പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 135 ഹോട്ട് സ്‌പോട്ടുകൾ

പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 135 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (കണ്ടൈൻമെന്റ് സോൺ വാർഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുൻസിപ്പാലിറ്റി (34), മയ്യിൽ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂർ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂർ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈൻമെന്റ് സോൺ വാർഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാർക്കാട് മുൻസിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുൻസിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share this story