തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

rajin

തിരുവനന്തപുരം കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. 

രജിൻ ഭിന്നശേഷിക്കാരൻ ആണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി. 

അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.

Share this story