പരിയാരത്ത് കടുത്ത ആശങ്ക; 8 രോഗികൾ അടക്കം 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പരിയാരത്ത് കടുത്ത ആശങ്ക; 8 രോഗികൾ അടക്കം 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ വാർഡിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. റാപിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

ജനറൽ ഒപി, സമ്പർക്കമുണ്ടായ വാർഡുകൾ, ഓപറേഷൻ തീയറ്ററുകൾ, ഐസിയു തുടങ്ങി അണുബാധയേൽക്കാൻ സാധ്യതയുള്ളവ 30 വരെ അടച്ചിടും. ഇന്നലെ ഏഴ് ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഒരു ഹൗസ് സർജൻ, മൂന്ന് നഴ്‌സുമാർ, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യൻസ്, ഫാർമിസ്റ്റ് എന്നിവർക്കാണ് രോഗബാധ. ഇവരുമായി സമ്പർക്കത്തിൽ വന്ന 150 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

 

Share this story