കളമശേരിയിൽ നിന്ന് കുഴിമന്തി കഴിച്ച 10 ഓളം പേർ ആശുപത്രിയില്‍; ഹോട്ടൽ പൂട്ടിച്ചു

Kuzhimanthi

കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 10 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാതിരാ കോഴി' എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി കുഴിമന്തി കഴിച്ച 10 പേർക്കാണ് വയറിളക്കവും ഛര്‍ദ്ദിയുമൾപ്പെട അനുഭവപ്പെട്ടത്. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. അതേസമയം, ആരോഗ്യവകുപ്പും പൊലീസും ഹോട്ടലിലെത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.

Share this story