കാശിനാഥൻ : ഭാഗം 83

കാശിനാഥൻ : ഭാഗം  83

രചന: മിത്ര വിന്ദ

രാവിലേ കാശിയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് കൊണ്ട് ആദ്യം ഉണർന്നത് അർജുൻ ആയിരുന്നു. കാശി... എടാ.... ഹ്മ്മ്... ദേ... നിനക്ക് കാൾ ഉണ്ട്,,, ഹ്മ്മ്.... ടാ ശിവന്റെ അമ്മയാണ്.... നീ ഫോൺ എടുത്തു അവരോട് എന്തെങ്കിലും സംസാരിക്കാൻ നോക്ക്..... ആ താടകയോട് ഞാൻ ഇനി എന്തോ പറയാനാ..... അവിടെ കിടന്നു വിളിക്കട്ടെ... കാശി ദേഷ്യത്തോടെ കിടക്ക വിട്ടു എഴുനേറ്റ് ഇരുന്നു. എടാ.. നീ ഒന്ന് എടുത്തു നോക്കിക്കേ... ഇതിപ്പോ രണ്ടാമത്തെ തവണ അല്ലേ വിളിക്കുന്നത്.. അർജുൻ ഏറെ നിർബന്ധിച്ചപ്പോൾ കാശി ഫോൺ എടുത്തു സ്പീക്കർ മോഡിൽ ഇട്ടു. ഹലോ.... ആഹ് മോനേ, നീ എഴുനെറ്റോടാ.. ഇല്ലാരുന്നു വല്യമ്മേ..... നീ ഇന്നലെ ശിവനെ വിളിച്ചു നോക്കിയോ... അതറിയാൻ വേണ്ടിയാ ഞാൻ കാലത്തെ വിളിച്ചേ... ഹ്മ്മ്... ഞാൻ ഇന്നലെ അവനെ വിളിച്ചപ്പോൾ ഒരുപാട് ലേറ്റ് ആയി പോയി,അവനും അവന്റെ ഭാര്യ യും കുഞ്ഞും ഒക്കെ കൂടി ബാംഗ്ലൂരിൽ ആണ്.. അവരവിടെ സുഖം ആയിട്ട് കഴിയുന്നു. ങ്ങെ... നീ ആരുടെ കാര്യം ആണ് മോനെ പറയുന്നേ...... സരസ്വതിയമ്മ ഞെട്ടിയാതായി കാശിയ്ക്കും അർജുന്നും മനസിലായി. വല്യമ്മേ.... ശിവനും അവന്റ ഭാര്യ സഞ്ചനയും ഇല്ലേ... അവരുട കാര്യം ആണ് ഞാൻ പറയുന്നത്..... ങ്ങെ......... അതെ വല്യമ്മേ...... ഞാൻ ശിവനെ വിളിച്ചപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചില് പോലെ കേട്ട്.. ആദ്യം കരുതിയത് എനിക്ക് തോന്നിയത് ആണെന്നാ.... പക്ഷെ പിന്നീട് വീണ്ടും ആരുടെയോ സംസാരം പോലെ... ചോദിച്ചപ്പോൾ ആദ്യം ഒന്നും അവൻ സമ്മതിച്ചില്ല... പക്ഷെ കുറെ നിർബന്ധച്ചപ്പോൾ അല്ലെ പറയുന്നേ കാര്യങ്ങൾ ഒക്കെ..... മോനേ... കാശി... സരസ്വതിയമ്മ നിലവിളിച്ചു. എന്റെ വല്യമ്മേ, ഇനി കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ....അവൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ച മട്ടാ.. എടാ.... ആ പെൺകൊച്ചു ഇല്ലേ അവന്റെ കൂടെ... ആര്....വല്യമ്മ ആരുടെ കാര്യമാ പറയുന്നേ കല്യാണി...... അവളൊക്കെ പോയി വല്യമ്മേ.... ങ്ങെ... എങ്ങോട്ട്... അവൾക്ക് ഒരു പയ്യനെ ഇഷ്ടം ആയിരുന്നു.. അവന്റെ ഒപ്പം കല്യാണിയെ കൊണ്ട് പോയി വിട്ട ശേഷം ആണ്, ശിവൻ ബാംഗ്ലൂർക്ക് പോയതെന്ന്. എന്റെ ഈശ്വരാ.. ഞാൻ ഇത് എന്തൊക്കെയാ ഈ കേള്ക്കുന്നെ... ആ പണിക്കർ, അയാള് പറഞ്ഞത് എല്ലാം തെറ്റി പോയല്ലോ.. സരസ്വതിയമ്മ പതം പെറുക്കി കരഞ്ഞു. എന്റെ പൊന്ന് വല്യമ്മേ.... ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഉള്ള അന്തവിശ്വാസവും ആയിട്ട് കഴിയുന്ന ആരെങ്കിലും കാണുമോ... നിങ്ങളെ പോലെ ഉള്ളവരോട് നുണകളും കെട്ടു കഥകളും പറഞ്ഞു കൊണ്ട് പണിയ്ക്കരെ പോലെ ഉള്ളവറുടെ കുടുംബം രക്ഷപെട്ടു....അല്ലാതെ ഞാൻ എന്ത് പറയാനാ.. കാശി അമർഷത്തോടെ പറഞ്ഞു. മോനേ... അങ്ങനെ അല്ലേടാ.. ഈ നാട്ടിൽ നിന്നും പുറം നാട്ടിൽ നിന്നും ഒക്കെ നിരവധി ആളുകൾ ആണ് വരുന്നേ... അയാള് വലിയ സിദ്ധനാ.... ഓഹ് ഇവര് നന്നാകില്ലന്ന് തീരുമാനിച്ചു ഉറപ്പിച്ചത ആണല്ലോ.. അർജുൻ പിറു പിറുത്തു.. ആഹ് അതൊക്കെ വല്യമ്മ എങ്ങനെ ആണെന്ന് വെച്ചാൽ അത് പോലെ കരുതിക്കോ.... ഞാൻ ഒന്നും പറയുന്നില്ല...... എന്തായാലും ശിവൻ ഇനി അവിടേക്ക് മടങ്ങി വരില്ല.. ഉറപ്പാ...... വെറുതെയാ മോനെ... ആ പെണ്ണ്ന്റ മരണം... അത് ഉടനെ കാണും.... ഏത് പെണ്ണിന്റെ... കാശിയുടെ നെറ്റി ചുളിഞ്ഞു. അവന്റെ ആദ്യ ഭാര്യയുടെ.....അത് പണിയക്കര് പ്രവചിച്ചത് ആണ്... ഹൊ... ഈ വല്യമ്മേ കൊണ്ട് തോറ്റു...ഒരു പണിയ്ക്കരും ഉണ്ട്... അവന്റ ഒരു കൂതറ പ്രവചനവും കാശി ദേഷ്യപ്പെട്ടു. അല്ലേടാ.... സത്യം....പരമമായ സത്യം ആണ് ഞാൻ പറഞ്ഞെ.. ഹ്മ്മ്.. ശരി ശരി... ഞാൻ വെച്ചോട്ടെ... എനിക്ക് ഓഫീസിൽ പോകാൻ നേരം ആയി.... ... മോനേ..... നീയ് .. നീ പറഞ്ഞത് ഒക്കെ സത്യം ആണോ.. കല്യാണി.. അവള്.. കല്യാണി, അവള് സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇനി ഉള്ള കാലം കഴിയും വല്യമ്മേ... അത് ഉറപ്പാ... എടാ... അവരുടെ വീട്ടുകാർക്ക് ഞാൻ കുറച്ചു പൈസ കൊടുത്തതാടാ..ഇനി എന്ത് ചെയ്യും..... വല്യമ്മ ധൈര്യം ആയിട്ട് പോയി അത് തിരിച്ചു മേടിക്ക്... മകളുടെ വിശേഷം അവര് അറിഞ്ഞു കാണും.... അതുകൊണ്ട് എത്രയും പെട്ടന്ന് പോയാല് ആ ക്യാഷ് കുറച്ചു എങ്കിലും കിട്ടും... എന്നെയും എന്റെ മകനെയും ചതിച്ചിട്ടു.... അവളെയും അവളുടെ കുടുംബക്കാരെയും ഞാൻ ജീവിക്കാൻ അനുവദിക്കില്ല... ഈ സരസ്വതി ആരാണെന്നു അവരറിയും മോനേ.... വല്യമ്മ കാലത്തെ തന്നെ അവളുടെ വീട്ടിലേക്ക് ചെല്ല്..... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.. ഞാനും കൂടി വരാം.. അർജുനെ നോക്കി ഒരു കണ്ണ് ഇറക്കി കാണിച്ചുകൊണ്ട്, കാശി പറഞ്ഞു. ഹ്മ്മ്... ശരി മോനേ .. ഞാൻ വിളിക്കാം... അവര് ഫോൺ കട്ട്‌ ആക്കിയതും കാശി പൊട്ടി ചിരിച്ചു. എടാ.... ഒരുപാട് ചിരിക്കേണ്ട കേട്ടോ,,,, ആ തള്ള ചെന്നിട്ട് ഇനി എങ്ങനെ ആകുമോ ആവോ. എന്താകാന്.... സരസ്വതിഅമ്മ ഇന്ന് ഉറഞ്ഞു തുള്ളും... നീ നോക്കിക്കോ.... കല്യാണിയുടെ അമ്മയും അമ്മാവനും, ക്ഷ വരയ്ക്കും മോനേ.... കാശിയേട്ടാ...എഴുന്നേറ്റു വായോ.. കണ്മണി കുട്ടി വെയ്റ്റിംഗ് ആണ്... ആഹ് വരുന്നു പാറു..ഒരഞ്ചു മിനിറ്റ്... കാശി എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയതും അർജുൻ ചെന്ന്  വാതിൽ തുറന്നു. പാർവതിയുടെ ഒക്കത്തായി ഇരിക്കുന്ന  കണ്മണിയെ തന്റെ കൈലേക്ക് അവൻ മേടിച്ചു പുറത്തേക്ക് ഇറങ്ങി കൊണ്ട് കൊഞ്ചിച്ചു കളിപ്പിക്കാൻ തുടങ്ങി.. പാറു വന്നു ബെഡ്ഷീറ്റ് ഒക്കെ എടുത്തു കുടഞ്ഞു വിരിച്ച ശേഷം റൂം ഒക്കെ ജസ്റ്റ്‌ ഒന്ന് അറേഞ്ച് ചെയ്തു... കാശിയേട്ടാ....ഇതേ വരെ ആയിട്ടും കുളി കഴിഞ്ഞില്ലേ... ആഹ് പാറു... വരുവാടാ.....ഇപ്പൊ കഴിയും... അവൻ അകത്തു നിന്നു വിളിച്ചു പറഞ്ഞു. ഹ്മ്മ്... വേഗം ആവട്ടെ.. ഓഫീസിൽ പോകാൻ ലേറ്റ് ആകുംകേട്ടോ.. അവൾ വാതിൽക്കൽ വന്നു നിന്ന് പറഞ്ഞു. പെട്ടന്ന് ആണ് കാശിയുടെ ഫോൺ റിംഗ് ചെയ്തത്. സരസ്വതി അമ്മയായിരുന്നു.. ഏട്ടാ.. വല്യമ്മ ആണല്ലോ... ആഹ് അതിങ്ങട് കൊണ്ട് വാ..എന്താണെന്ന് ചോദിക്കട്ടെ... അവൻ പറഞ്ഞതും പാറു അത് എടുത്തു കൊണ്ട് കാശിയുടെ  അടുത്തേയ്ക്ക് ചെന്നു.. ഇതാ ഫോണ്.. കാശി ഫോൺ മേടിക്കാൻ എന്ന വ്യാജേന ഡോർ തുറന്ന ശേഷം ഒറ്റ കുതിപ്പിന് പാറുനെ പിടിച്ചു അകത്തേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു. അയ്യേ.... എന്താ ഇത് കാശിയേട്ടാ... കഷ്ടം ഉണ്ട് കേട്ടോ.. അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഊരി മാറ്റിയ ശേഷം അവൻ അവളെ ഷവറിന്റെ താഴെ നിറുത്തി.ഇറുക്കി പുണർന്നു കൊണ്ട്.. കാശിയേട്ടാ...... പ്ലീസ്... മെയ്യും മാറും അവനിലേക്ക് അമർന്നതും പെണ്ണിന്റെ മിഴികളിൽ പ്രണയ ഭാവം...... ഇന്നലെ രാത്രി, ഒരു പോള കണ്ണടച്ച് ഉറങ്ങിയില്ല പെണ്ണേ... നീ ഇല്ലാഞ്ഞിട്ട് പറ്റുന്നില്ലരുന്ന്.. എനിക്കും അങ്ങനെ ആയിരുന്നു ഏട്ടാ..... ആദ്യം ആയിട്ട് അല്ലെ ഇങ്ങനെ..... വേറൊരു വഴിയും ഇല്ലാണ്ട് ആയിപോയില്ലേ.. മ്മ്.....ഞാൻ എത്ര വട്ടം റൂമു തുറന്നു ഇറങ്ങി വന്നെന്നോ... നിന്നെ വിളിക്കാൻ വേണ്ടി.... പറഞ്ഞു കൊണ്ട് അവൻ അവളുടെ അധരം നുകർന്നു കഴിഞ്ഞിരുന്നു. ** ഇവിടെ ആരും ഇല്ലേ...... ജാനകിചേച്ചി ആണെങ്കിൽ അകത്തെ മുറിയിൽ ഇരുന്ന് ദാസനോട് സംസാരിക്കുകയാണ്. ഉഷയും ശോഭയും കൂടി ടി വി കാണുന്നുണ്ട്.. തലേ രാത്രിയിൽ കണ്ട സീരിയൽ ആണ്... വീണ്ടും പകല് ഇരുന്നു കാണുന്നു. അപ്പോളാണ് വെളിയിൽ നിന്നും ആരോ വിളിച്ചത്. ദാസൻ ഇറങ്ങി ചെന്ന് നോക്കിയപ്പോൾ ഉണ്ട് സരസ്വതിയമ്മയും ഭർത്താവും... ഒപ്പം തന്നെ കാശിയും ഉണ്ട്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story