കൂടത്തായി കൊലപാതകങ്ങൾ: താൻ നിരപരാധിയെന്ന് മൂന്നാം പ്രതി പ്രജികുമാർ
Oct 19, 2019, 11:51 IST
![കൂടത്തായി കൊലപാതകങ്ങൾ: താൻ നിരപരാധിയെന്ന് മൂന്നാം പ്രതി പ്രജികുമാർ](https://metrojournalonline.com/static/c1e/client/89527/migrated/e9c107e2d54a2dfc0a46bb4876ae93bf.jpg)
കൂടത്തായി കൊലപാതക പരമ്പര കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് മൂന്നാം പ്രതി പ്രജികുമാർ. നേരത്തെയും താൻ നിരപരാധിയാണെന്ന് പ്രജികുമാർ പറഞ്ഞിരുന്നു
പെരുച്ചാഴിയെ കൊല്ലാനാണ് മാത്യു തന്റെ പക്കൽ നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സയനൈഡ് ലഭിക്കാൻ രണ്ട് കുപ്പി മദ്യവും അയ്യായിരം രൂപയും പ്രജികുമാറിന് നൽകിയെന്നാണ് മാത്യുവിന്റെ മൊഴി
പ്രജികുമാർ മറ്റ് ചിലർക്കും സയനൈഡ് കൊടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മാത്യുവുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഇയാൾ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ മാത്യുവിനെ വിളിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.