പുന്നലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർഥികളടക്കം 13 പേർക്ക് പരുക്ക്
Apr 11, 2023, 15:02 IST

കൊല്ലം പുന്നലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർഥികളടക്കം 13 പേർക്ക് പരുക്കേറ്റു. ഇവരിൽ എട്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നായയുടെ ആക്രമണമുണ്ടായത്
പുന്നല, ചാച്ചിപുന്ന, ഇഞ്ചൂർ ഭാഗങ്ങളിൽ ഉള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. റോഡരികിൽ നിന്നവരെയും പ്രാർഥനക്കായി പള്ളിയിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.