കാശിനാഥൻ : ഭാഗം 6
രചന: മിത്ര വിന്ദ
ഡി വൈ സ് പി രാഹുൽ മോഹൻ വന്ന ശേഷം ആണ് പാർവതിക്ക് തന്റെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്..
അതിനുമുമ്പായി ഒന്ന് രണ്ട് പോലീസുകാരെക്കെ വീട്ടിലേക്ക്.
കയറുന്നത് അവൾ കണ്ടിരുന്നു..
തന്റെ അച്ഛനും അമ്മയ്ക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു ഭയം അവളെ വന്ന് മൂടിയിരുന്നു.
കാശിനാഥന്റെ അച്ഛനും അമ്മയും ഒക്കെ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു..
ഡി വൈ എസ് പി, രാഹുൽ മോഹനനും കാശിനാഥനും തമ്മിൽ സംസാരിച്ചുകൊണ്ട് കുറച്ച് അപ്പുറത്ത് മാറി നിന്നിരുന്നു….
അകത്തേക്ക് വരൂ….
ഒരു പോലീസുകാരൻ വന്നു വിളിച്ചതും പാർവതി വീടിനുള്ളിലേക്ക് ഓടി…
” അച്ഛാ”
. അവളുടെ അലറി കരച്ചിൽ കേട്ടുകൊണ്ട് മുറ്റത്ത് നിന്ന് അവർ എല്ലാവരും നടുങ്ങി….
അച്ഛാ…. ഞാൻ എന്താണ് ഈ കാണുന്നത്… എന്റെ സേതുവച്ചനു എന്താ പറ്റിയേ…..
അപ്പോളാണ് കുറച്ചു മാറി യായ് അതെ പോലെ തന്നെ നിൽക്കുന്ന അമ്മയേയും അവൾ കാണുന്നത്…
ന്റെ ഭഗവാനെ……..അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി..
അമ്മേ….. രണ്ടാളും എന്നെ ചതിച്ചോ…..ഇതിനായിരുന്നോ എന്നെ പറഞ്ഞയച്ചത്…
പാർവതി അലമുറയിട്ട് കരയുകയാണ്…
അകത്തേക്ക് കയറി വന്ന, കാശിനാഥനും കുടുംബവും,സ്തംഭിച്ചു നിൽക്കുകയാണ്…..
ബെഡ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു പാർവതിയുടെ അച്ഛനും അമ്മയും…
ഇരുവരുടെയും കാലിൽ മാറി മാറി കെട്ടിപ്പിടിച്ച്,തന്റെ മുഖം ചേർത്ത് വിങ്ങി കരയുകയാണ് പാർവതി….
മോളെ പാർവതി….
സുഗന്ധി അവളുടെ തോളിൽ കൈ വെച്ചു..
പെട്ടന്ന് അവൾ പിന്നിലേക്ക് മറിഞ്ഞു പോയിരിന്നു..
കാശി നാഥൻ അവളെ പിടിച്ചില്ലായിരുന്നു എങ്കിൽ അവൾ പിന്നിലേക്ക് തല ഇടിച്ചു കൊണ്ട് വീണേനെ…
“ബോധം മറഞ്ഞത് ആണ്… ഏതെങ്കിലും ഒരു റൂമിലേക്ക് മാറ്റു… ”
ഒരു പോലീസ്കാരൻ വന്നു പറഞ്ഞപ്പോൾ, കാശി യിം വൈദ്ദേഹി യും കൂടി അവളെ താങ്ങി പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് പോയി അടുത്തുള്ള ഒരു മുറിയിൽ കിടത്തി.
വൈദേഹിയാണെങ്കിൽ വേഗം പോയി ഒരു കപ്പിലേക്ക് കുറച്ചു വെള്ളം പകർന്നു കൊണ്ടുവന്നു അവളുടെ മുഖത്തേക്ക് തളിച്ചത്…..
അല്പം കഴിഞ്ഞതും അവൾ കണ്ണ് ചിമ്മി തുറന്നു.
“ഹോസ്പിറ്റലിൽ വല്ലതും പോണോ ”
സുഗന്ധി ചോദിച്ചു.
വേണ്ടന്ന് തല കുലുക്കി യിട്ട് അവൾ ചാടി എഴുന്നേറ്റു.
അപ്പോളാണ് അവൾക്ക് സ്ഥല കാല ബോധം പോലും വന്നത്…
അവൾ വെളിയിലേക്ക് ഓടി ചെന്നപ്പോൾ കണ്ടു,അച്ഛന്റെയും അമ്മയുടെയും ബോഡി അഴിച്ചു മറ്റുന്നത്….
അച്ഛാ……
അച്ഛാ.. എന്നെ തനിച്ചാക്കി പോകുവാണോ…. എനിക്ക് ഇനി ആരുണ്ട്… അച്ഛന്റെ പാറുട്ടി യെ പറ്റിച്ചല്ലോ അച്ഛാ……… അവൾ അയാളുടെ മുഖത്ത് തുരു തുരെ ഉമ്മ വെച്ചു കൊണ്ട് പൊട്ടി കരഞ്ഞു…
അച്ഛാ…. ഒന്ന് കണ്ണ് തുറക്ക്…എന്നെ ഒന്ന് നോക്കിക്കേ….എന്റെ അച്ഛൻ എന്നോട് പിണക്കം ആണോ
അവൾ അയാളുടെ നെഞ്ചിലേക്ക് വീണു കിടന്നു…
ശ്വാസം എടുക്കുന്നുണ്ട്….. സാറെ.. എന്റെ അച്ഛൻ മരിച്ചിട്ടില്ല… ഒന്ന് നോക്കിക്കേ….
അവൾ ബാധ ഏറ്റവളെ പോലെ പിറു പിറുത്തു.
ഒന്ന് രണ്ട് പോലീസ് കാർ വന്നു ബോഡി എടുത്തു ആംബുലൻസിൽ കയറ്റി…
അമ്മേ… എഴുനേൽക്കമ്മേ……. അമ്മേ…… അമ്മേ…..എന്നെ വിട്ടിട്ട് പോകല്ലേ അമ്മേ… പാറുട്ടി ക്ക് പേടിയാകുവാ…
അവൾ അലമുറ ഇടുന്നത് കണ്ടു കൊണ്ട് വൈദ്ദേഹി യും സുഗന്ധിയും പോലും കരഞ്ഞു പോയിരിന്നു..
പോലീസ് നു ആണെങ്കിൽ ഇത്തിരി ബലം പ്രയോഗിക്കേണ്ടി വന്നു,,, അവളെ അമ്മയിൽ നിന്നും മോചിപ്പിക്കുവാൻ….
പാർവതി വാതിൽക്കലേക്ക് അവരുടെ പിന്നാലെ ഓടി..
അമ്മേ…….
അപ്പോളേക്കും ആംബുലൻസ് ആണെങ്കിൽ പടി കടന്നു പോയിരിന്നു.
അവൾ തിരിച്ചു ഓടി വന്നു പൂജമുറിയിൽ കയറി..
എന്റെ ഗുരുവായൂരപ്പാ ഇനി എന്നെ മാത്രം ആയിട്ട് എന്തിനാ ഈ ഭൂമിയിൽ ഇട്ടിരിക്കുന്നത്… എന്നെ കൂടി അവരുടെ ഒപ്പം കൊണ്ട് പോകു…….
അതും പറഞ്ഞു കൊണ്ട് അവൾ കൃഷ്ണ വിഗ്രഹത്തിന്റെ അടിയിലേക്ക് മുട്ട് കുത്തി ഇരുന്നു.
“പാർവതി…. പോലീസ് നു നിന്നോട് എന്തോ ചോദിക്കണമെന്ന്…. എഴുനേറ്റ് വരൂ ”
അച്ഛനും അമ്മയും മരിച്ച വിവരം അറിഞ്ഞ കൊണ്ട് എത്തിയത് ആയിരുന്നു അവളുടെ മൂത്ത അമ്മാവൻ രാജേന്ദ്രൻ…
അയാൾ അല്പം നീരസത്തോട് കൂടി അവളെ നോക്കി.
അപ്പോളും കല്യാണ വേഷത്തിൽ ആയിരുന്നു പാർവതി.
“ഈ ആഭരണo ഒക്കെ ഊരി മാറ്റു കുട്ടി… രണ്ട് മരണം നടന്ന വീടാ… അതും ദുർ മരണം…..”
രാജേന്ദ്രൻ അമ്മാവന്റെ ഭാര്യ ശ്രീദേവിഅമ്മായി അവളെ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു…
മുറിയിലേക്ക് പോയതും അവൾ അതെല്ലാം ഊരി എറിഞ്ഞു…കാശി അണിയിച്ച താലി ഒഴികെ….
തലമുടിയിലേ, മുല്ലപ്പൂവ് എല്ലാം പിച്ചി പറിച്ചു..
ഒരു ഭ്രാന്തി യെ പോലെ ആയിരുന്നു അവൾ അപ്പോള്..
എല്ലാവർക്കും ഭയം തോന്നി..
അവളുടെ ആ മാറ്റം കണ്ടപ്പോൾ..
ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയതും വൈദേഹി അവളെ തടഞ്ഞു..
എന്തെങ്കിലും അതിക്രമം അവൾ കാണിക്കുമോ എന്ന് വൈദ്ദേഹി പേടിച്ചു…
ആ സമയത്തു പുറത്തുകൂടിയിരുന്ന ആളുകളുമായി സംസാരിക്കുകയായിരുന്നു കാശിനാഥനും കൃഷ്ണമൂർത്തിയും…
കല്യാണം നടന്ന വീട് ആയിട്ട് കൂടി ഇവിടെ മറ്റു ബന്ധു ജനങ്ങൾ ആരും എന്തേ നിന്നില്ല എന്നതായിരുന്നു അവരുടെ സംശയം….
മകളുടെ കല്യാണം പറഞ്ഞുറപ്പിച്ച ശേഷം, രണ്ടാഴ്ച കഴിഞ്ഞാണ്, സേതുമാധവൻ തന്റെ, കുടുംബ വീടുകളിൽ ഒക്കെ, ചെല്ലുന്നത്.. വിവാഹം ക്ഷണിക്കാൻ ആവും എന്നാണ് അവരൊക്കെ ആദ്യം കരുതിയത്.. പക്ഷേ എല്ലാവരോടും കുറേശ്ശെ പണം വായിപ്പ ചോദിക്കുമായിരുന്നു അയാൾ എത്തിയത്…. ഇത്രയും വലിയ കോടീശ്വരനായ സേതുമാധവനു,ഇത് എന്താണ് പറ്റിയതെന്ന് എല്ലാവരും ചിന്തിച്ചു.
ബിസിനസ് നഷ്ടത്തിൽ ആണെന്നും, കുറച്ചു കാശൊക്കെ കിട്ടാനുണ്ടെന്നുമായിരുന്നു അയാൾ അവരോടൊക്കെ പറഞ്ഞത്….. ബിസിനസ് നഷ്ടത്തിലായ ഇയാളുടെ കയ്യിൽ നിന്നും തങ്ങൾ കൊടുക്കുന്ന പണം എങ്ങനെ തിരികെ മേടിക്കും എന്ന് അവരും ഭയന്നു, ചുരുക്കിപ്പറഞ്ഞാൽ അധികവാരും അയാളെ സഹായിച്ചില്ല എന്ന് വേണം പറയാൻ … ഒന്ന് രണ്ട് സുഹൃത്തുക്കൾ കൊടുത്ത പത്ത് ലക്ഷം രൂപ കൊണ്ടാണ് അയാൾ കല്യാണ ചെലവുകൾ ആർഭാടമായി നടത്തിയത്…. പണം ചോദിച്ചിട്ട് കൊടുക്കാഞ്ഞതുകൊണ്ട് അയാൾ ബന്ധുക്കളുമായി അല്പം നീരസത്തിലും ആയിരുന്ന് എന്നാണ്
കാശിനാഥനും അച്ഛനും ഒക്കെ അറിയുന്നത്,,,.
മുക്കുപണ്ടം ഇടിവുച്ചാണ് മകളെ കെട്ടിച്ചയച്ചത് എന്നുള്ള കാര്യം, കാശിയും കുടുംബവും അവരോട് ആരോടും പറഞ്ഞതുമില്ല…
ഇയാൾക്ക് ദുബായിൽ വലിയ ബിസിനസ് ആണെന്നൊക്കെ കളവു പറഞ്ഞതും മറ്റുമായിരുന്നു
.. അത്രയും വലിയ ബിസിനസുകാരന് തങ്ങളുടെ ഒരേ ഒരു മകളെ കെട്ടിക്കുവാൻ, ഇങ്ങനെ ബന്ധുവീട്ടിൽ ഒക്കെ കയറിയിറങ്ങി തെണ്ടേണ്ട കാര്യമുണ്ടോ…
അതായിരുന്നു അവിടെ നിന്നവരിൽ ഏറിയ പങ്കും ഉന്നയിച്ച ചോദ്യം..
എല്ലാം അറിഞ്ഞുകൊണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് അവരപ്പോഴും…
കാശിനാഥൻ അച്ഛന്റെ ഒപ്പം അകത്തേക്ക് കയറി.
.
അവിടെ വെറും നിലത്തു ഇരുന്ന് കാൽ മുട്ടിൽ മുഖം ചേർത്തു കരയുക ആണ് പാർവതി.
.
“മോളെ….”
കൃഷ്ണ മൂർത്തി ചെന്നു അവളുടെ തോളിൽ പിടിച്ചു..
ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് അവൾ അതെ ഇരുപ്പ് തുടർന്ന്…
“ഈ കുട്ടിയെ വിളിച്ചു കൊണ്ട് പോയി ആ മുറിയിൽ എങ്ങാനും കിടത്തൂ…”
കൃഷ്ണാമൂർത്തി പറഞ്ഞപ്പോൾ വൈദ്ദേഹി അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രെമിച്ചു..
പക്ഷെ അവൾ അവിടെ തന്നെ ഇരുന്നു.
“പാർവതി…..എഴുനേൽക്കൂ കുട്ടി….ഇങ്ങനെ ഇരിക്കാതെ…”
സുഗന്ധി യും, വൈദേഹിയും കൂടി, അവളെ ഒരുതരത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചു……കാത്തിരിക്കൂ………