കളിക്കുന്നതിനിടെ കൽത്തൂണ് ദേഹത്ത് വീണ് തലശ്ശേരിയിൽ 14 വയസുകാരൻ മരിച്ചു

14

കളിക്കുന്നതിനിടെ കൽതൂൺ ദേഹത്ത് വീണ് പതിനാല് വയസുകാരൻ മരിച്ചു. തലശ്ശേരി മാടപ്പീടികയിലാണ് സംഭവം.

പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ പി ശ്രീനികേതാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂണ് ദേഹത്തേക്ക് വീഴുകയായിരുന്നു. 

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മാതാപിതാക്കൾ തെരഞ്ഞെടുപ്പ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.
 

Share this story