Kerala

കേരള സംസ്ഥാന യുവജന കമ്മിഷന്‍റെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്ക് എല്ലാ വർഷവും നൽകുന്ന പുരസ്കാരമാണിത്. കല, സാംസ്ക്കാരികം, കായികം, കാർഷികം, വ്യവസായം, മാധ്യമം തുടങ്ങി എല്ലാ മേഖലകളിലേയും വ്യത്യസ്ഥവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തുന്നവർക്കാണ് പുരസ്കാരം.

പുരസ്കാരങ്ങൾ ഇങ്ങനെ…

കല‍/സാംസ്കാരികം – നിഖില വിമൽ -(അഭിനേത്രി)

കായികം – സജന സജീവ് (ഇന്ത്യൻ വനിത ക്രീക്കറ്റ് ടീം ഓൾറൗണ്ടർ)

സാഹിത്യം – വിനിൽ പോൾ (യുവ എഴുത്തുകാരൻ)

കാർഷികം – എം. ശ്രീവിദ്യ (യുവ കർഷക- കാസർഗോഡ് സ്വദേശിനി)

വ്യവസായം/ സംരംഭം – ദേവൻ ചന്ദ്രശേഖർ ( ഫ്യൂസലേജ് കമ്പനി സ്ഥാപകൻ, എംടി)

മാധ്യമം- ആർ. റോഷിപാൽ (റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ്)

Related Articles

Back to top button
error: Content is protected !!