളുവിന്റെ അമ്മ വന്നത്. അത് കൂടി കണ്ടപ്പോൾ സുഗന്തിക്ക് സന്തോഷം ഇരട്ടിച്ചു. രണ്ടു ദിവസം അടുക്കളയിൽ കേറി ജോലി എടുത്തപ്പോൾ അവർക്ക് ആകെ ദേഷ്യം ആയിരുന്നു. മിക്കപ്പോളും അത് മൂർത്തിയുടെ മുന്നിൽ അവർ തീർത്തത്. എന്തായാലും വന്ന സെർവന്റ് നല്ല കിടിലൻ ഒരു സ്ത്രീ ആയിരുന്നു. ഞൊടിയിട കൊണ്ട് ഊണ് എല്ലാം അവൾ റെഡി ആക്കി കൊടുത്തു. കൃത്യം ഒരു മണി ആയപ്പോൾ വലിയൊരു സദ്യ വട്ടം മേശമേൽ നിരന്നു കഴിഞ്ഞു. ആ സമയത്ത് ആയിരുന്നു കൈലാസും മാളുവും എത്തി ചേർന്നത്. മമ്മി....ഒരുപാട് നേരം ആയല്ലേ വന്നിട്ട്, ബോർ അടിച്ചോ മമ്മിക്ക്.... ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു കൊണ്ട് മാളു ചോദിച്ചു. ഹേയ്...... എനിക്ക് യാതൊരു ബോർ അടിയും ഇല്ലായിരുന്നു മോളെ.. സുഗന്ധി ചേച്ചിയും ആയിട്ട് ഞാൻ നല്ല കമ്പനി ആയിരുന്നു.... അവർ പറഞ്ഞതും സുഗന്തിയുടെ മുഖം ഇരുണ്ടു. ഈ പെണ്ണുംപിള്ള എന്തിനാ എന്നേ ചേച്ചി, പീച്ചി എന്നൊക്കെ വിളിക്കുന്നെ, അവരുടെ ഒപ്പം പ്രായംപോലും ഇല്ലാലോ എനിക്ക്... പിറു പിറുത്തു കൊണ്ട് സുഗന്ധി ഭർത്താവിന്റെ അടുത്തേക്ക് ചെന്നു. "എന്താണ് സുഗന്ധി നീയീ പറയുന്നത്, എന്തെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് മനസിലാകുന്ന ഭാഷയിൽ അല്പം ഉച്ചത്തിൽ പറഞ്ഞു കൂടെ നിനക്ക് " "ന്റെ കൃഷ്ണേട്ടാ, മാളുവിന്റെ അമ്മ എന്നേ ഏത് സമയവും ചേച്ചി എന്ന് വിളിച്ചു പിന്നാലെ നടക്കുന്നത്, എനിക്ക് അത് ഒട്ടും പിടിക്കുന്നില്ല കെട്ടോ... ഇവർക്ക് ഇത് എന്തിന്റെ കേടാ...അവളൊരു ചെറുപ്പക്കാരി വന്നേക്കുന്നു " പല്ലിരുമ്മി കൊണ്ട് സുഗന്ധി അയാളെ നോക്കി. അത് കേട്ടതും കൃഷ്ണ മൂർത്തി പൊട്ടിചിരിച്ചു. എടോ ഭാര്യേ.... അത് അവർക്ക് നിന്നെ കാണുമ്പോൾ കുശുമ്പ് തോന്നുന്നത് കൊണ്ട് ആണന്നെ.. നീ ഇതൊക്കെ കാര്യം ആയിട്ട് എടുത്തോ.... കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന, ഭാര്യയുടെ അടുത്തേക്ക് ചെന്നു അയാൾ പിന്നിൽ നിന്നും ഒന്ന് ചേർത്തു പിടിച്ചു. യ്യോ... കൃഷ്ണേട്ടാ... വിട്.. പിള്ളേരെങ്ങാനും കാണും... സുഗന്ധി പെട്ടന്ന് തന്നെ ഡോറിന്റെ വശത്തേയ്ക്ക് നോക്കി കൊണ്ട് പിന്നോട്ട് മാറി. "പ്രായം എത്ര ആയീന്നു അറിയോ, ഇത്തിരി ശൃംഗാരം കൂടുന്നുണ്ട് കേട്ടോ..." ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് സുഗന്ധി കുളിച്ചു ഫ്രഷ് ആവാനായി വാഷ് റൂമിലേക്ക് പോയി. പ്രായവും ശൃംഗാരവും തമ്മിൽ എന്ത് ബന്ധം ആണുള്ളത്.... അഥവാ ഉണ്ടെങ്കിൽ തന്നെ പ്രായം കൂടുമ്പോൾ അല്ലേ ശൃംഗാരവും തീവ്രം ആകുന്നത്.. ഒരു ചിരിയാലേ അയാൾ പുറത്തേക്ക് ഇറങ്ങി. *** ജാനകി ചേച്ചി ഇവിടെ ഇല്ലേ ഏട്ടാ...എന്തെ വാതിലു തുറക്കാത്തത്.. പാറു ചെന്നു ഡോറിന്റെ വാതിലിൽ തട്ടി കൊണ്ട് ചുവരിൽ ചാരി നിന്നു. ഓഹ്.. ഞാൻ അത് മറന്നു, ചേച്ചി എന്നേ വിളിച്ചിരുന്നു കേട്ടോ പാറു.... നെറ്റിമേൽ കൊട്ടി കൊണ്ട് തന്നെ നോക്കി പറയുന്ന കാശിയെ പാറു നെറ്റി ചുളിച്ചു നോക്കി. കാശി അപ്പോളേക്കും തന്റെ ബാഗിൽ നിന്നും സ്‌പെയർ കീ എടുത്തു വാതിൽ തുറക്കുക ആയിരുന്നു. ചേച്ചി എവിടെ പോയി.....? അമ്പലത്തിലേക്ക്.... എന്നേ വിളിച്ചു പറഞ്ഞു നേരത്തെ പോകുമെന്ന്... അവൻ അകത്തേക്ക് കയറിയ ശേഷം തന്റെ ബാഗ് മേശമേൽ ഇട്ടിട്ട് സെറ്റിയിലേക്ക് അമർന്നു ഇരുന്നു. ശോ... അപ്പൊ ഞാൻ ഇനി സാരീ എങ്ങനെ ഉടുക്കും ഏട്ടാ..... പാറു വിഷമത്തോടെ അവനെ നോക്കി. ആഹ്... നീ എങ്ങനെ എങ്കിലും അറിയാവുന്നത് പോലെ ഉടുക്ക്... അല്ലാതെ ഇപ്പൊ എന്തോ ചെയ്യാനാ.. അതിനേക്കാൾ ഏറെ വിഷമത്തോടെ കാശി അവളോട് മറുപടി നൽകി.. ചൂണ്ടു വിരൽ കടിച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെ കണ്ടതും കാശിയ്ക്ക് ഉള്ളിൽ ചിരി പൊട്ടി. നീ എന്താടി ഭാര്യേ എന്നേ കുറിച്ച് കരുതിയത്, ജാനകി ചേച്ചിയെ ഒക്കെ ഇവിടുന്നു മാറ്റാൻ എനിക്ക് ഒരൊറ്റ കാൾ മതി... നിന്നേ ഇന്ന് സാരീ ഉടുപ്പിച്ചു കൊണ്ട് പോയിട്ടേ ബാക്കി കാര്യം ഒള്ളു,,,, നിയെ കുറെ ആയല്ലോ പൊത്തി വെയ്ക്കാൻ തുടങ്ങീട്ട്.... അങ്ങനെ തോറ്റു പിന്മാറാൻ ഈ കാശിയെ കിട്ടില്ല മോളെ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story