Sports

കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വിവാദങ്ങളിൽ പ്രതികരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ കരാർ ലംഘനമുണ്ടായത് കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് എഎഫ്എ മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.

130 കോടി രൂപ എഎഫ്എ കേരളത്തിലെ സപോൺസറിൽ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളാ സന്ദർശനത്തിൽ നിന്ന് പിൻമാറി കരാർ ലംഘനം നടത്തിയല്ലോ എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ കരാർ ലംഘനം നടത്തിയത് കേരള സർക്കാർ ആണെന്നായിരുന്നു പീറ്റേഴ്‌സണിന്റെ മറുപടി.

കരാർ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി ആവശ്യപ്പെട്ട 130 കോടി രൂപ ജൂൺ ആറിന് തന്നെ കൈമാറിയെന്നും സ്‌പോൺസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!