പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ലോട്ടറി കച്ചവടക്കാരൻ പിടിയിൽ

sasi

കോഴിക്കോട് മാങ്കാവിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ലോട്ടറി കച്ചവടക്കാരൻ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശി ശശിധരനാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് എടിഎമ്മിലേക്ക് കയറിയ സമയത്ത് അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന് നേരെ ശശിധരൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു

ശല്യം സഹിക്കാതായതോടെ കുഞ്ഞിന്റെ മാതാവ് ഇയാളെ മർദിക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. പോക്‌സോ കേസ് ചുമത്തിയാണ് കേസെടുത്തത്.
 

Share this story