12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ

secretariat

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയർമാൻ. 

അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിർദേശിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടൻ ഇറങ്ങും.

Tags

Share this story