സംസ്ഥാനത്ത് 12.1 ശതമാനം സാമ്പത്തിക വളർച്ച, പൊതുകടം 2.1 ലക്ഷം: സാമ്പത്തിക അവലോകന റിപ്പോർട്ട്

balagopal

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012-13 ന് ശേഷമുള്ള ഏറ്റവുമുയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കൊവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചക്ക് സഹായകരമായെന്നാണ് വിലയിരുത്തുന്നത്

അതേസമയം സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കുമെന്നും വിലയിരുത്തലുണ്ട്. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതുകടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനയം സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷമായി ഉയർന്നു. റവന്യു വരുമാനം 12.86 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രത്യാശ നൽകുന്ന കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Share this story