വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ മോഷണം പോയ സംഭവം; ബന്ധുവായ യുവതി അറസ്റ്റിൽ

neethu

തിരുവനന്തപുരം പാങ്ങോട് 10 പവൻ മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവതി രണ്ട് മാസത്തിന് ശേഷം അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതുവാണ്(33) പിടിയിലായത്. ഭരതന്നൂർ കാവുവിള വീട്ടിൽ നിന്ന് ജൂണിലാണ് സ്വർണാഭരണ്ങൾ മോഷണം പോയത്

ഇവിടെ വിവാഹം കഴിച്ചെത്തിയ യുവതിയുടെ നെക്ലസ് അടക്കമുള്ള ആഭരണങ്ങളാണ് നഷ്ടമായത്. ജൂണിൽ വിവാഹം കഴിഞ്ഞ യുവതി നഗരൂരിൽ ഉള്ള വീട്ടിൽ പോയിരുന്നു. തിരികെ വന്നപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ഓഗസ്റ്റ് 8ന് പാങ്ങോട് സ്‌റ്റേഷനിൽ പരാതി നൽകി

മുമ്പും ഈ വീട്ടിൽ നിന്ന് വീട്ടമ്മയുടെ വളയും മോതിരവും മോഷമം പോയിരുന്നു. മറ്റെവിടെയോ പോയെന്ന് കരുതി അന്ന് പരാതി നൽകിയിരുന്നില്ല. ഇതിനിടെ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് നീതുവിനെ മൂന്ന് തവണ നീതുവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവർ കുറ്റം സമ്മതിച്ചില്ല

പിന്നീട് പോലീസ് പണയ സ്ഥാപനങ്ങളിലടക്കം നടത്തിയ പരിശോധനയിൽ നീതുവിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ലഭിച്ചു. തുടർന്ന് തെളിവുകൾ സഹിതം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്‌
 

Tags

Share this story