കാസർകോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ കവർന്ന് വഴിയിൽ ഉപേക്ഷിച്ചു

Police

കാസർകോട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്

്അടുക്കള ഭാഗത്ത് കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരയല്ലാതെ കുട്ടിയെ കണ്ടെത്തിയത്

കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണക്കമ്മൽ മോഷണം പോയി. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story