പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു

tanker

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് പയ്യന്നൂർ-പഴയങ്ങാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. വാഹനം അമിത വേഗതയിലായിരുന്നു. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ടാങ്കർ മറിഞ്ഞത്

ടാങ്കറുമായി കൂട്ടിയിടിച്ച ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് പരുക്കേറ്റു. വാതക ചോർച്ച ഇല്ലെങ്കിലും ഇതുവഴിയുള്ള ഗതാഗതം മുൻകരുതലിന്റെ ഭാഗമായി താത്കാലികമായി നിരോധിച്ചു
 

Share this story