Novel

കാശിനാഥൻ : ഭാഗം 89

രചന: മിത്ര വിന്ദ

കാശിയേട്ടാ… ഇത് എന്തിനാ കരയുന്നെ…

അവന്റെ മുഖം പിടിച്ചു മേല്പോട്ട് ഉയർത്താൻ പഠിച്ച പണി പതിനെട്ടുo നോക്കി എങ്കിലും പാറുന് കഴിഞ്ഞില്ല..

അത്രമേൽ ഒട്ടി ചേർന്നു കിടക്കുകയാണ് അവൻ.

“അച്ഛനും മോളും കൂടി കിന്നാരം പറയുവാണോ… ഇങ്ങോട്ട് എഴുന്നേറ്റ് വാ മനുഷ്യാ…”

ഇക്കുറി പാറു ദേഷ്യപ്പെട്ടു.

എവിടെ…. കാശിയുണ്ടോ അനങ്ങുന്നു..

ദേ ഏട്ടാ.. എനിക്ക് നടു വേദനിക്കുന്നു.. മാറിയ്ക്കെ അങ്ങട്..

അത് കേട്ടതും അവൻ അവളുടെ നഗ്നമായ ആലില വയറിൽ നിന്നും മെല്ലെ മുഖം ഉയർത്തി.

കുറുമ്പോട് കൂടി തന്നെ നോക്കിയിരിക്കുന്ന അവളെ അവൻ ആദ്യമായി കാണുംപോലെ നോക്കി…

ഹ്മ്മ്… എന്താ…എന്തിനാ ഇങ്ങനെ നോക്കുന്നെ
പാറു ചോദിച്ചു.

കാശി ആണെങ്കിൽ പാറുന്റെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്തു.

എന്നിട്ട് ആ നെറുകയിൽ ഒരു മുത്തം നൽകി.

. “ഇതെപ്പോ അറിഞ്ഞേ….. ഇത്ര നേരം ആയിട്ടും നീ പറഞ്ഞില്ലാലോ പെണ്ണേ…”

“ഇന്ന് കാലത്തെ ഞാൻ നോക്കിയേ… ഏട്ടന് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി… അതാ പറയാൻ വൈകിയേ…”

“ഹ്മ്മ്… എത്ര ഡേയ്‌സ് മിസ് ആയതു..”

“6ഡേയ്‌സ്…. ജസ്റ്റ്‌ ഇന്നലെ ഒരു സ്ട്രിപ്പ് വാങ്ങി കൊണ്ട് വന്നു.. മോർണിംഗ് ഇൽ ഉള്ള യൂറിൻ കളക്ട് ചെയ്യാൻ ആണ് ആ ഷോപ്പിലെ ലേഡി പറഞ്ഞത്..”

“എന്നാലും നിനക്ക് എന്നോട് കാലത്തെ പറയാരുന്നു….”

“അപ്പൊ പറഞ്ഞാൽ പിന്നെ നമ്മുടെ മീറ്റിംഗ്, പ്രോഗ്രാം… ആകെ കൂടി ബഹളത്തിന്റെ ഇടയിൽ പ്പെട്ടു പോകും എന്ന് കരുതി… അതുകൊണ്ട് ആണ് വൈകിയേ.. എന്നാലും എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല… അതുകൊണ്ട് ആണ് ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു കൊണ്ട് വന്നു തന്നെ….”

“എടാ എന്റെ സ്വപ്നം…. അത്…”

“ഹ്മ്മ്… ഞാനും അത്ഭുതപ്പെട്ടു പോയി ഏട്ടാ.. ഏട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞത് പോലും അതുകൊണ്ടാ…”

“കല്ലുവിന്റെ കാര്യം അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും സന്തോഷോം സങ്കടോം ഒക്കെ ആയിരുന്ന്,ഞാൻ സ്വപ്നം കണ്ട എന്റെ കുഞ്ഞുവാവ… ടി ദേ ഈ നെഞ്ചിൽ ഇങ്ങനെ ഒട്ടി ചേർന്നു കിടക്കുന്നു… നിന്നെ പോലെ തന്നെ ഒരു കുഞ്ഞാവ.. നിറയെ മുടിയും വിടർന്ന കണ്ണുകളും ‘…

“ഓഹ് ഇത്രമാത്രം കണ്ടൊ… അപ്പൊ കുഞ്ഞിന് ഏകദേശം എത്ര വയസ് പ്രായം ഉണ്ടായിരിന്നു ”

പാറുവിന് അതിശയമായി
. ” ചെറിയ കുട്ടിയാ.. Mഏകദേശം ഒരു ആറുമാസം പ്രായം ”

” ആറുമാസം പ്രായമുള്ള കുട്ടിയ്ക്കാണോ നിറയെ മുടിയും വിടർന്ന കണ്ണുകളും ഒക്കെ.. എന്റെ കാശി ഏട്ടാ ഇതൊന്നും മറ്റ് ആരോടും പറയരുത് കേട്ടോ ”

” നിനക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി എന്തായാലും പത്തുമാസം കഴിയുമ്പോൾ എന്റെ കുഞ്ഞുവാവ എത്തുമല്ലോ ”

” പെൺകുട്ടിയാണോ അതോ ആൺകുട്ടിയാണോ എന്നൊക്കെ നമ്മൾക്ക് അറിയില്ലല്ലോ ഏട്ടാ.. അതുകൊണ്ട് വെറുതെ ഒരുപാട് പ്രതീക്ഷകൾ ഒന്നും വെച്ച് പുലർത്തരുത്…. ”

“ഹ്മ്മ്.. എന്തായാലും ഇത് പെൺകുട്ടിയാണ് എനിക്ക് 100% ഉറപ്പ്…”

കാശി അവളുടെ വയറിന്മേൽ ഒന്ന് വലം കയ്യാലേ തഴുകി…

” കാശിഏട്ടാ ഞാൻ പറഞ്ഞുല്ലോ…അതൊക്കെ അപ്പോളെ അറിയാൻ കഴിയു… ആൺകുട്ടി ആയാലും പെൺകുട്ടിയായാലും നമ്മൾ ഇരു കൈകളും നീട്ടി. ആ കുഞ്ഞിനെ സ്വീകരിക്കും… ”

“ഹ്മ്മ് ശരി തന്നെ… എന്റെ സ്വപ്നം ഫലിക്കും എങ്കിൽ അത് പെൺകുട്ടിയാണ്… പിന്നെ, ആരായാലും ശരി ദൈവം നമ്മൾക്ക്, നല്ല നേരത്ത് തന്നെയാണ് തന്നത്, അതുകൊണ്ട് ഈശ്വരനോട് ഒരായിരം നന്ദി പറയുന്നുല്ലേ പാറുട്ടാ.  ”

. സത്യം ആണ് ഏട്ടാ… നാലഞ്ചു മാസങ്ങൾക്ക് മുന്നേ മുതൽ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു, നമ്മൾക്കും ഒരു കുഞ്ഞിനെ വേണം എന്നുള്ളത്… പക്ഷേ നമ്മുടെ പുതിയ പ്രോജക്റ്റിന്റെ , വർക്ക് തീരാതെ കൊണ്ട് എനിക്ക് ആകെ ടെൻഷനും ആയിരുന്നു.. ഇതിപ്പോ എല്ലാം നമ്മൾക്ക് യോജിച്ച സമയത്ത് തന്നെ ഈശ്വരൻ തന്നു, ”

“ഹ്മ്മ്…… അച്ചേടെ ചക്കര മുത്ത്‌ ”

അവൻ വീണ്ടും കുനിഞ്ഞ് പാറുവിന്റെ വയറിൽ ഉമ്മവെച്ചു..

” അച്ഛനോടും  അമ്മയോടും ഒക്കെ വിവരം പറയേണ്ടെ ഏട്ടാ ”

“ആഹ്… നാളെ ഹോസ്പിറ്റലിൽ പോയിട്ട് നമ്മൾക്ക് വീട്ടിലേക്ക് പോകാം.. നേരിട്ട് ചെന്നു പറയാം..എന്തേ ”

“ഹ്മ്മ്.. അത് മതി….”

“ഏത് ഹോസ്പിറ്റലിൽ ആണ് പാറു നമ്മൾക്ക് പോകേണ്ടത്…. ഇപ്പൊ ആരോടാ ഒന്ന് ചോദിച്ചു മനസിലാക്കുന്നത് ”

കാശിക്ക് കൺഫ്യൂഷൻ ആയി.

“കല്ലു പോയ ഹോസ്പിറ്റലിൽ കാണിക്കാം… ആ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്, വളരെ ഫേമസ് ആണെന്ന് അർജുൻ പറഞ്ഞു.. അവന്റെ ഒരു ഫ്രണ്ട് അവിടുത്തെ ഡോക്ടർ ആണ്…”

“എന്നാൽ പിന്നെ അവിടേക്ക് പോകാം അല്ലേ….”

“ആഹ്.. നാളെ കാലത്തെ നമ്മൾക്ക് അർജുനെ വിളിയ്ക്കാം…. കല്ലു ഇന്ന് ചെന്നിട്ട് എങ്ങനെ ഉണ്ടെന്ന് ഒക്കെ ഒന്നൂടെ ചോദിച്ചു മനസിലാക്കാം.. അവള് പറഞ്ഞത് ബെറ്റർ ആണെന്നാ…”

“ഹ്മ്മ്.. ഇപ്പൊ തന്നെ വിളിച്ചു ചോദിക്കാം അല്ലേ പാറുട്ടാ…”

“വേണ്ട ഏട്ടാ…അവര് കിടന്ന് കാണു…നേരം എത്ര ആയിന്നു നോക്കിക്കേ…”

അവൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി.

എല്ലാ ദിവസവും പാറുന്റെ ദേഹത്തു ഒരു കാലും കയറ്റി വെച്ച് കുറച്ചു സമയം കിടക്കുന്ന ചെക്കൻ ആണ്… ഇന്ന് ഇപ്പൊ വളരെ കരുതലോടെ കൂടി അവളെ ചേർത്തു അണച്ചു കിടക്കുന്നത്.

ഓർത്തപ്പോൾ പാറു ചിരിച്ചു..

***

കാലത്തെ തന്നെ അർജുനോടും കല്ലുവിനോടും പാറു പ്രെഗ്നന്റ് ആണെന്ന് അവർ ഇരുവരും ചേർന്ന് വിളിച്ചു അറിയിച്ചു..

ഒന്ന് വീഡിയോ കാളിൽ വന്നെടാ എന്ന് കാശി പറഞ്ഞതും അർജുൻ വേഗം തന്നെ വിളിച്ചു.

കേട്ടതും കല്ലു തുള്ളി ചാടി.

അർജുൻ ആണെങ്കിൽ അതിനു കല്ലുവിനെ കണക്കിന് വഴക്കും പറഞ്ഞു.

“ടി.. ഇങ്ങനെ കിടന്ന് ചാടി മറിയല്ലേ, അകത്തൊരാൾ ഉണ്ട് കേട്ടോ, ഡോക്ടർ ആണെങ്കിൽ സൂക്ഷിച്ചു വേണം ഇനിയുള്ള മൂന്നു മാസങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്നൊക്കെ നിന്നോട് അര മണിക്കൂറു പ്രഭാഷണം കൂടി നടത്തിയത് അല്ലേ..

അർജുൻ പറയുന്നത് കേട്ട് പാറു വും കാശിയും പൊട്ടി ചിരിച്ചു.

“കേട്ടോ പാർവതി, കല്ലു ന് ഇവള് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ പോലും ഇത്ര മാത്രം സന്തോഷം ഇല്ലായിരുന്നു…”

അർജുൻ ഓരോന്ന് പറയുംമ്പോളും കല്ലു പുഞ്ചിരിച്ചു കൊണ്ട് അരികിൽ നിന്നേ ഒള്ളു

*†*

പത്തു മണിയോടെ ഇരുവരും സിറ്റി ഹോസ്പിറ്റലിൽ എത്തി…
ഡോക്ടർ സൂസൻ ജോർജ് ആയിരുന്നു അവിടുത്തെ ഫേമസ് ആയിട്ട് ഉള്ള ഡോക്ടർ.

പാറുവിനെ പരിശോധിച്ച ശേഷം കുറച്ചു മെഡിസിൻസ് ഒക്കെ കൊടുത്തു വിട്ടു.

ഇരുവരും കൂടി പിന്നീട് നേരെ പോയത് കാശിയുടെ വീട്ടിലേക്ക് ആയിരുന്നു.

പതിവില്ലാതെ മക്കളെ കണ്ടപ്പോൾ സുഗന്ധി ഇറങ്ങി വന്നു..

ഇതെന്താ, ഇന്ന് ഓഫീസിൽ പോയില്ലേ രണ്ടാളും…..?

“ഇല്ലമ്മേ… പോയില്ല…”

കാശിയാണ് മറുപടി കൊടുത്തത്.

“അച്ഛൻ എവിടെ ”

“അകത്തുണ്ട് ഞാൻ വിളിയ്ക്കാം ….. നിങ്ങള് കേറി വാ,”

“ദേ കൃഷ്ണേട്ട…. ഒന്നിങ്ങട് വരൂ,കുട്ടികൾ വന്നിട്ടുണ്ട്…..”..

അകത്തേക്ക് നോക്കി സുഗന്ധി വിളിച്ചു പറഞ്ഞു.

“ഇതെന്താ മോനേ, ഓഫീസിൽ പോയില്ലേ രണ്ടാളും….”

അച്ഛൻ തിടുക്കത്തിൽ ഇറങ്ങി വന്നു ”

“ഇല്ല… പാറുന് ഒരു ക്ഷീണം പോലെ, അതുകൊണ്ട് പോയില്ല ”

“ങ്ങെ എന്ത് പറ്റി മോളെ..”

“അത് പിന്നെ അച്ഛാ… ഇവൾക്ക് ഒരു തലകറക്കം… ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് അറിയുന്നേ one month ആയിന്ന്.. പാറു പ്രെഗ്നന്റ് ആണ് ”

“ആഹാ.. കൊള്ളാലോ, happy ന്യൂസ്‌….”

അച്ഛനും അമ്മയും ഒരുപാട് സന്തോഷത്തിൽ ആണെന്ന് പാറുവിന് മനസിലായി.

ഇങ്ങനെ, ഒരുപക്ഷെ ഇതിനേക്കാൾ ഉപരി സന്തോഷിച്ചേനെ, തന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ….

അവരെ കുറിച്ച് ഉള്ള ഓർമകളിൽ പാറുവിന്റെ ഹൃദയം നൊമ്പരപ്പെട്ടു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button