പാലക്കാട് പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

train
പാലക്കാട് പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാല് സെന്റ് കോളനിയിലെ അനിൽകുമാറാണ്(29) മരിച്ചത്. പള്ളിപ്പുറം കരിയണൂരിലാണ് അപകടം നടന്നത്. പാലക്കാട് കഴിഞ്ഞ ദിവസവും സമാനമായ അപകടം നടന്നിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. ഒലവക്കോട് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അട്ടപ്പാടി സ്വദേശി മേരിക്കുട്ടിയുടെ കാലാണ് അറ്റുപോയത്.
 

Share this story