കൊച്ചിയില്‍ മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം

kerala

കൊച്ചി: കളമശ്ശേരിക്കടുത്ത് മഞ്ഞുമ്മലില്‍ മരപ്പൊത്തിൽ നിന്നും  12 വെടിയുണ്ടകള്‍ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകള്‍ക്ക് കാലപ്പഴക്കം ഉള്ളതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ.  വെടിയുണ്ടകൾ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം വ്യക്തമല്ല, പഴകിയ വെടിയുണ്ടകൾ ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമായി നിക്ഷേപിച്ചതാവാം എന്നാണ് നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമാണിത്. അതിനാൽ തന്നെ അധികൃതര്‍ ജാഗ്രതയിലാണ്.

Share this story