കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 12 സർവീസുകൾ കൂടി റദ്ദാക്കി

air india

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. 

യാത്രാ പുനക്രമീകരണത്തിനോ പണം മടക്കി നൽകുന്നതിനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബൈ, അബൂദാബി വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഷാർജ, മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കി

കരിപ്പൂരിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ

എട്ട് മണിയുടെ റാസൽഖൈമ
8.25ന്റെ ദുബൈ 
8.50ന്റെ ജിദ്ദ
9 മണിയുടെ കുവൈത്ത്
9.35ന്റെ ദോഹ
9.35ന്റെ ദുബൈ
10.30ന്റെ ബഹ്‌റൈൻ
വൈകിട്ട് 5.45ന്റെ ദുബൈ
7.25ന്റെ ദോഹ
8.10ന്റെ കുവൈത്ത്
8.40ന്റെ ബഹ്‌റൈൻ
9.50ന്റെ ജിദ്ദ വിമാനങ്ങളാണ് റദ്ദാക്കിയത്. 

Share this story