ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ
Dec 3, 2025, 12:41 IST
ഇടുക്കിയിൽ മയക്കുമരുന്നുമായി 12 പേർ പിടിയിൽ. എറണാകുളം എളംകുന്നപ്പുഴയിൽ നിന്നും വിനോദയാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 എൽ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി.
ഗ്യാപ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ ഹോം സ്‌റ്റേയിൽ പരിശോധന നടത്തിയത്. ഗ്യാപ് റോഡിന് താഴെ സേവന്തി കനാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
