മൂന്നാറിൽ 12കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

മൂന്നാറിൽ ജാർഖണ്ഡ് സ്വദേശിയായ 12കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാർഖണ്ഡ് സ്വദേശി സെലൻ, ഭാര്യ സുമരി ബുർജോ എന്നിവർക്കായാണ് മൂന്നാർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം നടന്നത്. 

കൂട്ടിയെ വീട്ടിൽ നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇത് വീട്ടുകാർ ചോദിച്ചതോടെയാണ് പീഡനവിവരം പുറത്താകുന്നത്. പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയെന്നറിഞ്ഞതോടെയാണ് പ്രതി സ്ഥലം വിട്ടത്.
 

Share this story