മലപ്പുറത്ത് 11കാരിയായ മകളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

Police

മലപ്പുറം വണ്ടൂരിൽ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 43കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിക്ക് മൂന്ന് ഭാര്യമാർ ഉണ്ട്. വണ്ടൂരിലെ ഭാര്യയിൽ മകൾ ഉണ്ടായതിന് പിന്നാലെ ഇയാൾ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. 

കാലങ്ങൾക്ക് ശേഷം മകൾ പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി കണ്ടെത്തുകയും ചെയ്തു. വൈകാതെ ഇയാൾ വണ്ടൂരിലെ വീട്ടിലെത്തി കുട്ടിയെ കണ്ടു. ഈ സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. മകളെ ആദ്യമായി കണ്ട സമയം തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം

ഇയാൾ വന്നുപോയതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് പീഡനം നടന്നതായി തെളിഞ്ഞതും പരാതി നൽകിയതും.
 

Share this story