പാലക്കാട് 14 വയസുകാരനെ കാണാതായതായി പരാതി; ഊർജിത അന്വേഷണം
Sep 26, 2025, 11:43 IST

പാലക്കാട് 14 വയസുകാരനെ കാണാതായതായി പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ ഒന്നര മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കുട്ടി ഇതുവരെ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പറയുന്നു.
അന്വേഷണത്തിൽ കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മങ്കര പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇവരെ പിന്നീട് ഒലവക്കോട് റെയിൽവേ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.