പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് കെസി വേണുഗോപാൽ

പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് കെസി വേണുഗോപാൽ
പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് സ്ഥീരീകരിച്ച് കെസി വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുമ്പ് മുരളീധരനോട് കൂടി സംസാരിച്ചതായും കെസി വേണുഗോപാൽ പറഞ്ഞു. മുരളീധരനായി കത്തെഴുതി എന്ന് പറയുന്നവരും ഇപ്പോൾ പ്രചാരണത്തിൽ സജീവമാണ്. കത്ത് പുറത്തുവന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെസി വേണുഗോപാൽ പറഞ്ഞു വിഡി സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ട്. ശൈലി മാറ്റേണ്ട ആവശ്യമില്ല. ഈ പാർട്ടിയിൽ വേണുഗോപാലോ സതീശനോ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്. തനിക്ക് മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Share this story